കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം 16ന് സമാപിക്കും

ശ്രീകണ്ഠപുരം:കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം വ്യാഴാഴ്ച പുലർച്ചെ സമാപിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നായി നൂറു കണക്കിനാളുകൾ ഈ വർഷത്തെ ഉത്സവത്തിനെത്തിയതായി പാരമ്പര്യ ട്രസ്റ്റി എസ് കെ കുഞ്ഞിരാമൻ നായനാർ പറ ഞ്ഞു. 16ന് പുലർച്ചെ വാണവരും അടിയന്തിരക്കാരും പാടിയിൽ നിന്ന് ഇറങ്ങിയാൽ അടുത്തവർഷം ഉത്സവം തുടങ്ങു ന്നതുവരെ പാടിയിൽ ആരും പ്രവേശിക്കില്ല. മഹോത്സവത്തിനുശേഷം താഴെ പൊടിക്കളത്ത് മലയാളമാസ സംക്ര മദിനത്തിൽ പകൽ 11ന് മുത്തപ്പൻ വെള്ളാട്ടം ഉണ്ടാകും.