Kannur
പയ്യാമ്പലത്ത് വഴിയോര വിശ്രമകേന്ദ്രം വരുന്നു
കണ്ണൂര്: പയ്യാമ്പലം ബീച്ചില് വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മേയര് മുസ്ലിഹ് മഠത്തില് നിർവഹിച്ചു.ടോയ്ലറ്റ് കോംപ്ലക്സും കഫത്തീരിയയും വിശ്രമ മുറിയും അടങ്ങുന്ന കെട്ടിടത്തിന്റെ നിർമാണത്തിന് 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. നഗരസൗന്ദര്യവത്കരണം, റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവൃത്തികള് ഇപ്പോള് നടന്നുവരുന്നുണ്ട്.കണ്ണൂര്: പയ്യാമ്പലം ബീച്ചില് വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മേയര് മുസ്ലിഹ് മഠത്തില് നിർവഹിച്ചു.
ടോയ്ലറ്റ് കോംപ്ലക്സും കഫത്തീരിയയും വിശ്രമ മുറിയും അടങ്ങുന്ന കെട്ടിടത്തിന്റെ നിർമാണത്തിന് 40 ലക്ഷം രൂപയാണ് വകയിരുത്തിയത്. നഗരസൗന്ദര്യവത്കരണം, റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ പ്രവൃത്തികള് ഇപ്പോള് നടന്നുവരുന്നുണ്ട്.ഡെപ്യൂട്ടി മേയര് അഡ്വ.പി. ഇന്ദിര അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. ഷമീമ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സുരേഷ് ബാബു എളയാവൂര്, കൗണ്സിലര്മാരായ പി.വി. ജയസൂര്യന്, അഷറഫ് ചിറ്റുള്ളി, സൂപ്രണ്ടിങ് എൻജിനീയര് എം.സി. ജസ്വന്ത്, എക്സിക്യുട്ടിവ് എൻജിനീയര് പി.പി. വത്സന്, കോണ്ട്രാക്ടര് മനോജ്, തുടങ്ങിയവര് പങ്കെടുത്തു.
Kannur
11 വർഷം; യാത്രക്കാരുടെ മനസ്സിലേക്ക് ടിക്കറ്റെടുത്ത് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ഗീത
കണ്ണൂർ : 11 വർഷം മുൻപ്, തന്റെ 38ാം വയസ്സിലാണ് പണിക്കർ വീട്ടിൽ കെ.ഗീത കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. അന്നു തുടങ്ങിയ ശീലമാണ് സീറ്റുകൾ വൃത്തിയാക്കുക എന്നത്. അതിനെക്കുറിച്ചു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടുള്ള ഗീതയുടെ മറുപടിയിങ്ങനെ–‘അയ്യോ, അത് അത്ര വലിയ കാര്യമല്ലന്നേ. പൊടിപിടിച്ച സീറ്റിൽ ഇരിക്കാനൊക്കില്ലല്ലോ. കണ്ടക്ടറുടെ സീറ്റ് തുടയ്ക്കുന്ന കൂട്ടത്തിൽ മറ്റു സീറ്റുകളും തുടച്ചുവൃത്തിയാക്കുമെന്നു മാത്രം’.
ഗീതയുടെ ഭർത്താവ് ബാലകൃഷ്ണനു ധർമശാല വ്യവസായ പാർക്കിൽ ഫാക്ടറിയുണ്ട്. വിവാഹശേഷം ഗീത അവിടെ അക്കൗണ്ടന്റായായിരുന്നു. ബന്ധുക്കളുടെ മക്കൾ പിഎസ്സിക്കു പഠിക്കുന്നതു കണ്ട് ഒരു രസത്തിനു പഠിച്ചുതുടങ്ങിയെങ്കിലും പിന്നീട് ഗീത പഠനം ഗൗരവത്തിലെടുത്തു. അങ്ങനെ, കെഎസ്ആർടിസിയിൽ ജോലിക്കു കയറി. കണ്ണൂർ ഡിപ്പോയിലായിരുന്നു നിയമനം. കാസർകോട്ടേക്കും മാനന്തവാടിയിലേക്കുമുള്ള സർവീസുകളിലാണ് ഗീത ഇപ്പോഴുള്ളത്.ആദ്യമൊക്കെ വീട്ടുകാർക്കു ബുദ്ധിമുട്ടായിരുന്നു. ജോലിക്കു പോകാൻ പുലർച്ചെ വീട്ടിൽ നിന്നിറങ്ങേണ്ടി വരും. അന്നു മക്കളെല്ലാം ചെറിയ കുട്ടികളാണ്. എന്നാലും, അധ്വാനിച്ചു പഠിച്ചു നേടിയ ജോലി കൈവിടാൻ തോന്നിയില്ല’, ഗീത ചിരിച്ചു. ഗീതയുടെ മൂത്ത മകൻ പി.അഭിനന്ദ് യുകെയിൽ ഗ്രാഫിക് ഡിസൈനറാണ്. രണ്ടാമത്തെ മകൻ പി.അഭിനവ് വിദ്യാർഥിയാണ്.
