യുവ സൈനികൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

Share our post

നാദാപുരം: വളയത്ത് യുവ സൈനികൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ.വളയം താനി മുക്കിനടുത്ത് ലക്ഷ്മണൻ്റെ കടക്ക് മുന്നിലെ നെല്ലിയുള്ള പറമ്പത്ത് സനൽ (30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിൻ്റെ സൺ സൈഡിലെ ഹുക്കിൽ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം.ഇന്ന് പുലർച്ചെ നാലേമുക്കാലിന് അമ്മയുടെ കരച്ചിൽ കേട്ട് അയൽ വാസികൾ എത്തിയപ്പോഴാണ് സനലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.തുടർന്ന് വളയം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അല്പസമയത്തിനകം പൊലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തും.വിവാഹിതനായ ശേഷം സനൽ അസ്വസ്ഥനായിരുന്നു. ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി.സൈന്യത്തിൽ ജോലിയുള്ള സനൽ അവധിയിലായിരുന്നു. നെല്ലിയുള്ളതിൽ നളിനിയുടെ മകനാണ്. സഹോദരൻ സനീഷ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!