Connect with us

India

കണ്ണൂർ സ്വദേശി അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു

Published

on

Share our post

അജ്​മാൻ: കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ യുവാവ്​ അജ്​മാനിൽ വാഹനാപകടത്തിൽ മരിച്ചു. എ. ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ്​ മരിച്ചത്​.മാതാവ്​: പി.എം സാബിറ. സഹോദരങ്ങൾ: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. അവിവാഹിതനാണ്​. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകും.


Share our post

India

ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു

Published

on

Share our post

ന്യൂഡല്‍ഹി: ബുധനാഴ്ച (15-01-2025) നടത്താന്‍ നിശ്ചയിച്ചിരുന്ന യു.ജി.സി. നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. മകര സംക്രാന്തി, പൊങ്കല്‍ ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്.ജനുവരി 15-ന് പൊങ്കലും മകസസംക്രാന്തിയും തുടങ്ങിയ ഉത്സവങ്ങള്‍ കണക്കിലെടുത്താണ് യു.ജി.സി. നെറ്റ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമാനമുണ്ടായതെന്ന് എന്‍.ടി.എ.(എക്‌സാംസ്) ഡയറക്ടര്‍ രാജേഷ് കുമാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും. 16-ലെ പരീക്ഷയ്ക്ക് മാറ്റമില്ല.

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്), അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍, പി.എച്ച്.ഡി എന്നിവയ്ക്കായി നടത്തുന്ന യുജിസി-നെറ്റ് ഡിസംബര്‍ 2024 പരീക്ഷ ജനുവരി മൂന്ന് മുതല്‍ ജനുവരി 16 വരെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്.കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് (സി.ബി.ടി) ഫോര്‍മാറ്റില്‍ നടക്കുന്ന പരീക്ഷയില്‍ 85 വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു.വിവരങ്ങള്‍ക്ക്: nta.ac.in ugcnet.nta.ac.in


Share our post
Continue Reading

India

ഈ വർഷവും അധിക ക്വാട്ടയില്ല;ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു

Published

on

Share our post

ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല.

ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.


Share our post
Continue Reading

India

കസ്റ്റംസിന്‍റെ നിർദേശം, 24 മണിക്കൂർ മുമ്പേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണം; ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ

Published

on

Share our post

ഷാർജ: അന്താരാഷ്ട്ര യാത്രകൾക്ക് 24 മണിക്കൂർ മുൻപേ യാത്രക്കാരുടെ വിശദ വിവരങ്ങൾ നൽകണമെന്ന ഇന്ത്യൻ കസ്റ്റംസ് നിർദേശത്തിൽ ആശങ്കയറിയിച്ച് പ്രവാസി സംഘടനകൾ. സ്വകാര്യതാ ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കാൻ വഴിയൊരുക്കണമെന്നും നിവേദനം നൽകിയിട്ടുണ്ട്.അന്താരാഷ്ട്ര യാത്രയ്ക്ക് 24 മണിക്കൂർ പേര്, ഇമെയിൽ ഐഡി, ഫോൺ നമ്പർ, പേമെന്റ് രീതി എന്നിവ വിമാനക്കമ്പനികൾ കൈമാറണമെന്ന നിർദേശമാണ് നിവേദനത്തിന് ആധാരം. ഏപ്രിൽ മുതൽ ഇവ കർശമായി നടപ്പാക്കി തുടങ്ങുമെന്നും അറിയുന്നു. ഇക്കാര്യത്തിലാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ആശങ്ക അറിയിച്ചിരിക്കുന്നത്.പ്രവാസികളിൽ പലരും സാധാരണ തൊഴിലാളികളാണ്. ഇമെയിൽ ഐഡി, പേമെന്റ് ഉൾപ്പടെ സംവിധാനങ്ങൾ ഉണ്ടാവാനിടയില്ല. അറിവില്ലായ്മ കൂടിയാവുന്നതോടെ യാത്ര മുടങ്ങും. നടപടികൾ ലളിതമാക്കണം. ഇമെയിൽ ഐ.ഡി , പേമെന്റ് രീതികൾ ഉൾപ്പടെ വിവരങ്ങൾ നൽകുന്നത് സ്വകാര്യതയെ ബാധിക്കും. സ്വകാര്യത ലംഘനം ഇല്ലെന്ന് ഉറപ്പാക്കണം. ശേഖരിക്കുന്ന വിവരങ്ങൾ കുറയ്ക്കണം. പെട്ടെന്ന് വേണ്ടി വരുന്ന യാത്രകളെ ബാധിക്കും. നാട്ടിലെ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി യാത്ര ചെയ്യുന്നവർക്ക് ഇത് തടസ്സമാകും. 24 മണിക്കൂർ മുൻപ് വിവരങ്ങൾ നൽകാനാകില്ല. അടിയന്തര യാത്രകളെ ഒഴിവാക്കണം.


Share our post
Continue Reading

Trending

error: Content is protected !!