Connect with us

Kerala

മകരജ്യോതി ദർശനവും തിരിച്ചിറങ്ങലും സുരക്ഷിതമാക്കണമെന്ന് പൊലീസ്; ഭക്തർ നിർദേശങ്ങൾ കർശനമായി പാലിക്കണം

Published

on

Share our post

മകരജ്യോതി ദർശനത്തിന് എത്തുന്ന ഭക്തർ പോലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും മാർഗ നിർദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ വി. അജിത് അറിയിച്ചു. വെർച്വൽ ക്യൂ ബുക്കിംഗ്/സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ 13, 14 തീയതികളിൽ നിലക്കലിൽ നിന്നും പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. 14ന് രാവിലെ 7.30 മണിമുതൽ നിലക്കലിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.14ന് രാവിലെ 10 മണിവരെ മാത്രമേ നിലക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടുള്ളൂ. ഉച്ചക്ക് 12 മണിവരെ മാത്രമേ പമ്പയിൽനിന്നും ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. (തിരുവാഭരണം വലിയാനവട്ടത്ത് എത്തുന്ന സമയം മുതൽ). പിന്നീട് തിരുവാഭരണം ശരംകുത്തിയിൽ എത്തിയശേഷം മാത്രമേ (വൈകുന്നേരം 5.30 മണിക്കുശേഷം) ഭക്തരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.സ്റ്റൗ, വലിയ പാത്രങ്ങൾ ഗ്യാസ് കുറ്റി എന്നിവയുമായി ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. മരത്തിന്റെ മുകളിൽ നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സിൽ കയറിനിന്നോ, വാട്ടർ ടാങ്കുകളുടെ മുകളിൽ കയറിനിന്നോ മകരജ്യോതി ദർശനം അനുവദിക്കില്ല.ദേവസ്വം അനുവദിക്കുന്ന സ്‌പെഷ്യൽ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്ത് ദീപാരാധന സമയത്ത് നിൽക്കാൻ അനുവദിക്കുകയുള്ളൂ.

പമ്പയിലും സന്നിധാനത്തും പരിസരത്തുമുള്ള പുറംകാടുകളിലും തുറസ്സായ സ്ഥലങ്ങളിലും താത്കാലിക കുടിലുകൾ, പർണ്ണശാലകൾ എന്നിവ കെട്ടാൻ അനുവദിക്കില്ല. യാതൊരു കാരണവശാലും താത്കാലിക പാചകം നടത്താൻ ഭക്തരെ അനുവദിക്കില്ല.ഭക്തർ കെ.എസ്.ആർ.ടി.സി വാഹനങ്ങളിൽ ക്യൂ പാലിച്ച് മാത്രം കയറണം. മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളിൽ ചാരി നിൽക്കാനോ കെട്ടിയിരിക്കുന്ന വടം മുറിച്ച് കടക്കാനോ ശ്രമിക്കരുത്. വാട്ടർ ടാങ്കുകൾ, ഉയരം കൂടിയ കെട്ടിടങ്ങൾ എന്നിവയിൽ കയറി നിൽക്കരുത്. അവരവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. മണികണ്ഠസ്വാമികൾ, മാളികപ്പുറങ്ങൾ, വയോധികരായ സ്വാമിമാർ എന്നിവരെ കൂട്ടം തെറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം.ഭക്തർ വന്ന വാഹന നമ്പർ, പാർക്ക് ചെയ്ത ഗ്രൗണ്ട് നമ്പർ, ഡ്രൈവർ, ഗുരുസ്വാമിമാരുടെ ഫോൺനമ്പർ എന്നിവ പ്രത്യേകം വാങ്ങി സൂക്ഷിക്കണം. മടങ്ങിപോകുന്ന സ്വാമിമാർ അതത് പാർക്കിംഗ് ഗ്രൗണ്ടുകളിലെത്തി വാഹനങ്ങളിൽ കയറി എത്രയുംവേഗം നാട്ടിലേക്ക് മടങ്ങാൻ ശ്രദ്ധിക്കണം. സാവധാനവും സുരക്ഷിതവുമായി വാഹനമോടിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണം.


