Connect with us

PERAVOOR

വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥക്ക് പേരാവൂരിൽ പ്രൗഡോജ്വല സ്വീകരണം

Published

on

Share our post

വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ നല്കിയസ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപറ്റൻ ഇ.എസ്.ബിജു സംസാരിക്കുന്നു

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥക്ക് പേരാവൂരിൽ ഉജ്ജ്വല സ്വീകരണം നല്കി. സ്വീകരണ സമ്മേളനത്തിൽ പേരാവൂർ ഏരിയാ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. ജാഥാ ക്യാപറ്റൻ ഇ.എസ്.ബിജു, വൈസ് ക്യാപറ്റ്ൻ വി.ഗോപിനാഥ്, ജാഥാംഗങ്ങളായ വി.പാപ്പച്ചൻ, എസ്.ദിനേശ്,എസ്.രാധാകൃഷ്ണൻ, പേരാവൂർ ഏരിയാ സെക്രട്ടറി എം.കെ.അനിൽ കുമാർ, പി.വി.ശ്രീധരൻ, യൂണിറ്റ് പ്രസിഡൻറ് ഷബി നന്ത്യത്ത്, സെക്രട്ടറി ഷൈജിത്ത് കോട്ടായി, ബ്യൂട്ടി പാർലർ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബിന്ദു, കെ.പി.അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.


Share our post

PERAVOOR

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ് 1987-88 വിദ്യാർഥി സംഗമം

Published

on

Share our post

പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ് 1987-88 ബാച്ച് വിദ്യാർഥികൾസംഘടിപ്പിച്ച സ്‌നേഹ കൂട്ടായ്മയിൽ പങ്കെടുത്തവർ

പേരാവൂർ: ബന്ധങ്ങൾ സുദൃഢമാക്കാൻ 36 വർഷങ്ങൾക്ക് ശേഷം പേരാവൂർ സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ് 1987-88 ബാച്ച് വിദ്യാർഥികൾ ഒത്തുകൂടി. ഗുരുകുലം കൂട്ടായ്മയുടെ കീഴിൽ സ്മൃതിമധുരം 88 എന്ന പേരിലാണ് സ്‌നേഹ കൂട്ടായ്മ സംഘടിപ്പിച്ചത് . പൂർവാധ്യാപകരെ ആദരിക്കുകയുംമൺമറഞ്ഞ അധ്യാപകർക്കും സഹപാഠികൾക്കും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്തു. സ്‌കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. റോജി ജോർജ് അധ്യക്ഷനായി. പ്രഥമാധ്യാപകൻ സണ്ണി .കെ. സെബാസ്റ്റ്യൻ പൂർവ അധ്യാപകരെ ആദരിച്ചു.

സെക്രട്ടറി സി. ജയചന്ദ്രബോസ്, സന്തോഷ് കുമാർ, ലിജി രാജേഷ്, ദീപ സേവ്യർ, ബിജു മാത്യു, ഹംസ കീഴ്പ്പട , ജോസ് മാത്യു,പൂർവ അധ്യാപകരായ ജോർജ് മാത്യു, വി .ഡി .ജോസഫ്, പി.വി.നാരായണൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

വ്യാപാരി വ്യവസായി സമിതി പേരാവൂരിൽ വിളംബര ജാഥ നടത്തി

Published

on

Share our post

പേരാവൂർ: വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ സംസ്ഥാന ജാഥയുടെ ഭാഗമായി പേരാവൂർ ടൗണിൽ വിളംബര ജാഥ നടത്തി. ഏരിയ സെക്രട്ടറി എം.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷനായി. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത്, സെക്രട്ടറി ഷൈജിത്ത് കോട്ടായി, ബ്യൂട്ടിപാർലർ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. ബിന്ദു, പി.ജി.പവിത്രൻ , പി.വി .ശ്രീധരൻ, കെ.പി. അബ്ദുൾ റഷീദ്,എം. കെ. ബാബു, റീജ പ്രദീപൻ എന്നിവർ നേതൃത്വം നല്കി.


Share our post
Continue Reading

PERAVOOR

ലഹരിക്കെതിരെ ജന ജാഗ്രത സദസ്

Published

on

Share our post

മദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി പേരാവൂരിൽ നടത്തിയജന ജാഗ്രത സദസ് സുജിത്ത് പേരാവൂർഉദ്ഘാടനം ചെയ്യുന്നു

പേരാവൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെമദ്യ നിരോധന സമിതി ഇരിട്ടി താലൂക്ക് കമ്മിറ്റി പേരാവൂരിൽ ജന ജാഗ്രത സദസ് നടത്തി. സുജിത്ത് പേരാവൂർഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്ക് പ്രസിഡന്റ് ജോസഫ്നിരപ്പേൽഅധ്യക്ഷനായി.ജില്ലാ സെക്രട്ടറി തോമസ് വരകുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. മുഹമ്മദ്, പി.ജെ .ബാവച്ചൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!