കണ്ണൂർ പുഷ്പോത്സവം 16ന് തുടങ്ങും

Share our post

കണ്ണൂർ: ജില്ലാ ആഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 16 ന് വൈകുന്നേരം ആറിന് കണ്ണൂർ പൊലിസ് മൈതാനിയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനാകും. മേയർ മുസ്‌ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി എന്നിവർ മുഖ്യാതിഥിയാകും.ഈ വർഷത്തെ സംസ്ഥാന കൃഷി അവാർഡ് ജേതാവായ കെ. ബിന്ദു, അഗസ്റ്റിർ തോമസ് എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

വിവിധ സംസ്ഥാനങ്ങളിൽനിന്നായി കൊണ്ടുവന്ന 12000 ചതുരശ്ര അടിയിൽ ഒരുക്കുന്ന വർണോദ്യാനം പുഷ്‌പോത്സവത്തിൽ ഏറ്റവും ആകർഷണീയമായ ഘടകമാണ്. സർക്കാർ, അർധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, ഫിഷറിസ്, വനം വകുപ്പ് എന്നിവയുടെ പവലിയനുകളും പുഷ്‌പോത്സവ നഗരിൽ ഒരുക്കിയിട്ടുണ്ട്.

12 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ സെമിനാറുകൾ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, വനിതാ കർഷക കൂട്ടായ്മ, ഭിന്നശേഷിക്കാരുടെ സ്‌നേഹസംഗമം, ബഡ്‌സ് സ്‌കൂൾ കലോത്സവം, കുട്ടി കർഷകസംഗമം എന്നിവ നടക്കും. 60 രൂപയാണ് പ്രവേശന ഫീസ്.അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കും. 27ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി പി.വി രത്‌നാകരൻ, യു.കെ.ബി നമ്പ്യാർ, എ.സി വത്സല, ടി.പി വിജയൻ, എം.കെ മൃദുൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!