Connect with us

Kannur

ഉടുമ്പിനെ കറിയാക്കിയ രണ്ടുപേർ അറസ്റ്റിൽ

Published

on

Share our post

തളിപ്പറമ്പ്:  ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി സ്വദേശികളായ സുന്ദര മൂർത്തി (27), മായ സുടലെ (23) എന്നിവരെ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപനാണ് അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസർ പി രതീശന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന. പയ്യാമ്പലം പഞ്ഞിക്കിലിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Share our post

Kannur

കണ്ണൂരിൽ മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്. മമ്പറം പാച്ചപ്പൊയ്ക സ്വദേശി പവിത്രനെ ഐ.സി.യുവിലേക്ക് മാറ്റി. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് എത്തിക്കുന്നതിനിടെ ബന്ധുക്കൾ മരിച്ചെന്ന് കരുതുകയായിരുന്നു. കണ്ണൂർ ആസ്പത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആസ്പത്രിയിലെ അറ്റൻ്ററാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടതോടെയാണ് മോർച്ചറി നൽകിയതെന്നു ആസ്പത്രി അധികൃതർ അറിയിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ഹെഗ്‌ഡെ ആസ്പത്രിയിലാണ് 67കാരനായ പവിത്രന്‍ ചികിത്സയിലുണ്ടായിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ബന്ധുക്കളുടെ തീരുമാന പ്രകാരമാണ് പവിത്രനെ നാട്ടിലേക്ക് കൊണ്ടുവന്നത്.ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെ മരിച്ചെന്ന് കരുതിയാണ് മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ പവിത്രനെയും കൊണ്ട് ബന്ധുക്കള്‍ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിയത്.മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പവിത്രന് ജീവന്റെ തുടിപ്പുണ്ടെന്ന് ആസ്പത്രിയിലെ അറ്റന്റര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ ഡോക്ടര്‍മാരെ വിവരമറിയിച്ച് പവിത്രനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ആസ്പത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് പവിത്രന്‍.


Share our post
Continue Reading

Kannur

ഈ മാസം പകുതിയോടെ ആ മാറ്റം സംഭവിക്കും: കണ്ണൂർ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

Published

on

Share our post

ഇത്തവണ ഡിസംബർ മാസം പകുതിയോടെ തന്നെ ഉയർന്ന ചൂടും വെയിലുമാണ് ജില്ലയിൽ രേഖപ്പെടുത്തിയത്.ഡിസംബറിലെ അവസാനത്തെ രണ്ടുദിവസങ്ങളിലും ജനുവരി ഒന്നിനും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. ഡിസംബർ 31ന് രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും ഉയർന്ന ചൂട്. ഈ മാസം പകുതിയോടെ ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിദഗ്ധർ .പൊതുവെ നല്ല തണുപ്പ് അനുഭവപ്പെടേണ്ട അവസ്ഥയാണ് ചൂടിലേക്ക് മാറിക്കൊണ്ടിരിക്കുന്നത്.

എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയെങ്കിലും വടക്കൻകേരളത്തിലാണ് ഇത്തവണ കൂടുതൽ ചൂട് അനുഭവപ്പെടുന്നത്.

നാലുതവണ ഉയർന്ന താപനില

നവംബർ 28നും ഡിസംബർ 14നുമിടയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയിൽ നാല് തവണയാണ് കണ്ണൂർ എത്തിയത് .നിലവിൽ പകൽച്ചൂട് അധികമാതിനാൽ പുറത്ത് ഇറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്.വേനൽ എത്തുന്നതോടെ വെയിലും ചൂടും മുൻകാലങ്ങളിലേതിലും വർദ്ധിക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

 ദിവസവും രണ്ട് ലി​റ്റർ വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.

കൊള്ളുന്ന വെയിലിന് ആനുപാതികമായി കുടിക്കുന്ന വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കണം.

മദ്യം, മസാല ഭക്ഷണം, ജങ്ക് ഫുഡ്, മൈദ,ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ എന്നിവ ഒഴിവാക്കണം.

ഉയരും 3 ഡിഗ്രി വരെ

സംസ്ഥാനത്ത് രാത്രി താപനില കുറഞ്ഞ് പകൽ താപനില ഉയരുന്നതിനുള്ള സാദ്ധ്യതയാണ് കാലാവസ്ഥ വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പകൽ താപനില സാധാരണയേക്കാളും ഒന്നുമുതൽ മൂന്നുവരെ ഡിഗ്രി സെൽഷ്യസ് ഉയർന്നേക്കുമെന്നാണ് പ്രവചനം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവുമാണ് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു കാരണം.

കാസർകോട് ജില്ലയിൽ മഴ

കാസർകോട് ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെ സാമാന്യം നല്ല മഴ ലഭിച്ചു. ശ്രീലങ്കയ്ക്കു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിരുന്നു. കണ്ണൂർ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിട്ടുണ്ട്. എന്നാൽ മഴ ലഭിച്ചാലും കേരളത്തിൽ ചൂടുകൂടുന്ന പ്രവണത തുടരുമെന്നും കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു.


