കണ്ണൂരിൽ 25 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

കണ്ണൂർ: 25 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ സഫിയുൾ അലി ഖാനെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം പിടികൂടിയത്.തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ രാജേഷും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തളിപ്പറമ്പ മുക്കോലയിൽ വച്ചാണ് 25 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പി മനോഹരൻ, പ്രിവെന്റീവ് ഓഫീസർ (ഗ്രേഡ് ) കെ മുഹമ്മദ് ഹാരിസ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി പി റെനിൽ കൃഷ്ണൻ, എന്നിവരും ഉണ്ടായിരുന്നു.