പേരാവൂരിലെ പാർക്കിങ്ങ് രീതി പുന:ക്രമീകരിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

പേരാവൂർ: ടൗണിലെ വാഹന പാർക്കിങ്ങ് രീതി പുന:ക്രമീകരിക്കണമെന്നും ഉപഭോക്താക്കളുടെ വാഹനങ്ങൾക്കെതിരെയുള്ള അന്യായമായ പോലീസ് നടപടി അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് ട്രാഫിക്ക് അവലാകന കമ്മിറ്റി അടിയന്തരമായി വിളിച്ച് ചേർത്ത് ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണം.
താലൂക്കാസ്പത്രി കെട്ടിട നിർമാണം വേഗത്തിലാക്കണമെന്നും പേരാവൂർ ടൗൺ സമ്പൂർണ ഹരിത ടൗണാക്കാൻ നടപടി വേണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റായി കെ.കെ.രാമചന്ദ്രനെയും ജനറൽ സെക്രട്ടറിയായി എസ്.ബഷീറിനെയും രക്ഷാധികാരിയായി ജോസ് പള്ളിക്കുടിയെയും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: വി.രാജൻ ,ദീപ രാജൻ (വൈസ്.പ്രസി.), സലാം മാക്‌സൺ, ആർ.തങ്കശ്യാം ( സെക്ര.), സുനിത്ത് ഫിലിപ്പ് (ട്രഷ.).
എക്‌സികുട്ടീവ് അംഗങ്ങൾ: യു.വി.അബ്ദുള്ള, കെ.പി.അബ്ദൂൾ ലത്തീഫ്, ബാബു മൈക്കിൾ, എൻ.ബാബു, പി.ധനേഷ്, ജെയിംസ് വർഗീസ്, പി.ലതീഷ്, മനോജ് ആര്യപ്പള്ളി, എം.മോഹനൻ, മുഹമ്മദലി, കെ.കെ.രാജൻ, കെ.രാജീവൻ, സി.രവീന്ദ്രൻ, പി.ആർ.സമീർ, ഷീജ ജയരാജൻ,സെബാസ്റ്റ്യൻ ഫ്രാൻസിസ്, സെബാസ്റ്റ്യൻ ജോസഫ് ,കെ.സുരേന്ദ്രൻ, പി.പി.തോമസ്.