Connect with us

Breaking News

കണ്ണൂരിൽ കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു

Published

on

Share our post

കണ്ണൂർ : കണ്ണൂരിൽ കക്ക ശേഖരിക്കാൻ പുഴയിൽ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു.കണ്ണൂർ പാലയാട് പടിഞ്ഞാറെ പുഴയിലാണ് അപകടം.അണ്ടല്ലൂർ സ്വദേശി പി കെ രാജീവൻ ( 55 ) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ രാജീവനെ ഇന്നലെയാണ് കാണാതായത്.


Share our post

Breaking News

കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ ആക്രമണം

Published

on

Share our post

കണ്ണൂര്‍ : കണ്ണൂര്‍ ധര്‍മ്മടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് നേരെ ആക്രമണം. ധര്‍മ്മടം സ്വദേശി ആദിത്യന് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. സംഭവത്തില്‍ ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.ധര്‍മ്മടത്ത് ആര്‍.എസ്.എസ് നിയന്ത്രണത്തില്‍ പുതുതായി നിര്‍മിക്കുന്ന സേവാ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സേവ കേന്ദ്രം ആക്രമിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ എത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് തടഞ്ഞതിനെ തുടര്‍ന്നാണ് ആദിത്യത്തിന് നേരെ ആക്രമണമുണ്ടായത്. കയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. വലത് കൈക്ക് പരുക്കേറ്റ ആദിത്യന്‍ തലശേരിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ ആക്രമണം നടന്ന സ്ഥലത്തേക്ക് വന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.


Share our post
Continue Reading

Breaking News

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു. എടക്കരയിലാണ് വീട്ടമ്മ ആനയുടെ ആക്രമണത്തില്‍ മരിച്ചത്.11മണിയോടെയാണ് സംഭവം. മുത്തേടത്ത് ഉച്ചക്കുളം നഗറിലെ നീലിയാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തന്നെ ദിവസങ്ങള്‍ക്ക് മുമ്പ് ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടമായത്. നിലമ്പൂര്‍ കരുളായിലായിരുന്നു കഴിഞ്ഞ ദിവസം മണി എന്ന ആദിവാസി യുവാവ് ആന ആക്രമണത്തില്‍ മരിച്ചത്.

മലയോര മേഖലയില്‍ വന്യജീവി അക്രമണം വലിയ ചര്‍ച്ചയായിരിക്കെയാണ് വീണ്ടും മരണം തുടര്‍ക്കഥയാകുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ സ്ഥിരം പോകുന്ന വ്യക്തിയാണ് നീലി. എന്നാല്‍ ഉള്‍ക്കാട്ടിലേക്ക് അധികം പോകാതെ തന്നെ ആന ആക്രമിക്കുകയായിരുന്നു.വിറക് ശേഖരിക്കാന്‍ പോയ വഴിയാണ് ആനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇവരെ നിലമ്പൂര്‍ ജില്ലാ ആസ്‌പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടില്‍ നിന്നും ചുമന്ന് പുറത്തെത്തിച്ച് തുടര്‍ന്ന് വാഹനത്തില്‍ ആസ്‌പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.


Share our post
Continue Reading

Breaking News

ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു; നാല് പേരുടെ നില ഗുരുതരം

Published

on

Share our post

ഇടുക്കി: മൂലമറ്റത്ത് ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. ബംഗളൂരുവിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിഞ്ഞത്. 21 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു, ഇതിൽ ഡ്രൈവറടക്കം നാല് പേരുടെ നില ​ഗുരുതരമാണ്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മൂലമറ്റത്തെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.കാഞ്ഞാർ-വാഗമൺ റൂട്ടിൽ പുത്തേടിനു സമീപത്ത് വച്ച് വാഹനം നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!