Kerala
സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ 18 മുതൽ
സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും. ആറ്,ഏഴ്,എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടും ഒൻപത്, പത്ത് ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍. ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും തയ്ക്വാൻഡോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെലക്ഷന്‍. ആണ്‍കുട്ടികളുടെ ഫുട്‌ബോള്‍ സെലക്ഷന്‍ പിന്നീട് നടത്തുന്നതാണ്. ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായക്ഷമതാ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സെലക്ഷന്‍ കായിക ക്ഷമതയുടെയും അതാത് കായിക ഇനത്തിലെ മികവിന്റെയും അടിസ്ഥാനത്തിലുമാണ്. ഒൻപത്,പത്ത് ക്ലാസുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രിക്ക് സംസ്ഥാന തലത്തില്‍ മെഡല്‍ കരസ്ഥമാക്കിയവരോ തത്തുല്യ പ്രകടനം കാഴ്ച വെച്ചവരോ ആയിരിക്കണം. ആദ്യഘട്ട സെലക്ഷനില്‍ മികവ് തെളിയിക്കുന്നവരെ ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ചത്തെ അസസ്‌മെന്റ് ക്യാമ്പില്‍ പങ്കെടുപ്പിക്കും. ക്യാമ്പിലെ പ്രകടനത്തിന്റെയും ടെസ്റ്റുകളുടെയും അടിസ്ഥാനത്തിലാണ് അന്തിമ തെരഞ്ഞെടുപ്പ്.ജനുവരി 18ന് തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയമാണ് കണ്ണൂർ ജില്ലയിൽ പ്രാഥമിക സെലക്ഷന്‍ നടത്തുന്ന കേന്ദ്രം. 19ന് നീലേശ്വരം ഇ എം എസ് സ്റ്റേഡിയം, 21 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച് .എസ്. എസ് സ്റ്റേഡിയം, 22ന് തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, 23ന് പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയം,
24ന് തൃശ്ശൂര്‍ ജി.വി.എച്ച് .എസ് .എസ് കുന്നംകുളം, 25ന് ആലുവ യു സി കോളേജ് ഗ്രൗണ്ട്, 28ന് കലവൂര്‍ ഗോപിനാഥ് സ്റ്റേഡിയം, ആലപ്പുഴ, 30ന് മുനിസിപ്പല്‍ സ്റ്റേഡിയം നെടുങ്കണ്ടം, ഇടുക്കി, 31ന് മുനിസിപ്പല്‍ സ്റ്റേഡിയം, പാലാ, ഫെബ്രുവരി ഒന്നിന് കൊടുമണ്‍ സ്റ്റഡേിയം, പത്തനംതിട്ട, രണ്ടിന് ശ്രീപാദം സ്റ്റേഡിയം, ആറ്റിങ്ങല്‍ മൂന്നിന്
ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, മൈലം, തിരുവനന്തപുരം എന്നിവിടങ്ങളിലും പ്രാഥമിക സെലക്ഷൻ നടക്കും.സെലക്ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോര്‍ട്‌സ് ഡ്രസ്സ് എന്നിവ സഹിതം അതാത് ദിവസം രാവിലെ ഒൻപതിന് എത്തിച്ചേരണം. വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ സൗകര്യം അനുസരിച്ച് മേല്‍ സൂചിപ്പിച്ച ഏതു കേന്ദ്രത്തിലും സെലക്ഷന് പങ്കെടുക്കാം. ഏതു കേന്ദ്രത്തിലാണെങ്കിലും ഒരു തവണ മാത്രമേ പങ്കെടുക്കാവൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് dsya.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Kerala
ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളിൽപ്പെട്ട് പണം കൊടുക്കാൻ കഴിയാത്ത റിമാൻഡ് തടവുകാരുടെ കാര്യത്തിൽ ഇടപെടുമെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. അതിനിടെ ബോബിയുടെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കാക്കനാട് ജയിലിന് മുന്നിൽ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെന്നാണ് സൂചന.ആറ് ദിവസത്തെ റിമാൻഡിന് ശേഷം, ബോബി ചെമ്മണൂരിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലിൽ എത്താത്തതിനാൽ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്. റിലീസ് ഓർഡർ സഹപ്രവർത്തകർ ഇന്ന് ജയിൽ അധികൃതർക്ക് കൈമാറുന്നതോടെ, ബോബി ചെമ്മണൂരിന് ജാമ്യത്തിൽ ഇറങ്ങാം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അഭിഭാഷകർ അറിയിച്ചു.
Kerala
കെ.എസ്.ആര്‍.ടി.സി.യില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായവരെ ദൂരേക്ക് സ്ഥലംമാറ്റും
ചാലക്കുടി: കെ.എസ്.ആര്‍.ടി.സി.യില്‍ മദ്യപിച്ചതിന് സസ്‌പെന്‍ഷനിലായവരെ അതത് യൂണിറ്റുകളില്‍ ഇനിമുതല്‍ പുനഃപ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കെ.എസ്.ആര്‍.ടി.സി.യിലെ എല്ലാ ഡിപ്പോകളിലും യന്ത്രത്തില്‍ ഊതിപ്പിച്ച് പരിശോധിക്കുന്നുണ്ട്.മെക്കാനിക്കല്‍വിഭാഗം ഒഴികെയുള്ള എല്ലാവരെയും വിജിലന്‍സ് വിഭാഗം ഇങ്ങനെ പരിശോധനക്ക് വിധേയമാക്കാറുണ്ട്. പെട്ടെന്നുള്ള ഇത്തരം പരിശോധനകള്‍ തുടങ്ങിയിട്ട് ഏതാനും നാളുകളായി. എന്നാല്‍, ഇങ്ങനെ പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ സസ്‌പെന്‍ഷന്‍സമയം കഴിഞ്ഞാല്‍ അതത് യൂണിറ്റുകളിലാണ് പുനഃപ്രവേശിപ്പിക്കുന്നത്. പലപ്പോഴും ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഇങ്ങനെ സസ്‌പെന്‍ഡ് ചെയ്യുന്നവരെ ഇനി മുതല്‍ മൂന്നു ജില്ലകള്‍ക്കപ്പുറത്തേക്ക് സ്ഥലംമാറ്റാനാണ് മാനേജ്മെന്റ് തീരുമാനം.മദ്യപിച്ച് സസ്‌പെന്‍ഷനായാലും അതത് യൂണിറ്റുകളില്‍ത്തന്നെ പുനഃപ്രവേശനം നല്‍കുന്നതുമൂലം ജീവനക്കാര്‍ വിഷയത്തെ വളരെ ലാഘവത്തോടെ കാണുന്നതായും, മദ്യപാനക്കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നതായുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
Kerala
കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി ആത്മഹത്യ ചെയ്തു
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് ആസ്‌പത്രിയുടെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. പാന്‍ക്രിയാസുമായി ബന്ധപ്പെട്ട അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് അസ്‌കറിനെ മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്.
ഒമ്പതാം വാര്‍ഡിലാണ് അസ്‌കറിനെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ മുപ്പത്തിയൊന്നാം വാര്‍ഡിലെത്തി ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ യുവാവിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു