Connect with us

PERAVOOR

പേരാവൂർ മേഖലയിൽ കുന്നിടിച്ച് വയൽ നികത്തൽ വീണ്ടും വ്യാപകം; പഞ്ചായത്തും പോലീസും മൗനത്തിൽ

Published

on

Share our post

പേരാവൂർ: പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കുന്നിടിച്ച് വയൽ നികത്തുന്നത് ഒരിടവേളക്ക് ശേഷം വീണ്ടും വ്യാപകമായി. കാഞ്ഞിരപ്പുഴ, തിരുവോണപ്പുറം ഭാഗങ്ങളിലാണ് കുന്നിടിക്കലും വയൽ നികത്തലും സജീവമായത്. ഇതിനെതിരെ പഞ്ചായത്തോ പോലീസോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.മുൻപൊക്കെ അവധി ദിവസങ്ങളിലായിരുന്നു ഇത്തരം പ്രവൃത്തികൾ. എന്നാലിപ്പോൾ മിക്ക ദിവസങ്ങളിലും കുന്നിടിക്കുന്നത് പതിവായിട്ടുണ്ട്. അനധികൃതമായി കുന്നിടിക്കുന്നതിനെതിരെ ബന്ധപ്പെട്ടവർ നിയമനടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


Share our post

PERAVOOR

ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ ആല്‍ഫി ബിജുവും,റന ഫാത്തിമയും ജൂനിയര്‍ ഗേള്‍സ് കേരള ടീമിനെ നയിക്കും

Published

on

Share our post

പേരാവൂര്‍:വിജയവാഡയില്‍ വെച്ച് നടക്കുന്ന 14 ാമത് ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ ഗേള്‍സ് ടീമിന്റെ ക്യാപ്റ്റന്‍ ആയി ആല്‍ഫി ബിജുവിനെയും, വൈസ് ക്യാപ്റ്റന്‍ ആയി റന ഫാത്തിമയെയും തെരഞ്ഞെടുത്തു.വിജയവാഡയില്‍ വെച്ച് 10 മുതല്‍ 12 വരെ ആണ് ദേശീയ ലങ്കാഡി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.ആല്‍ഫി കൊളക്കാട് സന്തോം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ +2 വിദ്യാര്‍ത്ഥി ആണ് തൊണ്ടിയില്‍ കിഴക്കേമാവടി മഞ്ഞപ്പള്ളിയില്‍ ബിജു ജോസഫിന്റെയും ജിഷി ബിജുവിന്റെയും മകള്‍ ആണ്. റന ഫാത്തിമ പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 9 ക്ലാസ്സ് വിദ്യാര്‍ത്ഥി ആണ്. തൊണ്ടിയില്‍ കാഞ്ഞിരപുഴയിലെ മുണ്ടയില്‍ അയൂബ്ബ്,സുഫീറ ദമ്പതികളുടെ മകള്‍ ആണ്.തങ്കച്ചന്‍ കോക്കാട്ട് ആണ് പരിശീലകന്‍.


Share our post
Continue Reading

PERAVOOR

പേരാവൂരിലെ പാർക്കിങ്ങ് രീതി പുന:ക്രമീകരിക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി

Published

on

Share our post

പേരാവൂർ: ടൗണിലെ വാഹന പാർക്കിങ്ങ് രീതി പുന:ക്രമീകരിക്കണമെന്നും ഉപഭോക്താക്കളുടെ വാഹനങ്ങൾക്കെതിരെയുള്ള അന്യായമായ പോലീസ് നടപടി അവസാനിപ്പിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ആവശ്യപ്പെട്ടു. പഞ്ചായത്ത് ട്രാഫിക്ക് അവലാകന കമ്മിറ്റി അടിയന്തരമായി വിളിച്ച് ചേർത്ത് ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണം.

താലൂക്കാസ്പത്രി കെട്ടിട നിർമാണം വേഗത്തിലാക്കണമെന്നും പേരാവൂർ ടൗൺ സമ്പൂർണ ഹരിത ടൗണാക്കാൻ നടപടി വേണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റായി കെ.കെ.രാമചന്ദ്രനെയും ജനറൽ സെക്രട്ടറിയായി എസ്.ബഷീറിനെയും രക്ഷാധികാരിയായി ജോസ് പള്ളിക്കുടിയെയും തിരഞ്ഞെടുത്തു.

മറ്റുഭാരവാഹികൾ: വി.രാജൻ ,ദീപ രാജൻ (വൈസ്.പ്രസി.), സലാം മാക്‌സൺ, ആർ.തങ്കശ്യാം ( സെക്ര.), സുനിത്ത് ഫിലിപ്പ് (ട്രഷ.).

എക്‌സികുട്ടീവ് അംഗങ്ങൾ: യു.വി.അബ്ദുള്ള, കെ.പി.അബ്ദൂൾ ലത്തീഫ്, ബാബു മൈക്കിൾ, എൻ.ബാബു, പി.ധനേഷ്, ജെയിംസ് വർഗീസ്, പി.ലതീഷ്, മനോജ് ആര്യപ്പള്ളി, എം.മോഹനൻ, മുഹമ്മദലി, കെ.കെ.രാജൻ, കെ.രാജീവൻ, സി.രവീന്ദ്രൻ, പി.ആർ.സമീർ, ഷീജ ജയരാജൻ,സെബാസ്റ്റ്യൻ ഫ്രാൻസിസ്, സെബാസ്റ്റ്യൻ ജോസഫ് ,കെ.സുരേന്ദ്രൻ, പി.പി.തോമസ്.


Share our post
Continue Reading

PERAVOOR

മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമി വാർഷികം

Published

on

Share our post

തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമിയിൽ നിന്ന് വിവിധ സേനകളിൽ സെലക്ഷൻ നേടിയവർ അക്കാദമി എം.ഡി.എം.സി.കുട്ടിച്ചനൊപ്പം

പേരാവൂർ: തൊണ്ടിയിൽ മോണിങ്ങ് ഫൈറ്റേഴ്‌സ് ഇൻഡുറൻസ് അക്കാദമി ഏഴാം വാർഷികവും വിവിധ സേനകളിൽ തൊഴിൽ ലഭിച്ചവർക്കുള്ള അനുമോദനവും സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി.

പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, പേരാവൂർ ഡി.വൈ.എസ്.പി കെ.വി.പ്രമോദൻ, ഡോ.വി.രാമചന്ദ്രൻ, മോണിങ്ങ് ഫൈറ്റേഴ്‌സ് അക്കാദമി എം.ഡി. എം.സി.കുട്ടിച്ചൻ, ജോസ്‌ന.പി.ജോൺ എന്നിവർ സംസാരിച്ചു.

അക്കാദമിയിൽ നിന്ന് പരിശീലനം നേടി കേരള പോലീസിൽ സെലക്ഷൻ ലഭിച്ച മൂന്ന് പെൺകുട്ടികളടക്കം 11 പേരെയും കേന്ദ്ര സേനയിലേക്ക് സെലക്ഷൻ ലഭിച്ച 14 പേരെയുമാണ് അനുമോദിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!