ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു; നാല് പേരുടെ നില ഗുരുതരം

Share our post

ഇടുക്കി: മൂലമറ്റത്ത് ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. ബംഗളൂരുവിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു, ഇതിൽ ഡ്രൈവറടക്കം നാല് പേരുടെ നില ​ഗുരുതരമാണ്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മൂലമറ്റത്തെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.കാഞ്ഞാർ-വാഗമൺ റൂട്ടിൽ പുത്തേടിനു സമീപത്ത് വച്ച് വാഹനം നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!