THALASSERRY
രക്ഷിതാക്കൾക്കൊരു സന്തോഷ വാർത്ത; സ്കൂളിലെ വിവരങ്ങൾ ഇനി മുതൽ വിരൽ തുമ്പിൽ

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകള്‍ക്കായി സജ്ജമാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പ് സൗകര്യം ഇനി മുതല്‍ രക്ഷാകർത്താക്കൾക്കും ലഭ്യമാകും. കുട്ടികളുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്ന് നേരിട്ട് ഈ ആപ്പിലൂടെ അറിയാനാവും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ വിവരശേഖരണം ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്‍റ്റ്‍വെയറിലൂടെയാണ് ഇപ്പോൾ സംസ്ഥാനത്ത് നടത്തുന്നത്. ഇതിനൊപ്പം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തുടങ്ങിയവ കൂടി സമ്പൂർണയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തില്‍ ‘സമ്പൂര്‍ണ’ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. ഇതനുസരിച്ച് തയ്യാറാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.
‘സമ്പൂര്‍ണ പ്ലസിൽ’ കുട്ടികളുടെ ഹാജര്‍നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സൗകര്യമുണ്ട്. ‘സമ്പൂര്‍ണ’ ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിനൊപ്പം ആണ് ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ്പീലും ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ‘Sampoorna Plus’ എന്ന് ടൈപ്പ് ചെയ്ത് കൈറ്റ് ഔദ്യോഗികമായി റിലീസ് ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കാം.സമ്പൂര്‍ണ പ്ലസ് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രഥമാധ്യാപകര്‍ക്കും, അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും (HM/Teacher/Parent) ലഭ്യമായ ഓപ്ഷനുകളില്‍ നിന്നും Parent റോള്‍ സെലക്ട് ചെയ്ത് ഉപയോഗിക്കണം. ആദ്യമായി സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് Signup ചെയ്യണം. കുട്ടിയെ സ്കൂളിൽ ചേർക്കുമ്പോൾ സമ്പൂർണയിലേക്ക് നൽകുന്ന രക്ഷിതാവിന്റെ മൊബൈൽ നമ്പരിലേക്കാണ് ഒ.ടി.പി ലഭിക്കുന്നത് അതിനാല്‍ മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്.
രക്ഷിതാവിനുള്ള ലോഗിനിൽ യൂസര്‍ നെയിമായി മൊബൈല്‍ നമ്പരും പാസ്‍വേഡും കൊടുത്ത് ലോഗിന്‍ ചെയ്യുമ്പോള്‍ ആ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകള്‍ മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലില്‍ സ്കൂളില്‍ നിന്ന് അയയ്ക്കുന്ന മെസേജുകള്‍, ഹാജർ, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. രക്ഷാകര്‍ത്താവിനും അധ്യാപകര്‍ക്കും ആശയവിനിമയം നടത്തുന്നതിനും മൊബൈല്‍ ആപ്പിലെ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. സമ്പൂര്‍ണ പ്ലസ് ഉപയോഗിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.2024 ഡിസംബര്‍ മാസത്തില്‍ നടന്ന ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ കുട്ടികളുടെ ടേം പരീക്ഷയുടെ വിവരങ്ങള്‍ മിക്ക സ്കൂളുകളും സമ്പൂര്‍ണ പ്ലസ്-ല്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഈ ആപ്പ് വഴി കുട്ടിയുടെ പഠന പുരോഗതി അറിയാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ആവശ്യമായ സുരക്ഷാ-സ്വകാര്യതാ ക്രമീകരണങ്ങള്‍ സമ്പൂര്‍ണ പ്ലസ്-ല്‍ ഒരുക്കിയിട്ടുണ്ട്.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
THALASSERRY
ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി; 19 മുതൽ ഒരുമാസം തലശ്ശേരി നഗരത്തിൽ ഗതാഗത ക്രമീകരണം

തലശ്ശേരി: നഗരത്തിലെ ലോഗൻസ് റോഡ് കോൺക്രീറ്റ് പ്രവൃത്തി ഏപ്രിൽ 19ന് തുടങ്ങുന്നതിനാൽ ഒരു മാസം ഇതുവഴിയുള്ള ഗതാഗതം നിർത്തി വെയ്ക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ക്രമീകരണം ഇങ്ങനെ:
1. കോഴിക്കോട്, വടകര ഭാഗത്ത് നിന്നു വരുന്ന ബസ്സുകൾ സെയ്‌ദാർ പള്ളി, രണ്ടാം ഗേറ്റ്, എവികെ നായർ റോഡ് വഴി പുതിയ ബസ്സ്റ്റാന്റിൽ പ്രവേശിക്കണം (വൺ വേ).
2. തലശ്ശേരി ഭാഗത്ത് നിന്നു വടകരയിലേക്ക് പോകേണ്ട ബസ്സുകൾ എൻസിസി റോഡ്, ഒവി റോഡ്, പഴയ ബസ്സ് സ്റ്റാൻ്റ്, ട്രാഫിക്ക് യൂണിറ്റ് ജങ്ഷൻ, മട്ടാമ്പ്രം, സെയ്ദാർ പള്ളി വഴി പോകണം.
3. തലശ്ശേരി ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്ക്പോകേണ്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ സംഗമം ജംഗ്ഷൻ- ചോനാടം ബൈപാസ് റോഡ് വഴി പോകണം.
4. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിൽനിന്നു തലശ്ശേരി ഭാഗത്തക്ക് വരുന്ന ബസ്സുകൾ കൊടുവള്ളിവീനസ് ജങ്ഷനിൽ നിന്ന് സംഗമം ജംങ്ഷൻ, ഒ വി റോഡ്, എൻസിസി റോഡ് വഴി പുതിയ ബസ്റ്റാൻ്റിൽ പ്രവേശിക്കണം.
5. കണ്ണൂർ, അഞ്ചരക്കണ്ടി, മേലൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സാധാരണ പോകുന്ന വഴി തന്നെ പോകണം. (ഒ വി റോഡ്, പഴയ ബസ്സ് സ്റ്റാന്റ്)
6. നാദാപുരം, പാനൂർ ഭാഗങ്ങളിൽനിന്നു വരുന്ന ബസ്സുകൾ മഞ്ഞോടി, ടൌൺ ബാങ്ക്, മേലൂട്ട് മഠപ്പുര വഴി പുതിയ ബസ്റ്റാന്റിൽ പ്രവേശിക്കണം.
7. നാദാപുരം, പാനൂർ എന്നീ ഭാഗങ്ങളിലേക്ക് പോകേണ്ട ബസ്സുകൾ സദാനന്ദ പൈ, സംഗമം ജങ്ഷൻ, ടൌൺഹാൾ ജങ്ഷൻ, ടൌൺ ബാങ്ക് വഴി പോകണം.
8. കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോട് ഭാഗത്തേക്കും കോഴിക്കോട് ഭാഗത്ത് നിന്നു കണ്ണൂർ ഭാഗത്തേക്കും പോകുന്ന ലോറികൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾ തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ ബൈപ്പാസ് വഴി പോകണം.
9. കീർത്തി ഹോസ്‌പിറ്റൽ ഭാഗത്ത് എൻസിസി റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകൾ വധു, എസ്ബിഐ റോഡിൽ പാർക്ക് ചെയ്യണം.
10. മഞ്ഞോടിയിലുള്ള 2 ഓട്ടോ പാർക്കിങ് കേന്ദ്രങ്ങൾ ഒന്നായി ക്രമപ്പെടുത്തും. (കള്ളു ഷാപ്പിന്റെ ഭാഗത്തുള്ളത് ഒഴിവാക്കും).
11. സംഗമം ജങ്ഷനിലുള്ള ഓട്ടോ പാർക്കിംഗ് നിലവിലുള്ളസ്ഥലത്ത് നിന്നു മാറ്റി ബാറ്റാ ഷോ റൂമിൻ്റെ ഇടത് വശം, ബ്രിഡ്‌ജിന് താഴെയായി ക്രമീകരിക്കും.
12. മിഷൻ ഹോസ്‌പിറ്റലിന് മുൻവശത്തുള്ള ഓട്ടോ പാർക്കിംഗ് റെയിൽവേ പ്രവേശന കവാടത്തിന്സമീപത്ത് വൺ വേ ആയി ക്രമീകരിക്കും.
13. രണ്ടാം ഗേറ്റ്- സെയ്‌ദാർ പള്ളി റോഡിൽ സെയ്‌ദാർ പള്ളി ഭാഗത്തേക്കുള്ള ഗതാഗതം താൽകാലികമായി നിരോധിക്കും.
14. മട്ടാമ്പ്രം ഭാഗത്ത് ചരക്ക് കയറ്റി ഇറക്ക് ജോലി രാവിലെ 10 മണിക്ക് മുമ്പായി ചെയ്‌ത് തീർക്കണം.
15. കൂത്തുപറമ്പ് ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്നതായസ്വകാര്യ വാഹനങ്ങൾക്ക് ടൌൺ ഹാൾ ജംഗ്ഷന് സമീപത്തുള്ള പഴയ സർക്കസ് ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
16. പാനൂർ ഭാഗത്ത് നിന്നു പർച്ചേസിനും മറ്റുമായി തലശ്ശേരി ടൌണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ടൌണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ടൌൺ ബാങ്കിനു മുൻവശത്തായുള്ള ഗ്രൌണ്ടിൽ സൌജന്യമായി പാർക്ക് ചെയ്യാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്