Share our post
Continue Reading

Kannur

മൂന്ന് വർഷം കൊണ്ട് കണ്ണൂരിൽ വേർതിരിച്ചത്‌ 17, 969 ടൺ മാലിന്യം

Published

on

Share our post

കണ്ണൂർ:ജില്ലയിൽ പാഴ്‌വസ്‌തു ശേഖരണത്തിലുണ്ടായത്‌ വൻവർധന. മൂന്നുവർഷംകൊണ്ട്‌ നീക്കംചെയ്‌തത്‌ 17,969 ടൺ മാലിന്യം. 2022 ഏപ്രിൽ –- 2023 മാർച്ചുവരെ 4,654 ടൺ, 2023 ഏപ്രിൽ –- 2024 മാർച്ചുവരെ 6319 ടൺ, 2024 ഏപ്രിൽ –- ഡിസംബർവരെ 6996 ടൺ എന്നിങ്ങനെയാണ്‌ മാലിന്യം നീക്കംചെയ്‌തത്‌. സാമ്പത്തികവർഷം പൂർത്തിയാകാൻ മൂന്നുമാസം ബാക്കിനിൽക്കെ മുൻവർഷങ്ങളേക്കാൾ കൂടുതൽ മാലിന്യം ക്ലീൻകേരള കമ്പനിക്ക്‌ നീക്കംചെയ്യാനായി. ഹരിതകർമസേനയെ ഉപയോഗപ്പെടുത്തി മാലിന്യം നീക്കംചെയ്യുന്ന സംസ്ഥാനത്തെ മികച്ച ജില്ലയാണ്‌ കണ്ണൂർ. 2022 ഏപ്രിൽമുതൽ 23 മാർച്ച്‌ വരെ 2,292 ടൺ തരംതിരിച്ച പ്ലാസ്റ്റിക്കാണ്‌ നീക്കംചെയ്‌തത്‌. സിമന്റ്‌ ഫാക്ടറിലേക്ക്‌ 2,160 ടൺ പ്ലാസ്‌റ്റിക്‌ കൈമാറി. ഇ–- മാലിന്യം 5.8 ടൺ, കുപ്പിച്ചില്ല്‌ 196 ടൺ എന്നിങ്ങനെയും ശേഖരിച്ചു. ആർ.ആർ.എഫുകളിൽനിന്ന്‌ 16.8 ടൺ പ്ലാസ്‌റ്റിക്‌ പൊടിച്ചു.

ഇതിൽ 1.6 ടൺ പൊടിച്ച പ്ലാസ്‌റ്റിക്‌ ജില്ലയിലെ റോഡ്‌ ടാറിങ്ങിനായി ഉപയോഗിച്ചു. ട്യൂബ്‌ലൈറ്റ്‌, ബൾബ്‌ തുടങ്ങിയ ആപത്‌കരമായ മാലിന്യങ്ങൾ 20 കിലോഗ്രാമും നീക്കംചെയ്‌തു. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ ആകെ -6,318 ടൺ മാലിന്യമാണ്‌ നീക്കം ചെയ്‌തത്‌. 1625 ടൺ തരം തിരിച്ച പ്ലാസ്‌റ്റിക്കും 3329 ടൺ സിമന്റ്‌ ഫാക്ടറിയിലേക്കുള്ള പ്ലാസ്റ്റിക്കും കൈമാറി. ഇ വേസ്‌റ്റ്‌ 22 ടൺ, കുപ്പിച്ചില്ല്‌ 100 ടൺ, ആപത്‌കരമായവ 1.4 ടൺ, റോഡ്‌ പണിക്കായി ഉപയോഗിച്ചത്‌ 3 ടൺ. 2023 ഏപ്രിൽ മുതൽ 2024 മാർച്ചുവരെ 6318 ടൺ മാലിന്യമാണ്‌ കൈമാറിയത്‌. തരംതിരിച്ച പ്ലാസ്‌റ്റിക്‌ 2825 ടൺ, ഫാക്ടറിയിലേക്ക്‌ 3329 ടൺ, ഇ വേസ്‌റ്റ്‌ 22 ടൺ, കുപ്പിച്ചില്ല്‌ 100 ടൺ, പൊടിച്ച പ്ലാസ്‌റ്റിക്‌ 2 ടൺ, ആപത്‌കരമായാവ 1.3 ടൺ എന്നിങ്ങനെയും നീക്കംചെയ്‌തു. 2024 ഏപ്രിൽമുതൽ ഡിസംബർവരെ 6996 ടൺ മാലിന്യം നീക്കം ചെയ്‌തു. തരംതിരിച്ച പ്ലാസ്‌റ്റിക്‌ 3251 ടൺ, ഫാക്ടറിയിലേക്ക്‌ 3336 ടൺ, കുപ്പിച്ചില്ല്‌ 298 ടൺ, ഇ വേസ്‌റ്റ്‌ 110 ടൺ എന്നിങ്ങനെ കൈമാറി. നിഷ്‌ക്രിയ മാലിന്യശേഖരണത്തിനുപുറമെ തരംതിരിച്ച പ്ലാസ്‌റ്റിക്‌, മറ്റുള്ള മാലിന്യം എന്നിവയുടെ ശേഖരണത്തിലും കണ്ണൂർ ഏറെ മുന്നിലാണ്‌. ഒമ്പത്‌ ബ്ലോക്കുതല ആർ.ആർ.എഫുകളും ഒരു ജില്ലാ ആർ.ആർ.എഫും പ്രവർത്തനങ്ങൾക്ക്‌ മുതൽക്കൂട്ടാണ്‌. തരംതിരിച്ച പ്ലാസ്‌റ്റിക്കിന്‌ ഹരിതകർമസേനയ്‌ക്ക്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ വില നൽകുന്നതും കണ്ണൂരാണ്‌.


Share our post
Continue Reading

Trending

error: Content is protected !!