Kerala
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിൽ വനമേഖലയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം

കൽപറ്റ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിൽ വനമേഖലയിലൂടെയും വനപരിസരങ്ങളിലൂടെയുമുള്ള അനാവശ്യ യാത്രകളും രാത്രിയാത്രയും ഒഴിവാക്കണമെന്ന മന്ത്രി ഒ.ആർ. കേളുവിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാട്ടിലെ സ്ഥിതിഗതികളുടെ സത്യാവസ്ഥ അറിയുന്ന ഒരു ഭരണാധികാരിയുടെ സത്യസന്ധവും സധൈര്യവുമായ നിലപാടെന്ന നിലയിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.വനത്തിനും വന്യജീവികൾക്കും വനം വകുപ്പുജീവനക്കാർക്കും എതിരെ വിദ്വേഷവും കിംവദന്തികളും പ്രചരിപ്പിക്കുന്ന കർഷക രക്ഷാ വേഷം കെട്ടിയ സ്വതന്ത്ര കർഷക സംഘനകളേയും ചില മത സംഘടനകളെയും തുറന്നു കാണിക്കാൻ കേളുവിനെപ്പോലുള്ള അധികാരികൾ രംഗത്തുവരണം. മാന്യമായും അന്തസ്സായും ജോലി ചെയ്യാനുള്ള മൗലികാവകാശം ലോകമാകെ അംഗീകരിക്കപ്പെട്ടതാണെങ്കിലും വയനാടടക്കമുള്ള വനമേഖലയിൽ വനം വകുപ്പ് ജീവനക്കാർക്ക് ഒരു കൂട്ടർ അത് നിഷേധിച്ചിരിക്കുന്നു.
ഡി.എഫ്.ഒമാരുടെയും റെയിഞ്ചർമാരുടെയും ഓഫിസിൽ നാലോ അഞ്ചോ പേർ ചേർന്ന് നിവേദനം നടത്തുകയും വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള നിർദേശം ചർച്ച ചെയ്യുകയും ചെയ്യുന്നതിന്റെ ഫോട്ടോകൾ എടുത്ത് ഓഫീസറെ ബന്ധിയാക്കി തീരുമാനമെടുപ്പിച്ചെന്ന കള്ളവാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പരിഹാസ്യമായ രീതി വയനാട്ടിൽ അടുത്തകാലത്ത് കൂടി വരികയാണ്.വയനാട്ടിൽ തഴച്ചു വളരുന്ന അനിയന്ത്രിത ടൂറിസം കാടിനുള്ളിലും വനമേഖലയിലും നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ നിരോധിതമേഖലയെന്നോ വ്യത്യാസമില്ലാതെ ടൂറിസ്റ്റുകൾ അഴിഞ്ഞാടുകയാണ്. കാട്ടിനുള്ളിലൂടെയുള്ള റോഡിൽ നിയമവിരുദ്ധ ട്രക്കിങ്ങും രാത്രികാല സഫാരികളും യഥേഷ്ടം നടക്കുന്നു. ഇതെല്ലാം വന്യജീവി പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാനും മന്ത്രി മുൻകൈയെടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.സമിതി യോഗത്തിൽ എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എ.വി. മനോജ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, ഒ.ജെ. മാത്യു, സണ്ണി മരക്കടവ്, രാധാകൃഷ്ണലാൽ എന്നിവർ സംസാരിച്ചു.
Kerala
എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.
എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.
Kerala
നിപാ ആശ്വാസം; ആറു ഫലങ്ങൾ കൂടി നെഗറ്റീവ്

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്. അഞ്ചുപേർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെഗറ്റീവായിരുന്നു. 49പേരാണ് രോഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. 12പേർ കുടുംബാംഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.
Kerala
മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്