Connect with us

Kerala

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

Published

on

Share our post

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടാനച്ഛന് ഏഴ് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ വിധിച്ചു. അതേസമയം പീഡനത്തിന് കൂട്ടുനിന്ന കുട്ടിയുടെ അമ്മയെ കുറ്റക്കാരിയല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതേവിട്ടു.2020 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലരാമപുരത്തെ വീട്ടില്‍ താമസിക്കുമ്പോള്‍ അര്‍ധരാത്രിയാണ് പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. കുട്ടി കട്ടിലില്‍ കിടക്കവേ പ്രതി മുറിക്കുള്ളില്‍ കയറി കുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്നുപോയ കുട്ടി വീട്ടില്‍ നിന്ന് ഓടി സമീപത്തുള്ള കാട്ടില്‍ ഒളിച്ചിരുന്നു.

പിന്നാലെ ചെന്ന പ്രതി കാട്ടിലെത്തി കുട്ടിയെ അടിക്കുകയും വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കുട്ടിയുടെ അമ്മ വന്നപ്പോഴും വിവരങ്ങള്‍ ചോദിക്കാതെ കുട്ടിയെ അടിച്ചു. കുട്ടി അടുത്ത ദിവസം തന്നെ അച്ഛന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. അടുത്ത ദിവസം ബന്ധുക്കളെത്തി കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

ഇതിനുമുമ്പും പലതവണ രണ്ടാനച്ഛന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി. അച്ഛന്റെ ബന്ധുക്കള്‍ ഇടപ്പെട്ടിട്ടാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവം അറിഞ്ഞിട്ടും പുറത്തു പറയാത്തതിനാലാണ് അമ്മയെ രണ്ടാം പ്രതി ആക്കിയത്. വിചാരണ വേളയില്‍ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു എന്ന പറഞ്ഞെങ്കിലും അമ്മക്കെതിരായി കുട്ടി ഒന്നും പറഞ്ഞില്ല. അതിനാല്‍ അമ്മക്കെതിരെ തെളിവില്ല എന്നുകണ്ട് കോടതി വെറുതെ വിട്ടു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. വിഴിഞ്ഞത്തെ പോലീസ് ഉദ്യോഗസ്ഥരായ എസ്.എസ്. സജി, കെ.എല്‍. സമ്പത്ത് എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.


Share our post

Kerala

നിയമലംഘനം പകര്‍ത്താന്‍ എം.വി.ഡി. വാഹനങ്ങളില്‍ ക്യാമറ; പിഴ ചുമത്താനും പുതിയ മാര്‍ഗമെന്ന് ഗതാഗതമന്ത്രി

Published

on

Share our post

തിരുവനന്തപുരം: നിരത്തിലെ ഗതാഗതനിയമലംഘനങ്ങള്‍ പകര്‍ത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ പട്രോളിങ് വാഹനങ്ങളില്‍ ക്യാമറ ഘടിപ്പിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും ക്യാമറകളുണ്ടാകും. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാന്‍ വഴി പിഴചുമത്താനാകുംവിധമാണ് ക്രമീകരണമെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു.മോട്ടോര്‍വാഹനവകുപ്പിന് വാങ്ങിയ 20 വാഹനങ്ങള്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രീത്ത് അനലൈസര്‍, അതിവേഗം പിടികൂടാന്‍ റഡാറുകള്‍ എന്നിവ വാഹനങ്ങളിലുണ്ടാകും. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തത്സമയം പ്രദര്‍ശിപ്പിക്കാന്‍ വാഹനങ്ങളില്‍ ഡിസ്പ്ലേ ബോര്‍ഡും ഘടിപ്പിക്കും. ആറുഭാഷകളില്‍ സന്ദേശം നല്‍കും.

നിയമലംഘനം ബോധ്യപ്പെടുത്തി പിഴചുമത്തും. വാഹപരിശോധന വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ടാബും നല്‍കും. മാര്‍ച്ച് 31-നുമുന്‍പ് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കും. ആര്‍.സി. ഡിജിറ്റലാക്കും. റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് 50 വാഹനങ്ങള്‍കൂടി വാങ്ങും.

സേഫ് കേരള സ്‌ക്വാഡിനുവേണ്ടി ഇ-വാഹനങ്ങള്‍ വാടകയ്‌ക്കെടുത്തത് മണ്ടത്തരമായിപ്പോയെന്നും ഇവ സ്ഥിരം തകരാറിലാണെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായി. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നാഗരാജു ചകിലം, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളിന് 11.5 ലക്ഷം ലാഭം

തിരുവനന്തപുരത്തെ കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളില്‍നിന്നും ആറുമാസത്തിനുള്ളില്‍ 11.5 ലക്ഷം രൂപയുടെ ലാഭം. രണ്ട് ബൈക്കുകളും കാറുകളും ഉള്‍പ്പെടെ അനുബന്ധസൗകര്യങ്ങളെല്ലാം ഒരുക്കിയതിനുശേഷമുള്ളമുള്ള മിച്ചമാണിതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ 400 പേര്‍ ഡ്രൈവിങ് പഠിച്ചു.

13 സ്‌കൂളുകള്‍കൂടി ഉടന്‍ തുടങ്ങും. അഞ്ചു സ്ഥലങ്ങളില്‍ക്കൂടി ഹെവി ഡ്രൈവിങ് പരിശീലനം ആരംഭിച്ചു. ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂളുകാരെ സമരത്തിനിറക്കിയതില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ ഓഫീസുകളില്‍ സന്ദര്‍ശകരെ പൂര്‍ണമായും വിലക്കുമെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കും: മന്ത്രി വി.ശിവൻകുട്ടി

Published

on

Share our post

തിരുവനന്തപുരം: അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

ഉത്തരാഖണ്ഡിൽ 28 മുതൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അസോസിയേഷൻ അധ്യക്ഷ മലയാളിയായ പി ടി ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

ഗുണ്ടൽപേട്ടിൽ പുലിക്ക് വച്ച കെണിയിൽ മനുഷ്യൻ കുടുങ്ങി, 6 മണിക്കൂർ നേരം ആരും കണ്ടില്ല

Published

on

Share our post

സുൽത്താൻ ബത്തേരി : കേരള – കർണാടക അതിർത്തിയിലുള്ള ഗുണ്ടൽപേട്ടിൽ പുലിക്ക് വച്ച കെണിയിൽ മനുഷ്യൻ കുടുങ്ങി. ഗുണ്ടൽപേട്ടിലെ പദഗുരു ഗ്രാമത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആടിനെ കെട്ടിയിട്ടിരുന്ന കൂട്ടിലേക്ക് തൊട്ടടുത്തുള്ള ഗ്രാമത്തിൽ നിന്ന് വന്ന ഹനുമന്തയ്യ അറിയാതെ കയറിപ്പോവുകയായിരുന്നു. കെണിയുടെ വാതിൽ അടഞ്ഞതോടെ ആറ് മണിക്കൂർ ഇയാൾ ഇതിനകത്ത് കുടുങ്ങി.പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ച സ്ഥലത്ത് പശുക്കളെ മേച്ച് വന്ന നാട്ടുകാരാണ് ഹനുമന്തയ്യ കൂട്ടിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നാലെ ഉദ്യോഗസ്ഥർ എത്തി കെണി തുറന്ന് ഹനുമന്തയ്യയെ പുറത്തിറക്കി ഗ്രാമത്തിലെത്തിച്ചു.


Share our post
Continue Reading

Trending

error: Content is protected !!