Connect with us

Kannur

കേരളത്തിലെ രണ്ടാം വന്ദേഭാരതിലും കോച്ചുകൾ കൂട്ടും; എട്ടില്‍നിന്ന് 16-ലേക്ക്, 512 സീറ്റുകൾ വർധിക്കും

Published

on

Share our post

കണ്ണൂര്‍: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും. നിലവില്‍ എട്ട് കോച്ചാണ്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ ഈ നീക്കം.തിരുവനന്തപുരം-കാസര്‍കോട് (20634/20633) 16 കോച്ചില്‍നിന്ന് 20 കോച്ചായി വര്‍ധിപ്പിച്ചിരുന്നു. ആദ്യയാത്രയില്‍ 100 ശതമാനം ബുക്കിങ് ലഭിച്ചു (ആകെ 1336 സീറ്റുകള്‍). അതിന് പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്.ഇന്ത്യയില്‍ എട്ട് കോച്ചുള്ള 38 വന്ദേഭാരതുകളില്‍ പകുതി സീറ്റിലധികം ഒഴിഞ്ഞുകിടക്കുമ്പോഴാണ് തിരുവനന്തപുരം-മംഗളൂരു വണ്ടി നിറഞ്ഞോടുന്നത്. ഇന്ത്യയിലെ 59 വന്ദേഭാരതുകളില്‍ മുഴുവന്‍ സീറ്റും നിറച്ചോടുന്നത് 17 എണ്ണം മാത്രമാണ്. കേരളത്തില്‍നിന്നുള്ള തിരുവനന്തപുരം-കാസര്‍കോട്, തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതുകള്‍ ഈ പട്ടികയില്‍ മുന്നിലാണ്.മംഗളുരുവില്‍ നിന്ന് രാവിലെ 6.25-ന് പുറപ്പെട്ട് ആലപ്പുഴ വഴി വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05-ന് പുറപ്പെടും. രാത്രി 12.40-ന് മംഗളൂരു സെന്‍ട്രലില്‍ എത്തും.


Share our post

Kannur

കോൺഗ്രസ് നേതാവ് സത്യൻ വണ്ടിച്ചാൽ അന്തരിച്ചു

Published

on

Share our post

നടാൽ: കണ്ണൂർ ഡി.സി.സി. മുൻ ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ (65) നടാൽ വായനശാലക്ക് സമീപം വസന്തത്തിൽ അന്തരിച്ചു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ,  ഫോക്ക്ലോർ അക്കാദമി മുൻ സെക്രട്ടറി,  പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മെമ്പർ, ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്കോ) പ്രസിഡൻ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി  യു.യു.സി അംഗം, കോൺഗ്രസ്  മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്, എടക്കാട് ബ്ലോക്ക് കമ്മിറ്റി  പ്രIസിഡൻ്റ്, കെ.എസ്.യു. ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി,  മുഴപ്പിലങ്ങാട് യു.പി സ്ക്കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ വണ്ടിച്ചാലി നാണു മാസ്റ്ററുടെയും യശോദയുടെയും മകനാണ്. ഭാര്യ: സുചിത്ര (റിട്ട. കേരള ബേങ്ക്). മക്കൾ: ഐറിന (സിനിമ – സീരിയൽ ആർട്ടിസ്റ്റ് ), സാഗർ (അമാന ടൊയോട്ട, വളപട്ടണം). മരുമകൻ: അഖിലേഷ് (കോൺട്രാക്ടർ).മൃതദേഹം നാളെ (ബുധൻ) രാവിലെ 8 മണി മുതൽ 11 മണി വരെ നടാൽ വായനക്ക് സമീപമുള്ള വീട്ടിലും 11 മണി മുതൽ 11.30 വരെ മുഴപ്പിലങ്ങാട് കുളം ബസാറിലും 12 മണിക്ക് കണ്ണൂർ ഡി.സി.സി.   ഓഫീസിലും പൊതുദർശനത്തിന് വെക്കും. സംസ്ക്കാരം 1 മണിക്ക് പയ്യാമ്പലത്ത്.


