Kerala
ജപ്തി നടപടികള്‍ക്കിടെ സ്ത്രീ തീ കൊളുത്തി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു
പട്ടാമ്പി: വീട് ജപ്തി ചെയ്യാനെത്തിയതിനെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പട്ടാമ്പി കിഴായൂര്‍ കിഴക്കേ പുരക്കല്‍ ജയ (48)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് ജയയുടെ ഭര്‍ത്താവ് ഉദയന്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിന് പിന്നാലെയാണ് പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തിട്ടുള്ളത്.
കോടതി നടപടി പ്രകാരം ജപ്തി നടപടികള്‍ക്കായാണ് ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് അധികൃതരും, പോലീസും, റവന്യൂ വകുപ്പ് ഉദ്യോസ്ഥരും അടങ്ങുന്ന സംഘം ജയയുടെ വീട്ടില്‍ എത്തിയത്. ഉദ്യോഗസ്ഥരെത്തി ഇക്കാര്യം അറിയച്ചപ്പോള്‍ ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് മരണം സംഭവിച്ചത്. ജയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ കുടുംബവീട്ടിലേക്കാണ് കൊണ്ടു പോകുന്നത്. സംസ്‌കാരം അവിടെ നടക്കും.
ഷൊര്‍ണൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്നും 2015-ല്‍ രണ്ട് ലക്ഷം രൂപ ജയയും, ഭര്‍ത്താവും ചേര്‍ന്ന് ലോണെടുത്തത്. തിരിച്ചടവുകള്‍ തെറ്റിയതോടെ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയായി. പട്ടാമ്പിയില്‍ ബ്യൂട്ടീഷ്യനായി ജോലി നോക്കുന്നയാളാണ് ജയ. ജപ്തി നടപടിയുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ സമയത്താണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് പട്ടാമ്പിയില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും നടന്നു.
Kerala
ഒടുവിൽ കേന്ദ്രം പച്ചക്കൊടി വീശി, കേരളത്തിലെ ഈ പഴയ വാഹനങ്ങൾ ഉടൻ ആക്രിയാകും! ഇതാ അറിയേണ്ടതെല്ലാം
കോഴിക്കോട്:ബാഗിജീൻസും കൊറിയൻ കാർഗോയും മിഡിയും പലാസയും ധരിച്ചാലേ ‘മോഡേണാകൂ’. ഖാദി എന്നാൽ പഴഞ്ചൻ. ഇതെല്ലാം തിരുത്തിയെഴുതുകയാണ് മീഞ്ചന്തയിലെ ഗവ. ആർട്‌സ് കോളേജ് കാമ്പസ്. ദേശീയതയുടെ പ്രതീകമായ ഖാദിയെ നേഞ്ചോടണച്ച് പുതുമ നെയ്‌തെടുക്കയാണ് ഇവിടെ. അരലക്ഷം രൂപയുടെ ഖാദിവസ്‌ത്രങ്ങൾ വാങ്ങി പുതിയകാലത്തിന്റെ ഊടുംപാവും നെയ്‌ത് ആർട്‌സിലെ വിദ്യാർഥികളും അധ്യാപകരും. ക്യാമ്പസിൽ ഖാദി മേള സംഘടിപ്പിച്ചായിരുന്നു മാതൃകാപരമായ ഇടപെടൽ. കോളേജ് വനിതാസെൽ നേതൃത്വത്തിലായിരുന്നു ഖാദിവസ്‌ത്ര പ്രദർശനവും വിൽപ്പനയും. മാളുകളും ഓൺലൈൻ കച്ചവടവും പൊടിപൊടിക്കുമ്പോഴാണ് വിസ്‌മൃതിയിലാകുന്ന ഖാദിയോട് പുതുതലമുറ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കേരള ഖാദി വ്യവസായ ബോർഡുമായി സഹകരിച്ചായിരുന്നു പരിപാടി. സാരികൾ, ടോപ്പുകൾ, തുണി മെറ്റീരിയലുകൾ എന്നിവയാണ് പ്രധാനമായും വിറ്റഴിഞ്ഞത്. ഖാദിനെയ്‌ത്ത് തൊഴിലാളി കെ ബീന മേള ഉദ്‌ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ഡോ. പി പ്രിയ അധ്യക്ഷയായി.
Breaking News
തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം
കോഴിക്കോട്: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടും.
Kerala
വ്യാപാരി വ്യവസായി സമിതി സംരക്ഷണ സന്ദേശ ജാഥ 13 മുതൽ ജില്ലയിൽ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥ 13 മുതൽ ജില്ലയിൽ പര്യടനം നടത്തും. ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കുക, വിലക്കയറ്റം തടയുക, വാടക നിയന്ത്രണ നിയമം നടപ്പിലാക്കുക, ചെറുകിട വ്യാപാര മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ സാമ്പത്തിക ഉത്തേജക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യ
ങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13ന് നടത്തുന്ന പാർലമെൻ് മാർച്ചിനു മുന്നോടിയായാണ് സംരക്ഷണ സന്ദേശ ജാഥ നടത്തുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു