Connect with us

Kerala

പ്ലാസ്റ്റിക് കുപ്പി നിരോധനത്തിന്‌ നിർദേശം സമർപ്പിക്കണമെന്ന് ഹെെക്കോടതി

Published

on

Share our post

കൊച്ചി:സംസ്ഥാനത്തെ മലയോരമേഖലയിൽ പ്ലാസ്റ്റിക് കുപ്പികൾ നിരോധിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോട് ഹൈക്കോടതി. നിശ്ചിത ഗ്രേഡിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾക്കാണ് നിരോധനം വേണ്ടത്. ഈ കാര്യത്തിൽ മദ്രാസ് ഹൈക്കോടതിവിധി മാതൃകാപരമാണെന്നും അവിടെ ചെറിയ കുപ്പികൾ നിരോധിക്കുകയും ലംഘിക്കുന്നവ‌ർക്ക് പിഴ ചുമത്തുകയും ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.വലിയ ക്യാനുകളിൽ വെള്ളം ലഭ്യമാക്കി ഗ്ലാസുകളിൽ പകർന്നുകുടിക്കുന്ന രീതിയാണ് നല്ലതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹച്ചടങ്ങുകളിലടക്കം പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാനാകും. വഴിയോര ഭക്ഷണശാലകൾ കാനകളിലേക്ക് മാലിന്യംതള്ളുന്നത് തടയാൻ, ലൈസൻസ് നൽകുന്നതിന് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തണമെന്നും മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു.കൊടൈക്കനാൽ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് കുപ്പി നിരോധനത്തിന്റെ വിശദാംശങ്ങൾ തേടിയതായും കാറ്ററിങ്ങുകാരുടെ ഭാഗത്തുനിന്നുള്ള മാലിന്യസംസ്കരണം ഉറപ്പാക്കുമെന്നും തദ്ദേശവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ അറിയിച്ചു.തിരുനെൽവേലിയിൽ ആശുപത്രിമാലിന്യം തള്ളിയ സംഭവത്തിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായും അറിയിച്ചു.


Share our post

Kerala

വ്യാപാരി വ്യവസായി സമിതി സംരക്ഷണ സന്ദേശ ജാഥ 13 മുതൽ ജില്ലയിൽ

Published

on

Share our post

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശ ജാഥ 13 മുതൽ ജില്ലയിൽ പര്യടനം നടത്തും. ജിഎസ്ട‌ിയിലെ അപാകതകൾ പരിഹരിക്കുക, കെട്ടിട വാടകയിൽ 18 ശതമാനം ജിഎസ്‌ടി ഒഴിവാക്കുക, വിലക്കയറ്റം തടയുക, വാടക നിയന്ത്രണ നിയമം നടപ്പിലാക്കുക, ചെറുകിട വ്യാപാര മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ സാമ്പത്തിക ഉത്തേജക പാക്കേജ് അനുവദിക്കുക എന്നീ ആവശ്യ
ങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13ന് നടത്തുന്ന പാർലമെൻ് മാർച്ചിനു മുന്നോടിയായാണ് സംരക്ഷണ സന്ദേശ ജാഥ നടത്തുന്നത്.


Share our post
Continue Reading

Kerala

കേരളത്തിലും ബി.എച്ച്. രജിസ്‌ട്രേഷന് അനുമതി; പക്ഷെ, സംസ്ഥാന നിര്‍ദേശിക്കുന്ന നികുതി അടക്കണം

