Connect with us

Breaking News

തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം

Published

on

Share our post

കോഴിക്കോട്: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടും.


Share our post

Breaking News

കണ്ണൂരിൽ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി രണ്ട് യുവാക്കൾ മരിച്ചു. തലശേരി ചിറക്കരയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി.ദേശീയ പാതയിൽ തളാപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു പറശ്ശിനിക്കടവ് സ്വദേശി രാഹുൽ മരിച്ചു. റോഡിലേക്ക് വീണ രാഹുൽ ലോറിക്കടിയിൽ പെടുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

Breaking News

കണ്ണൂരിൽ സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു വിദ്യാർഥി മരിച്ചു

Published

on

Share our post

പഴയങ്ങാടി (കണ്ണൂർ): സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽ നിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാർഥിനി വെങ്ങര നടക്കു താഴെ റോഡിനു സമീപത്തെ തോടിൽ വീണത്.കുട്ടി തോട്ടിൽ വീണത് കണ്ട മറ്റു വിദ്യാർഥികൾ വിവരം നൽകിയതിനെ തുടർന്ന് ആളുകളെത്തി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എൻ.വി. സുധീഷ് കുമാർ, സുജ ദമ്പതികളുടെ മകളാണ്. സഹോദരൻ: വിശ്വജിത്ത് .


Share our post
Continue Reading

Breaking News

ബി.പി.അങ്ങാടി നേർച്ചക്കിടെ ആന ചുഴറ്റിയെറിഞ്ഞയാൾ മരിച്ചു

Published

on

Share our post

തിരൂർ: ബി.പി.അങ്ങാടി നേർച്ചക്കിടെ ആന വിരണ്ട് തുമ്പികൈയിൽ ചുഴറ്റിയെറിഞ്ഞ ഏഴൂർ സ്വദേശിയും തെക്കുംമുറി താമസക്കാരനുമായ പൊട്ടച്ചോല പടി കൃഷ്ണൻകുട്ടി (55) മരിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ആനയുടെ ആക്രമണത്തിൽ കൃഷ്ണൻകുട്ടിക്ക് പരിക്കേറ്റത്. ചികിത്സയിലായിരുന്ന കൃഷ്ണൻകുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. ഭാര്യ: പ്രേമ.മക്കൾ: അഭിജിത്ത്,അജിത്ത്.


Share our post
Continue Reading

Trending

error: Content is protected !!