Kerala
ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്തെ റേഷൻ വിതരണം അവതാളത്തിൽ
സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നും താറുമാറായി. ഇ പോസ് മെഷീനിലെ സർവ്വർ തകരാറാണ് വിതരണത്തിന് തടസ്സമായത്.ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഈ മാസം ഇത് രണ്ടാം തവണയാണ് സാങ്കേതിക തകരാറിനെ തുടർന്ന് റേഷൻ വിതരണം തടസ്സപ്പെടുന്നത്.വാതിൽപ്പടി വിതരണക്കാരുടെ സമരത്തെ തുടർന്ന് എല്ലാ ഗുണഭോക്താക്കൾക്കും നൽകാനുള്ള ധാന്യങ്ങൾ കടകളിൽ ഇല്ല.മാസങ്ങളായി തുക കുടിശ്ശികയായ പശ്ചാത്തലത്തിലാണ് വാതിൽപ്പടി വിതരണക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളും അനിശ്ചിതകാല സമരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Kerala
മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിൽ വനമേഖലയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം
കൽപറ്റ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിൽ വനമേഖലയിലൂടെയും വനപരിസരങ്ങളിലൂടെയുമുള്ള അനാവശ്യ യാത്രകളും രാത്രിയാത്രയും ഒഴിവാക്കണമെന്ന മന്ത്രി ഒ.ആർ. കേളുവിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാട്ടിലെ സ്ഥിതിഗതികളുടെ സത്യാവസ്ഥ അറിയുന്ന ഒരു ഭരണാധികാരിയുടെ സത്യസന്ധവും സധൈര്യവുമായ നിലപാടെന്ന നിലയിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.വനത്തിനും വന്യജീവികൾക്കും വനം വകുപ്പുജീവനക്കാർക്കും എതിരെ വിദ്വേഷവും കിംവദന്തികളും പ്രചരിപ്പിക്കുന്ന കർഷക രക്ഷാ വേഷം കെട്ടിയ സ്വതന്ത്ര കർഷക സംഘനകളേയും ചില മത സംഘടനകളെയും തുറന്നു കാണിക്കാൻ കേളുവിനെപ്പോലുള്ള അധികാരികൾ രംഗത്തുവരണം. മാന്യമായും അന്തസ്സായും ജോലി ചെയ്യാനുള്ള മൗലികാവകാശം ലോകമാകെ അംഗീകരിക്കപ്പെട്ടതാണെങ്കിലും വയനാടടക്കമുള്ള വനമേഖലയിൽ വനം വകുപ്പ് ജീവനക്കാർക്ക് ഒരു കൂട്ടർ അത് നിഷേധിച്ചിരിക്കുന്നു.
ഡി.എഫ്.ഒമാരുടെയും റെയിഞ്ചർമാരുടെയും ഓഫിസിൽ നാലോ അഞ്ചോ പേർ ചേർന്ന് നിവേദനം നടത്തുകയും വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള നിർദേശം ചർച്ച ചെയ്യുകയും ചെയ്യുന്നതിന്റെ ഫോട്ടോകൾ എടുത്ത് ഓഫീസറെ ബന്ധിയാക്കി തീരുമാനമെടുപ്പിച്ചെന്ന കള്ളവാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പരിഹാസ്യമായ രീതി വയനാട്ടിൽ അടുത്തകാലത്ത് കൂടി വരികയാണ്.വയനാട്ടിൽ തഴച്ചു വളരുന്ന അനിയന്ത്രിത ടൂറിസം കാടിനുള്ളിലും വനമേഖലയിലും നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ നിരോധിതമേഖലയെന്നോ വ്യത്യാസമില്ലാതെ ടൂറിസ്റ്റുകൾ അഴിഞ്ഞാടുകയാണ്. കാട്ടിനുള്ളിലൂടെയുള്ള റോഡിൽ നിയമവിരുദ്ധ ട്രക്കിങ്ങും രാത്രികാല സഫാരികളും യഥേഷ്ടം നടക്കുന്നു. ഇതെല്ലാം വന്യജീവി പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാനും മന്ത്രി മുൻകൈയെടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.സമിതി യോഗത്തിൽ എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എ.വി. മനോജ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, ഒ.ജെ. മാത്യു, സണ്ണി മരക്കടവ്, രാധാകൃഷ്ണലാൽ എന്നിവർ സംസാരിച്ചു.
Kerala
ബീച്ചിൽ പോകരുത്; കൂറ്റൻ തിരമാലയുമായി കള്ളക്കടൽ വീണ്ടും
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള- തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ കരക്കടുപ്പിക്കുന്നതും അപകടകരമാണ്. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരത്തിലടക്കം എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്. ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് ഇവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
Kerala
നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല
കോഴിക്കോട്: പോക്‌സോ കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. നടന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു