കേരളത്തിലും ബി.എച്ച്. രജിസ്‌ട്രേഷന് അനുമതി; പക്ഷെ, സംസ്ഥാന നിര്‍ദേശിക്കുന്ന നികുതി അടക്കണം

Share our post

ഭാരത് സീരിസ് (ബി.എച്ച്. സീരിസ്) പ്രകാരം രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്കും കേരള വാഹന നികുതി നിയമപ്രകാരമുള്ള വാഹന നികുതിയാണ് ബാധകമെന്ന് ഹൈക്കോടതി. ഭാരത് സീരിസ് പ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ഡി.കെ. സിങ് ഇക്കാര്യം വ്യക്തമാക്കിയത്.2021-ലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഭാരത് സീരിസ് നടപ്പാക്കുന്നത്. ബി.എച്ച്. രജിസ്‌ട്രേഷന്‍ എടുത്ത വാഹനങ്ങള്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കു പോകുമ്പോള്‍ അവിടെ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.സംസ്ഥാന രജിസ്‌ട്രേഷനുളള വാഹനങ്ങള്‍ ഒരു വര്‍ഷത്തിലധികം മറ്റൊരു സംസ്ഥാനത്തില്‍ ഓടിക്കാന്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ടതുണ്ട്. ഇതിനാലാണ് ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള വാഹനയുടമകള്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ബി.എച്ച്. സീരിസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. രണ്ട് വര്‍ഷത്തേക്കാണ് നികുതി അടയ്‌ക്കേണ്ടത്. ഇത്തരം രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് അനുവദിക്കുന്നില്ല. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നതടക്കമുള്ള കാരണങ്ങളുടെ പേരിലാണ് സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കാതിരുന്നത്.ഇതിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപവത്കരിച്ചത് തെറ്റാണെന്നും വാദിച്ചു. തുടര്‍ന്നാണ് കേരള വാഹന നികുതി നിയമമാണ് നികുതിയുടെ കാര്യത്തില്‍ ബാധകമെന്ന് വ്യക്തമാക്കി ഹര്‍ജിക്കാര്‍ക്ക് ബി.എച്ച്. രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്.സര്‍ക്കാരിനായി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മുഹമ്മദ് റഫീഖാണ് ഹാജരായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!