Published

on

Share our post

ഭാരത് സീരിസ് (ബി.എച്ച്. സീരിസ്) പ്രകാരം രജിസ്റ്റര്‍ചെയ്യുന്ന വാഹനങ്ങള്‍ക്കും കേരള വാഹന നികുതി നിയമപ്രകാരമുള്ള വാഹന നികുതിയാണ് ബാധകമെന്ന് ഹൈക്കോടതി. ഭാരത് സീരിസ് പ്രകാരം വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ഡി.കെ. സിങ് ഇക്കാര്യം വ്യക്തമാക്കിയത്.2021-ലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഭാരത് സീരിസ് നടപ്പാക്കുന്നത്. ബി.എച്ച്. രജിസ്‌ട്രേഷന്‍ എടുത്ത വാഹനങ്ങള്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കു പോകുമ്പോള്‍ അവിടെ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.സംസ്ഥാന രജിസ്‌ട്രേഷനുളള വാഹനങ്ങള്‍ ഒരു വര്‍ഷത്തിലധികം മറ്റൊരു സംസ്ഥാനത്തില്‍ ഓടിക്കാന്‍ രജിസ്‌ട്രേഷന്‍ മാറ്റേണ്ടതുണ്ട്. ഇതിനാലാണ് ഒന്നിലേറെ സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള വാഹനയുടമകള്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ ഓഫീസുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ബി.എച്ച്. സീരിസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാം. രണ്ട് വര്‍ഷത്തേക്കാണ് നികുതി അടയ്‌ക്കേണ്ടത്. ഇത്തരം രജിസ്‌ട്രേഷന്‍ സംസ്ഥാനത്ത് അനുവദിക്കുന്നില്ല. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നതടക്കമുള്ള കാരണങ്ങളുടെ പേരിലാണ് സംസ്ഥാനസര്‍ക്കാര്‍ അനുവദിക്കാതിരുന്നത്.ഇതിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപവത്കരിച്ചത് തെറ്റാണെന്നും വാദിച്ചു. തുടര്‍ന്നാണ് കേരള വാഹന നികുതി നിയമമാണ് നികുതിയുടെ കാര്യത്തില്‍ ബാധകമെന്ന് വ്യക്തമാക്കി ഹര്‍ജിക്കാര്‍ക്ക് ബി.എച്ച്. രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്.സര്‍ക്കാരിനായി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മുഹമ്മദ് റഫീഖാണ് ഹാജരായത്.


Share our post
Continue Reading

Kerala

വിസ വേണ്ട; ഈ രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ 195 രാജ്യങ്ങളിൽ കറങ്ങാം

Published

on

Share our post

ശക്തമായ പാസ്‌പോര്‍ട്ട് എന്നാല്‍ എന്താണ്? പാസ്‌പോര്‍ട്ടിന്റെ വില എങ്ങനെയാണ് അളക്കുക? ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി തിരഞ്ഞെടുത്തിരിക്കുന്നത് സിങ്കപ്പുര്‍ പാസ്‌പോര്‍ട്ടിനെയാണ്. മുന്‍കൂര്‍ വിസയില്ലാതെ ഏറ്റവുമധികം രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടിന്റെ കരുത്തളക്കുന്നത്. സിങ്കപ്പുര്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 195 രാജ്യങ്ങളിലാണ് വിസയില്ലാതെ പ്രവേശിക്കാന്‍ സാധിക്കുക.

ജപ്പാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ജപ്പാന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 193 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാം. ഫിന്‍ലന്‍ഡ് ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഫ്രാന്‍സും ജര്‍മ്മനിയും ചേര്‍ന്ന് പങ്കിട്ടു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇവയ്ക്ക് പുറമെ കാനഡയും യു.എസ്.എയും യു.എ.ഇയും ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
പട്ടികയില്‍ 85ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് പടി പുറകിലായാണ് ഇത്തവണ ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. 2021 ന് ശേഷം ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ഏറ്റവും മോശം പ്രകടനമാണിത്. 2021 ല്‍ ഇന്ത്യ 90ാം സ്ഥാനത്തായിരുന്നു. 2006ല്‍ 71ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

പട്ടികയില്‍ 106ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റേതാണ് ഈ വര്‍ഷവും ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്. 26 രാജ്യങ്ങളില്‍ മാത്രമാണ് അഫ്ഗാന്‍ പാസ്‌പോര്‍ട്ടില്‍ വിസയില്ലാതെ പ്രവേശിക്കാനാവുക. സിറിയയും ഇറാഖുമാണ് അഫ്ഗാന്റെ തൊട്ട് മുന്നിലുള്ളത്. രാജ്യങ്ങളുടെ രാഷ്ട്രീയ സുസ്ഥിരത, സംഘര്‍ഷങ്ങള്‍, ആഭ്യന്തര കലാപങ്ങള്‍, സര്‍ക്കാരുകളുടെ പ്രവര്‍ത്തനം എന്നിവയെല്ലാം വിലയിരുത്തിയാണ് വിസ രഹിത പ്രവേശനം അനുവദിക്കുക.


Share our post
Continue Reading

Trending

error: Content is protected !!