Share our post
Continue Reading

Kannur

കണ്ണൂർ പുഷ്പോത്സവം 16ന് തുടങ്ങും

Published

on

Share our post

കണ്ണൂർ: ജില്ലാ ആഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 16 ന് വൈകുന്നേരം ആറിന് കണ്ണൂർ പൊലിസ് മൈതാനിയിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനാകും. മേയർ മുസ്‌ലിഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി എന്നിവർ മുഖ്യാതിഥിയാകും.ഈ വർഷത്തെ സംസ്ഥാന കൃഷി അവാർഡ് ജേതാവായ കെ. ബിന്ദു, അഗസ്റ്റിർ തോമസ് എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

വിവിധ സംസ്ഥാനങ്ങളിൽനിന്നായി കൊണ്ടുവന്ന 12000 ചതുരശ്ര അടിയിൽ ഒരുക്കുന്ന വർണോദ്യാനം പുഷ്‌പോത്സവത്തിൽ ഏറ്റവും ആകർഷണീയമായ ഘടകമാണ്. സർക്കാർ, അർധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളായ ആറളം ഫാം, കരിമ്പം ഫാം, വെജിറ്റബ്ൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, അനർട്ട്, ഫിഷറിസ്, വനം വകുപ്പ് എന്നിവയുടെ പവലിയനുകളും പുഷ്‌പോത്സവ നഗരിൽ ഒരുക്കിയിട്ടുണ്ട്.

12 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ സെമിനാറുകൾ, ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കൽ, വനിതാ കർഷക കൂട്ടായ്മ, ഭിന്നശേഷിക്കാരുടെ സ്‌നേഹസംഗമം, ബഡ്‌സ് സ്‌കൂൾ കലോത്സവം, കുട്ടി കർഷകസംഗമം എന്നിവ നടക്കും. 60 രൂപയാണ് പ്രവേശന ഫീസ്.അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങൾക്കും പ്രവേശനം സൗജന്യമായിരിക്കും. 27ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി പി.വി രത്‌നാകരൻ, യു.കെ.ബി നമ്പ്യാർ, എ.സി വത്സല, ടി.പി വിജയൻ, എം.കെ മൃദുൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


Share our post
Continue Reading

Kannur

കണ്ണൂരിൽ മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്. മമ്പറം പാച്ചപ്പൊയ്ക സ്വദേശി പവിത്രനെ ഐ.സി.യുവിലേക്ക് മാറ്റി. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് എത്തിക്കുന്നതിനിടെ ബന്ധുക്കൾ മരിച്ചെന്ന് കരുതുകയായിരുന്നു. കണ്ണൂർ ആസ്പത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആസ്പത്രിയിലെ അറ്റൻ്ററാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടതോടെയാണ് മോർച്ചറി നൽകിയതെന്നു ആസ്പത്രി അധികൃതർ അറിയിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ഹെഗ്‌ഡെ ആസ്പത്രിയിലാണ് 67കാരനായ പവിത്രന്‍ ചികിത്സയിലുണ്ടായിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. ബന്ധുക്കളുടെ തീരുമാന പ്രകാരമാണ് പവിത്രനെ നാട്ടിലേക്ക് കൊണ്ടുവന്നത്.ആംബുലന്‍സില്‍ കൊണ്ടുവരുന്നതിനിടെ മരിച്ചെന്ന് കരുതിയാണ് മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ പവിത്രനെയും കൊണ്ട് ബന്ധുക്കള്‍ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിയത്.മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പവിത്രന് ജീവന്റെ തുടിപ്പുണ്ടെന്ന് ആസ്പത്രിയിലെ അറ്റന്റര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ ഡോക്ടര്‍മാരെ വിവരമറിയിച്ച് പവിത്രനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ആസ്പത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ് പവിത്രന്‍.


Share our post
Continue Reading

Trending

error: Content is protected !!