Kerala
കെ.എസ്.ആര്‍.ടി.സി.യില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായവരെ ദൂരേക്ക് സ്ഥലംമാറ്റും
ചാലക്കുടി: കെ.എസ്.ആര്‍.ടി.സി.യില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായവരെ അതത് യൂണിറ്റുകളില്‍ ഇനിമുതല്‍ പുനഃപ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കെ.എസ്.ആര്‍.ടി.സി.യിലെ എല്ലാ ഡിപ്പോകളിലും യന്ത്രത്തില്‍ ഊതിപ്പിച്ച് പരിശോധിക്കുന്നുണ്ട്.മെക്കാനിക്കല്‍വിഭാഗം ഒഴികെയുള്ള എല്ലാവരെയും വിജിലന്‍സ് വിഭാഗം ഇങ്ങനെ പരിശോധനക്ക് വിധേയമാക്കാറുണ്ട്. പെട്ടെന്നുള്ള ഇത്തരം പരിശോധനകള്‍ തുടങ്ങിയിട്ട് ഏതാനും നാളുകളായി. എന്നാല്‍, ഇങ്ങനെ പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ സസ്‌പെന്‍ഷന്‍സമയം കഴിഞ്ഞാല്‍ അതത് യൂണിറ്റുകളിലാണ് പുനഃപ്രവേശിപ്പിക്കുന്നത്. പലപ്പോഴും ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇങ്ങനെ സസ്‌പെന്‍ഡ് ചെയ്യുന്നവരെ ഇനി മുതല്‍ മൂന്നു ജില്ലകള്‍ക്കപ്പുറത്തേക്ക് സ്ഥലംമാറ്റാനാണ് മാനേജ്മെന്റ് തീരുമാനം.മദ്യപിച്ച് സസ്‌പെന്‍ഷനായാലും അതത് യൂണിറ്റുകളില്‍ത്തന്നെ പുനഃപ്രവേശനം നല്‍കുന്നതുമൂലം ജീവനക്കാര്‍ വിഷയത്തെ വളരെ ലാഘവത്തോടെ കാണുന്നതായും, മദ്യപാനക്കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നതായുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
Kerala
പത്തനംതിട്ട പീഡനം; രണ്ടുപേർ കൂടി അറസ്റ്റിൽ
പത്തനംതിട്ട : നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർകൂടി ഇന്ന് അറസ്റ്റിലായി.അതിജീവിതയുടെ നാട്ടുകാരനും സഹപഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്. പ്രതിക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. പ്രതികൾക്ക് സഹായം നൽകിയവരും പീഡനത്തിന് കൂട്ടുനിന്നു സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരും പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവരും പ്രതി പട്ടികയിലുണ്ട്.ആകെ 29 എഫ്ഐആറാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിട്ടുള്ള പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി വരികയാണ്.
അച്ഛന്റെ ഫോണിൽ പെൺകുട്ടി രേഖപ്പെടുത്തിയ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അടൂർ സി.ജെ.എം മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. പൊലീസും മൊഴി പൂർണമായും രേഖപ്പെടുത്തി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുപ്പ് നിർത്തിവച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി.അതേസമയം, പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്.2024 ജനുവരി മാസത്തിൽ പത്തനംതിട്ട ജനറൽ ആസ്‌പത്രിയിൽ വച്ച് പെൺകുട്ടി നാലു പേരാൽ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് എഫ്ഐആർ. പ്രതികളിൽ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു.ഇവരെ കാണാൻ എന്ന വ്യാജേനെ എത്തിച്ച് ആസ്‌പത്രി ശുചിമുറിയിൽ വച്ചായിരുന്നു പീഡിപ്പിച്ചത്.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചിലരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും, തെളിവില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു.ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിച്ചു മാത്രം മതി അറസ്റ്റ് എന്നാണ് അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.അതീവ പ്രാധാന്യം കണക്കിലെടുത്താണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ദേശീയ വനിതാ കമ്മിഷനും കഴിഞ്ഞദിവസം പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. ഡി.ഐ.ജി അജിതാ ബീഗത്തിനാണ് മേൽനോട്ടച്ചുമതല.പെൺകുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചതായും ഇതിൽ പെൺകുട്ടിയുടെ നഗ്ന ദൃശ്യം ഉപയോഗിച്ച് കൂടുതൽ പേർ പെൺകുട്ടിയെ സമ്മർദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തൽ.
Kerala
മാതൃഭൂമി മുന്‍ ഫോട്ടോഗ്രാഫര്‍ വി.കെ.അജി അന്തരിച്ചു
പെരുമ്പാവൂര്‍: അല്ലപ്ര വാഴപ്പിള്ളിമാലില്‍ വി.കെ. അജി (51) അന്തരിച്ചു. മാതൃഭൂമി മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫറാണ്. അമ്മ: കാര്‍ത്തു. അച്ഛന്‍: പരേതനായ കണ്ണന്‍. ഭാര്യ: ഒ.എം. മഞ്ജു. മക്കള്‍: നൃപന്‍ കണ്ണന്‍ (ഡിഗ്രി വിദ്യാര്‍ത്ഥി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്), ഇതള്‍ മൊഴി (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി, ബത്‌ലഹേം ദയറ എച്ച്.എസ്.എസ്., ഞാറള്ളൂര്‍). സംസ്കാരം ബുധനാഴ്ച വൈകിട്ട് പെരുമ്പാവൂർ ശാന്തിവനം ശ്മശാനത്തിൽ.
Breaking News
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു
മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. എടക്കരയിലാണ് വീട്ടമ്മ ആനയുടെ ആക്രമണത്തില്‍ മരിച്ചത്.11മണിയോടെയാണ് സംഭവം. മുത്തേടത്ത് ഉച്ചക്കുളം നഗറിലെ നീലിയാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തന്നെ ദിവസങ്ങള്‍ക്ക് മുമ്പ് ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായത്. നിലമ്പൂര്‍ കരുളായിലായിരുന്നു കഴിഞ്ഞ ദിവസം മണി എന്ന ആദിവാസി യുവാവ് ആന ആക്രമണത്തില്‍ മരിച്ചത്.
മലയോര മേഖലയില്‍ വന്യജീവി അക്രമണം വലിയ ചര്‍ച്ചയായിരിക്കെയാണ് വീണ്ടും മരണം തുടര്‍ക്കഥയാകുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ സ്ഥിരം പോകുന്ന വ്യക്തിയാണ് നീലി. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് അധികം പോകാതെ തന്നെ ആന ആക്രമിക്കുകയായിരുന്നു.വിറക് ശേഖരിക്കാന്‍ പോയ വഴിയാണ് ആനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇവരെ നിലമ്പൂര്‍ ജില്ലാ ആസ്‌പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടില്‍ നിന്നും ചുമന്ന് പുറത്തെത്തിച്ച് തുടര്‍ന്ന് വാഹനത്തില്‍ ആസ്‌പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു