5ജി മാറിനില്‍ക്ക്, അതുക്കും മേലെ 5.5ജി അവതരിപ്പിച്ച് ജിയോ; സെക്കന്‍ഡില്‍ 10 ജിബി ഡൗണ്‍ലോഡിംഗ് വേഗം

മുംബൈ: ഡൗണ്‍ലോഡ് വേഗത സെക്കന്‍ഡില്‍ 10 ജിബി വരെ ലഭിക്കുന്ന 5.5ജി (5.5G) നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ച് റിലയന്‍സ് ജിയോ. കൂടുതല്‍ മെച്ചപ്പെടുത്തിയ 5ജി സാങ്കേതികവിദ്യയാണ് 5.5 നെറ്റ്‌വര്‍ക്ക് എന്നറിയപ്പെടുന്നത്. വണ്‍പ്ലസ് 13 സിരീസ് ഫോണുകളാണ് രാജ്യത്ത് ജിയോയുടെ 5.5ജി ടെക്നോളജി സപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണുകള്‍.കൂടുതല്‍ മികച്ച വേഗവും പെര്‍ഫോമന്‍സും നല്‍കുന്ന 5ജി നെറ്റ്‌വര്‍ക്ക്, അതാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ചിരിക്കുന്ന 5.5ജി. സെക്കന്‍ഡില്‍ 10 ജിബി വരെ ഡൗണ്‍ലോഡ് വേഗമാണ് റിലയന്‍സ് ജിയോ 5.5ജിക്ക് അവകാശപ്പെടുന്നത്. അതേസമയം സെക്കന്‍ഡില്‍ 1 ജിബി വരെയാണ് അപ്‌ലോഡിംഗ് വേഗം. കുറഞ്ഞ ലാറ്റന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന ഈ നെറ്റ്‌വര്‍ക്ക് സുസ്ഥിരമായ കണക്റ്റിവിറ്റി ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ജിയോ അവകാശപ്പെടുന്നു. വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയവയില്‍ മികച്ച അനുഭവം 5.5ജി നല്‍കുമെന്നും ജിയോ പറയുന്നു.അടുത്തിടെ ഇന്ത്യയില്‍ പുറത്തിറങ്ങിയ വണ്‍പ്ലസ് 13 സിരീസാണ് 5.5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാവുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണുകള്‍. ജിയോയുടെ അത്യാധുനികമായ ടെക്നോളജി കൂട്ടിച്ചേര്‍ത്താണ് ഈ ഫോണുകള്‍ നിര്‍മിച്ചിരിക്കുന്നത്. വണ്‍പ്ലസ് 13 പുറത്തിറക്കിയ വേളയില്‍ 5.5ജിയുടെ വേഗത റിലയന്‍സ് ജിയോ പ്രദര്‍ശിപ്പിച്ചിരുന്നു.
5.5ജിയുടെ പ്രത്യേകതകള്‍
1. വേഗം: സെക്കന്‍ഡില്‍ 10 ജിബി വരെ ഡൗണ്‍ലോഡിംഗ്, 1 ജിബി വരെ അപ്‌ലോഡിംഗ്.
2. എന്‍ഹാന്‍സ്ഡ് കണക്റ്റിവിറ്റി: ഒരേസമയം ഒന്നിലേറെ ടവറുകളുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാകുന്നത്
3. കുറഞ്ഞ ലാറ്റന്‍സി: അനായാസവും വേഗവുമാര്‍ന്ന കണക്റ്റിവിറ്റി ഉറപ്പുനല്‍കുന്നു
4. നെറ്റ്‌വര്‍ക്ക് റിലയബലിറ്റി: സുസ്ഥിരമായ കണക്റ്റിവിറ്റി സൗകര്യം.