റിപ്പബ്ലിക് പരേഡിൽ തെയ്യം കലാ അക്കാദമിയും

കണ്ണൂർ:ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ തെയ്യം കലാ അക്കാദമിയിലെ വാദ്യകലാപ്രവർത്തകരും കേരളീയ വാദ്യങ്ങളുമായി അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെ വാദ്യഘോഷങ്ങൾ ക്രമീകരിക്കുന്നതിന്ന് മുന്നോടിയായി കേരളത്തിൽനിന്നുള്ള വാദ്യസംഘം ഡൽഹിയിലെത്തി. കൊല്ലം പെരിനാട് വാദ്യകലാ സംഘാംഗങ്ങളായ അരുൺ പെരിനാട്, എസ് കിരൺലാൽ, എ അഭിലാഷ്, എൽ അരുൺ, എം മെഹി, എസ് അനന്ദു, എൽ അഭിലാഷ്, എസ് സജിത്, എസ് അഭിജിത്, എസ് കാർത്തിക്, ആർ ജിഷ്‌ണുരാജ്, എസ് മണിക്കുട്ടൻ, എം ജിനേഷ് എന്നിവരാണ് പങ്കെടുക്കുന്നത്.ദിവസവും രാജ് ഘട്ടിലും ഇന്ത്യ ഗേറ്റ് ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾക്കു മുന്നിലുമാണ് റിഹേഴ്‌സൽ.