Kannur
രക്തപാതകൾ; കണ്ണൂർ ജില്ലയിൽ 15 ദിവസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് ഒൻപത് പേർ
കണ്ണൂർ : റോഡിൽ ഇന്ന് ആരുടെയും ജീവൻ പൊലിയരുതേ എന്ന പ്രാർഥനയോടെയാണ് കണ്ണൂരുകാരുടെ ഒരുദിനം തുടങ്ങുന്നത്. 2025 പിറന്ന അന്നു തുടങ്ങിയ വാഹനാപകട മരണങ്ങൾ ഓരോ ദിനവും ആവർത്തിക്കുകയാണ്. ചൊവ്വാഴ്ച രാത്രിയും നിരത്തിൽ ഒരു ജീവൻ പൊലിഞ്ഞു. 15 ദിവസം അപകടങ്ങൾ കവർന്നത് ഒൻപതു ജീവൻ. കൂത്തുപറമ്പിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ബാർ ഹോട്ടലിൽ ഇലക്ട്രിഷ്യനായ കോഴിക്കോട് വേങ്ങേരിയിലെ ഫാദിൽ ഹുസൈൻ (31) ആണ് മരിച്ചത്.
2024ൽ ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ 212 പേരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നത് 1500 പേരും. ആകെ 2700 അപകട. ഈ വർഷം തുടക്കം തന്നെ ഞെട്ടിക്കുന്ന രീതിയിലാണ് കണക്കുകൾ പോകുന്നത്. ശ്രീകണ്ഠപുരത്തിനടുത്ത് വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് സ്കൂൾ വിദ്യാർഥി മരിച്ച വാർത്തയാണ് പുതുവർഷത്തിൽ തന്നെ ജില്ല കേട്ടത്.
അപകടത്തിൽ 22 പേർക്കാണു പരുക്കേറ്റത്, കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം വയക്കാലിൽ എം.പി.രാജേഷിന്റെ മകൾ നേദ്യ എസ്.രാജേഷ് ആണു മരിച്ചത്. തലകീഴായി മറിഞ്ഞ ബസിനടിയിൽപെട്ട നേദ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടാണ് കൂടുതൽ പേർ മരിച്ചത്. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതിത്തൂണിലിടിച്ചാണ് പാണപ്പുഴ മുടേങ്ങ എടാടൻ വീട്ടിൽ പ്രഭാകരൻ മരിച്ചത്. ആറിന് കോയിപ്ര റോഡിൽ വെള്ളോറ സ്കൂളിനു സമീപം പുലർച്ചെയായിരുന്നു അപകടം. ഏഴിന് ദേശീയപാതയിൽ മുഴപ്പിലങ്ങാട് മഠത്തിനു സമീപം സ്കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ചേറ്റംകുന്ന് റോഡ് മഹലിൽ സജ്മീർ മരിച്ച അപകടം ഉണ്ടായത് രാത്രിയായിരുന്നു.
ഒൻപതിന് പാപ്പിനിശ്ശേരി വേളാപുരം പള്ളിക്കു സമീപം റോഡിലെ ബാരിക്കേഡിൽ സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പിന്നാലെയെത്തിയ കെഎസ്ആർടിസി ബസ് കയറിയുണ്ടായ അപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. ചേലേരി തെക്കേക്കര ആകാശ് വിഹാറിലെ പരേതനായ സി.കെ.മധുസൂദനന്റെയും സവിതയുടെയും ഏകമകനാണ് റോഡിൽ രക്തംവാർന്നൊഴുകി മരിച്ചത്. ബസിന് അരികുകൊടുക്കുമ്പോഴായിരുന്നു ബൈക്ക് ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞത്.
