PERAVOOR
ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപത്തെ അപകടം; രക്ഷകനായത് ജിനിൽ

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിനു സമീപം ട്രാവലറിന് തീപിടിച്ച സംഭവത്തിൽ സമയോചിതമായി പെട്രോൾ പമ്പിലെ എക്സ്റ്റിംഗ്യൂഷർ പ്രവർത്തിപ്പിച്ച് തീയണച്ച് വൻ അപകടം ഒഴിവാക്കിയത് ഓടൻതോട് സ്വദേശി ആറുമാക്കൽ ജിനിൽ . മഹീന്ദ്ര ഫൈനാൻസിലെ ജീവനക്കാരനായ ഈ മുൻ സൈനികന്റെ സമയോചിതമായ ഇടപെടലാണ് നാടിനെ വൻ വിപത്തിൽ നിന്നും രക്ഷിച്ചത്. കേവലം 25 മീറ്റർ ദൂരം മാത്രമായിരുന്നു പെട്രോൾ പമ്പിൽ നിന്നുള്ള അകലം. ട്രാവലറിന് തൊട്ടു പുറകിൽ കാറിൽ സഞ്ചരിക്കുകയായിരുന്നു ജിനിൽ. അഗ്നിരക്ഷാ സേന എത്തുന്നതിനു മുൻപേയായിരുന്നു ജിനിലിന്റെ രക്ഷാ പ്രവർത്തനം.
ഓടിക്കൊണ്ടിരുന്ന ട്രാവലറിനുള്ളിൽ തീ പിടിച്ചതിനെത്തുടർന്ന് ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ട്രാവലർ പെട്രോൾ പമ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ഷീറ്റുകൊണ്ടുള്ള മതിലിൽ ഇടിച്ച് നില്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
Local News
പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.
പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.
PERAVOOR
പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം

പേരാവൂർ : പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം റോബിൻസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് എം.ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷനായി. സെക്രട്ടറി യു. വി. റഹീം, എസ്.ബഷീർ, ശ്രീനിവാസൻ, ഭാസ്കരൻ, കെ. പി. അബ്ദുൾ റഷീദ്, എസ്.എം. കെ. മുഹമ്മദലി, അയ്യൂബ്, സുമാ ശ്രീനിവാസൻ, പി.ശശി, എ. കെ.അഷറഫ്, ആയിഷാ റിയാ, വി. കെ.സാദിഖ്, കെ.മായിൻ, യു.വി. ബാസിത്ത് എന്നിവർ സംസാരിച്ചു.
റസിഡൻസ് കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ : എം.ഷൈലജ (പ്രസി.), യു. വി. റഹീം (വൈസ്. പ്രസി.), എസ്.ബഷീർ (സെക്ര.), അരിപ്പയിൽ മജീദ് ( ജോ. സെക്ര.), ഭാസ്കരൻ( ട്രഷ.).
Local News
പേരാവൂർ ബ്ലോക്കിൽ കെയർടേക്കർമാരെ നിയമിക്കുന്നു

പേരാവൂർ : ബ്ലോക്ക് പരിധിയിലുള്ള മാതൃകാ വയോജന വിശ്രമകേന്ദ്രങ്ങളിലേക്ക് കെയർ ടേക്കർമാരെ നിയമിക്കുന്നു.മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ, കേളകം പഞ്ചായത്തിലെ കുണ്ടേരി, ശാന്തിഗിരി, പേരാവൂർ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം, കണിച്ചാർ പഞ്ചായത്തിലെ മലയാമ്പടി, കൊളക്കാട്, മാലൂർ പഞ്ചായത്തിലെ കുണ്ടേരിപ്പൊയിൽ എന്നിവിടങ്ങളിലാണ് ഒഴിവ്. അഭിമുഖം തിങ്കളാഴ്ച(19/5/25) രാവിലെ 11ന് പേരാവൂർ ബ്ലോക്ക് ഓഫീസിൽ.
എസ്എസ്എൽസി പാസായ പേരാവൂർ ബ്ലോക്ക് പരിധിയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് പേരാവൂർ ബ്ലോക്ക്‌പഞ്ചായത്ത് ഓഫീസിന് സമീപത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 9400933394.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്