കണ്ണൂര്‍ പുഷ്‌പോത്സവത്തിന് ഇന്ന് തുടക്കം

Share our post

കണ്ണൂർ: ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ കണ്ണൂര്‍ പുഷ്‌പോത്സവത്തിന് പൊലീസ് മൈതാനിയില്‍ ഇന്ന് തുടക്കം. വൈകീട്ട് ആറിന് കൃഷി മന്ത്രി പി. പ്രസാദ്  ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ അധ്യക്ഷനാവും. മേയര്‍ മുസ് ലിഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരി എന്നിവര്‍ മുഖ്യാതിഥികളാകും. സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാക്കളെ പരിപാടിയില്‍ ആദരിക്കും.തുടര്‍ന്നു ഗായിക സജിലാ സലീമും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. 12 ദിവസമായി നടക്കുന്ന പുഷ്‌പോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയും നടക്കും. കുട്ടികള്‍ക്കുള്ള അമ്യൂസ്‌മെന്റ് പ്രത്യേക ആകര്‍ഷണമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!