ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം നാളെ

Share our post

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം നാളെ. സന്നിധാനത്തേക്ക് തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചു. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 8.45 ന് മകര സംക്രമ പൂജയും, അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും.തുടന്ന് വിശേഷാല്‍ ദീപാരാധന നടക്കും. ഇതിന് ശേഷം പൊന്നമ്പല മേട്ടില്‍ മകരവിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും. ഇന്ന് വെര്‍ച്ചല്‍ , സ്‌പോട്ട് ബുക്കിംഗിലൂടെ അന്‍പത്തി അയ്യായിരം തീര്‍ത്ഥാടകരെ കൂടി സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മകരവിളക്ക് ദര്‍ശിക്കാന്‍ സന്നിധാനത്ത് വിരിവെച്ച് കഴിയുന്നത്.

ആചാരപ്പെരുമയില്‍ തന്നെയാണ് ഇത്തവണത്തെയും തിരുവാഭരണ ഘോഷയാത്ര. പന്തളം കൊട്ടാരത്തില്‍ നിന്നും രാവിലെ തന്നെ തിരുവാഭരണം വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് 12 മണി വരെ ഭക്തജനങ്ങള്‍ക്ക് കാണാനുള്ള അവസരം ഒരുക്കി. ശേഷം പ്രത്യേക പൂജകള്‍. കൃത്യം ഒരു മണിക്ക് തന്നെ തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളത്തു നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.ഇത്തവണയും ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിക്കുന്നത്. മകരവിളക്ക് ദിവസം അഞ്ചുമണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും. തുടര്‍ന്നാണ് സന്നിധാനത്തെ ചടങ്ങുകള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!