വ്യാപാരി വ്യവസായി സമിതി സംരക്ഷണ സന്ദേശ ജാഥ 13 മുതൽ ജില്ലയിൽ

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥ 13 മുതൽ ജില്ലയിൽ പര്യടനം നടത്തും. ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കുക, വിലക്കയറ്റം തടയുക, വാടക നിയന്ത്രണ നിയമം നടപ്പിലാക്കുക, ചെറുകിട വ്യാപാര മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ സാമ്പത്തിക ഉത്തേജക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യ
ങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13ന് നടത്തുന്ന പാർലമെൻ് മാർച്ചിനു മുന്നോടിയായാണ് സംരക്ഷണ സന്ദേശ ജാഥ നടത്തുന്നത്.