Connect with us

Kannur

മ​ദ്യ​പി​ച്ച് കെ.എസ്.ആർ.ടി.സി ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​ർ പി​ടി​യി​ൽ

Published

on

Share our post

ക​ണ്ണൂ​ർ: മ​ദ്യ​പി​ച്ച് കെ.എസ്.ആർ.ടി.സി ഡീ​ല​ക്സ് ബ​സ് ഓ​ടി​ച്ച ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​ശേ​രി – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​ർ പി​ടി​യി​ലാ​യ​ത്.ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബ​സ് ത​ല​ശേ​രി സ്റ്റാ​ൻ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ഒ​രു കാ​റി​ൽ ഇ​ടി​ച്ചി​രു​ന്നു.​ പ​രി​ശോ​ധ​ന​യി​ൽ ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ത്തെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.


Share our post

Breaking News

കണ്ണൂരിൽ കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു

Published

on

Share our post

കണ്ണൂർ : കണ്ണൂരിൽ കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു.കണ്ണൂർ പാലയാട് പടിഞ്ഞാറെ പുഴയിലാണ് അപകടം.അണ്ടല്ലൂർ സ്വദേശി പി കെ രാജീവൻ ( 55 ) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ രാജീവനെ ഇന്നലെയാണ് കാണാതായത്.


Share our post
Continue Reading

Breaking News

കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ ആക്രമണം

Published

on

Share our post

കണ്ണൂര്‍ : കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ ആക്രമണം. ധര്‍മ്മടം സ്വദേശി ആദിത്യന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.ധര്‍മ്മടത്ത് ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പുതുതായി നിര്‍മിക്കുന്ന സേവാ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സേവ കേന്ദ്രം ആക്രമിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ എത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് തടഞ്ഞതിനെ തുടര്‍ന്നാണ് ആദിത്യത്തിന് നേരെ ആക്രമണമുണ്ടായത്. കയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. വലത് കൈക്ക് പരുക്കേറ്റ ആദിത്യന്‍ തലശേരിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ആക്രമണം നടന്ന സ്ഥലത്തേക്ക് വന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.


Share our post
Continue Reading

Kannur

കണ്ണൂർ എടക്കാട് ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

Published

on

Share our post

കണ്ണൂർ: എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കൽ പ്രശോഭ് (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് അപകടം. റെയിൽവെ ട്രാക്കിന് സമീപമാണ് പ്രശോഭിന്റെ വീട്. ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു.മൃതദേഹം കണ്ണൂർ ജില്ലാ ആസ്‌പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം സംസ്കാരം നടക്കും. എടക്കാട് ചെറുവറക്കൽ ബാലന്റെയും സുശീലയുടെയും മകനാണ്. സഹോദരങ്ങൾ: സുഭാഷ്, നിഷ.


Share our post
Continue Reading

Trending

error: Content is protected !!