Share our post

Kerala

മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിൽ വനമേഖലയിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം

Published

on

Share our post

കൽപറ്റ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിൽ വനമേഖലയിലൂടെയും വനപരിസരങ്ങളിലൂടെയുമുള്ള അനാവശ്യ യാത്രകളും രാത്രിയാത്രയും ഒഴിവാക്കണമെന്ന മന്ത്രി ഒ.ആർ. കേളുവിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് വയനാട് പ്രകൃതി സംരക്ഷണ സമിതി. വയനാട്ടിലെ സ്ഥിതിഗതികളുടെ സത്യാവസ്ഥ അറിയുന്ന ഒരു ഭരണാധികാരിയുടെ സത്യസന്ധവും സധൈര്യവുമായ നിലപാടെന്ന നിലയിൽ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് സമിതി ചൂണ്ടിക്കാട്ടി.വനത്തിനും വന്യജീവികൾക്കും വനം വകുപ്പുജീവനക്കാർക്കും എതിരെ വിദ്വേഷവും കിംവദന്തികളും പ്രചരിപ്പിക്കുന്ന കർഷക രക്ഷാ വേഷം കെട്ടിയ സ്വതന്ത്ര കർഷക സംഘനകളേയും ചില മത സംഘടനകളെയും തുറന്നു കാണിക്കാൻ കേളുവിനെപ്പോലുള്ള അധികാരികൾ രംഗത്തുവരണം. മാന്യമായും അന്തസ്സായും ജോലി ചെയ്യാനുള്ള മൗലികാവകാശം ലോകമാകെ അംഗീകരിക്കപ്പെട്ടതാണെങ്കിലും വയനാടടക്കമുള്ള വനമേഖലയിൽ വനം വകുപ്പ് ജീവനക്കാർക്ക് ഒരു കൂട്ടർ അത് നിഷേധിച്ചിരിക്കുന്നു.

ഡി.എഫ്.ഒമാരുടെയും റെയിഞ്ചർമാരുടെയും ഓഫിസിൽ നാലോ അഞ്ചോ പേർ ചേർന്ന് നിവേദനം നടത്തുകയും വന്യജീവി പ്രശ്നം പരിഹരിക്കാനുള്ള നിർദേശം ചർച്ച ചെയ്യുകയും ചെയ്യുന്നതിന്റെ ഫോട്ടോകൾ എടുത്ത് ഓഫീസറെ ബന്ധിയാക്കി തീരുമാനമെടുപ്പിച്ചെന്ന കള്ളവാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പരിഹാസ്യമായ രീതി വയനാട്ടിൽ അടുത്തകാലത്ത് കൂടി വരികയാണ്.വയനാട്ടിൽ തഴച്ചു വളരുന്ന അനിയന്ത്രിത ടൂറിസം കാടിനുള്ളിലും വനമേഖലയിലും നാൾക്കുനാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയെന്നോ പകലെന്നോ നിരോധിതമേഖലയെന്നോ വ്യത്യാസമില്ലാതെ ടൂറിസ്റ്റുകൾ അഴിഞ്ഞാടുകയാണ്. കാട്ടിനുള്ളിലൂടെയുള്ള റോഡിൽ നിയമവിരുദ്ധ ട്രക്കിങ്ങും രാത്രികാല സഫാരികളും യഥേഷ്ടം നടക്കുന്നു. ഇതെല്ലാം വന്യജീവി പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കാനും മന്ത്രി മുൻകൈയെടുക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.സമിതി യോഗത്തിൽ എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എ.വി. മനോജ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, സി.എ. ഗോപാലകൃഷ്ണൻ, പി.എം. സുരേഷ്, ഒ.ജെ. മാത്യു, സണ്ണി മരക്കടവ്, രാധാകൃഷ്ണലാൽ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Kerala

ബീച്ചിൽ പോകരുത്; കൂറ്റൻ തിരമാലയുമായി കള്ളക്കടൽ വീണ്ടും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള- തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ കരക്കടുപ്പിക്കുന്നതും അപകടകരമാണ്. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് യാനങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരത്തിലടക്കം എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്. ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് ഇവ കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.


Share our post
Continue Reading

Kerala

നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല

Published

on

Share our post

കോഴിക്കോട്: പോക്‌സോ കേസിൽ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. നടന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടൻ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.


Share our post
Continue Reading

Trending

error: Content is protected !!