10ന് കണ്ണൂർ ടൗണിൽ തളാപ്പിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് പറശ്ശിനിക്കടവ് നണിച്ചേരി സ്വദേശി രാഹുൽ കല്ലൂരി പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെട്ടാണു മരിച്ചത്. 11ന് തലശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ വീണ കുണ്ടുചിറ ബുഷറാസിൽ മുസമ്മൽ ദേഹത്തു കാർ കയറിയാണു മരിച്ചത്.
ഉളിയിൽ സംസ്ഥാനാന്തര പാതയിലുണ്ടായ അപകടത്തിൽ രണ്ടു ജീവനാണു നഷ്ടമായത്. മകന്റെ വിവാഹ വസ്ത്രങ്ങൾ എടുക്കാൻ കൊച്ചിയിൽ പോയി മടങ്ങുന്ന സംഘം സഞ്ചരിച്ച കാർ സംസ്ഥാനാന്തര പാതയിൽ ഉളിയിൽ പാലത്തിനു സമീപം സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പ്രതിശ്രുത വരന്റെ അമ്മ ഉളിക്കൽ കാലാങ്കി കയ്യൂന്നപാറയിലെ കെ.ടി.ബീന (51), ഇവരുടെ ഭർത്താവിന്റെ സഹോദരിയുടെ മകൻ ഐടി കമ്പനി ജീവനക്കാരൻ മംഗളൂരുവിലെ ആനത്താരി ഹൗസിൽ എ.എ.ലിജോബി (37) എന്നിവരായിരുന്നു മരിച്ചത്.
കൂത്തുപറമ്പ് ടൗണിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച ഫാദിലും കൂട്ടുകാരും സഞ്ചരിച്ച കാർ എതിരെ വന്ന കോൺക്രീറ്റ് റെഡിമിക്സ് ലോറിയിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഫാദിൽ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേർക്കും ഗുരുതര പരുക്കാണ്. ഗോകുലത്തെരു വഴി വില്ലേജ് ഓഫിസിന്റെ മുന്നിലെത്തിയ കാർ ഇരിട്ടി ഭാഗത്തേക്ക് തിരിഞ്ഞ് അൽപം സഞ്ചരിച്ചപ്പോഴാണ് എതിരെ വന്ന ലോറിയിൽ ഇടിച്ച് അപകടം ഉണ്ടായത്.
Kannur
റിപ്പബ്ലിക് പരേഡിൽ തെയ്യം കലാ അക്കാദമിയും
കണ്ണൂർ:ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ തെയ്യം കലാ അക്കാദമിയിലെ വാദ്യകലാപ്രവർത്തകരും കേരളീയ വാദ്യങ്ങളുമായി അണിനിരക്കും. വിവിധ സംസ്ഥാനങ്ങളുടെ വാദ്യഘോഷങ്ങൾ ക്രമീകരിക്കുന്നതിന്ന് മുന്നോടിയായി കേരളത്തിൽനിന്നുള്ള വാദ്യസംഘം ഡൽഹിയിലെത്തി. കൊല്ലം പെരിനാട് വാദ്യകലാ സംഘാംഗങ്ങളായ അരുൺ പെരിനാട്, എസ് കിരൺലാൽ, എ അഭിലാഷ്, എൽ അരുൺ, എം മെഹി, എസ് അനന്ദു, എൽ അഭിലാഷ്, എസ് സജിത്, എസ് അഭിജിത്, എസ് കാർത്തിക്, ആർ ജിഷ്‌ണുരാജ്, എസ് മണിക്കുട്ടൻ, എം ജിനേഷ് എന്നിവരാണ് പങ്കെടുക്കുന്നത്.ദിവസവും രാജ് ഘട്ടിലും ഇന്ത്യ ഗേറ്റ് ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങൾക്കു മുന്നിലുമാണ് റിഹേഴ്‌സൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു