ജോലിക്ക് ഹാജരാവാത്ത 1194 ഡോക്ടർമാരെ പിരിച്ചുവിടുന്നു

Share our post

ആസ്‌പത്രികളിൽ ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചു. ആരോഗ്യ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ല, ജനറൽ ആസ്‌പത്രികൾ വരെയുള്ള സ്ഥാപനങ്ങളിലെ 859 ഡോക്ടർമാരാണു പിരിച്ചുവിടൽ പട്ടികയിലുള്ളത്. ഈ ആസ്‌പത്രികളിലെ 252 നഴ്സുമാരെയും പിരിച്ചുവിടും. കൂടാതെ ലാബ് ടെക്നീഷ്യന്മാരും ഹെൽത്ത് ഇൻസ്പെക്ടർമാരും റേഡിയോഗ്രഫർമാരും ഉൾപ്പെടെ മുന്നൂറിലേറെ ജീവനക്കാരും പുറത്താക്കൽ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മെഡിക്കൽ കോളജുകളിൽ നിയമനം നടത്തുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ 335 ഡോക്ടർമാർക്കെതിരെയാണ് നടപടി. ഇതിൽ 251 പേർക്ക് നോട്ടിസ് നൽകി. ഡിഎച്ച്എസിന് കീഴിൽ ആകെ 6000 ഡോക്ടർമാരും ഡിഎംഇയിൽ ആകെ 2500 ഡോക്ടർമാരാണുള്ളത്. ഡി.എച്ച്എസി‍ലെ ഡോക്ടർമാരിൽ 412 പേർ പ്രബേഷൻ പൂർത്തിയാക്കാതെയാണു മുങ്ങിയത്. പിരിച്ചുവിടുന്നതിനു മുന്നോടിയായി നോട്ടിസ് നൽകിത്തുടങ്ങി. പലരും കൈപ്പറ്റുന്നില്ല. അതിനാൽ വീടിനു മുന്നിൽ പതിക്കും. നോട്ടിസ് ലഭിച്ച 72 പേർ തിരികെ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!