സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : വിമുക്ത ഭടന്‍മാരുടെ ആശ്രിതരായ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2023-24 അധ്യയനവര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ആകെ 50 ശതമാനമെങ്കിലും മാര്‍ക്ക് ലഭിച്ച പത്താംതരം മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.വാര്‍ഷിക വരുമാനപരിധി മൂന്ന് ലക്ഷം രൂപ. വിശദവിവരങ്ങള്‍ക്ക് www.sainikwelfarekerala.ഒർജിനൽ / ജില്ലാ സൈനികക്ഷേമ ഓഫീസുമായോ ബന്ധപ്പെടാം. അപേക്ഷകള്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് രണ്ടു രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആറ് മാസത്തിനുള്ളിലെടുത്ത വരുമാന സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, മുന്‍ വര്‍ഷത്തെ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെയും ഡിസ്ചാര്‍ജ് ബുക്കിന്റെയും (ബന്ധുത്വം തെളിയിക്കാന്‍) സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രക്ഷിതാവിന്റെ ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.