Connect with us

Kannur

എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസ്: റിട്ട.സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : എ.ടി.എമ്മിൽനിന്നു പണമെടുക്കാൻ സഹായിക്കാമെന്നു പറഞ്ഞ് എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസിൽ റിട്ട.സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മയ്യിൽ വേളം കയരളം സ്വദേശി യു.കൃഷ്ണനെയാണു(58) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് തൃച്ചി വില്ലുപുരം സ്വദേശിനി അമ്മക്കണ്ണിന്റെ പരാതിയിലാണു പൊലീസ് കേസെടുത്തിരുന്നത്.കഴിഞ്ഞ 25നു രാവിലെയാണു സംഭവം. ഭർത്താവിന്റെ എടിഎം കാർഡുമായി ടൗണിലെ എടിഎമ്മിൽനിന്നു പണമെടുക്കാൻ ശ്രമിക്കവേ, സഹായിക്കാമെന്നു പറഞ്ഞെത്തിയ ഇയാൾ പണമെടുത്തു നൽകിയശേഷം എടിഎം കാർഡ് കൈവശപ്പെടുത്തുകയും പകരം മറ്റൊരു എടിഎം കാർഡ് നൽകുകയുമായിരുന്നു. തുടർന്ന് ഈ കാർഡ് ഉപയോഗിച്ച് 2 തവണകളിലായി 60,900 രൂപ പിൻവലിച്ചെന്നു ചൂണ്ടിക്കാട്ടി അമ്മക്കണ്ണ് പൊലീസിൽ പരാതി നൽകി. എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്.


Share our post

Kannur

മാലിന്യം തള്ളിയാൽ പണി കിട്ടും; ഇനി ഹരിതം ടൂറിസം

Published

on

Share our post

കണ്ണൂർ: വിനോദസഞ്ചാര മേഖലയിലെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ജില്ലയിൽ പരിശോധന കർശ്ശനമാക്കുന്നു. വലിച്ചെറിയൽ മുക്തവാരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഗുരുതര വീഴ്ച്ചകളാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയത്.വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളോട് ചേർന്ന് മലിനജലം ഒഴുക്കി വിടുന്നതും ഗാർബജ് ബാഗുകളിലും അല്ലാതെയും തരം തിരിക്കാതെ മാലിന്യം തള്ളിയതുമടക്കം നിരവധി നിയമലംഘനങ്ങളാണ് എൻഫോഴ്സ് മെന്റ് സ്ക്വാഡ് കണ്ടെത്തിയിരിക്കുന്നത്.ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ പൈതൽമല,ചെമ്പേരി കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇത്തരം ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്. ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന കർശ്ശനമാക്കുമെന്ന് അധികൃതർ പറഞ്ഞു.വിനോദസഞ്ചാര കേന്ദ്രങ്ങളെ വൃത്തിയും ശുചിത്വവുമുള്ള സ്ഥലങ്ങളായി നിലനിർത്തുന്ന ഹരിതടൂറിസം പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്.പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുവാനും ജീവിതനിലവാരം ഉയർത്താനുമുള്ള പദ്ധതികൾ തുടങ്ങുന്നതും ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടും.

ജില്ലയിൽ

60 ടൂറിസം കേന്ദ്രങ്ങൾ

ഹരിതപദവി കിട്ടിയവ 8മലിനപ്പെടുത്തുന്നത്

കുന്നിൻ ചെരുവിൽ വലിച്ചെറിയുക

നിരോധിത പ്ലാസ്റ്റിക് ഉപയോഗം

 മാലിന്യങ്ങൾ കൂട്ടി ഇട്ടു കത്തിക്കുക

അടുക്കളയിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത്ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രങ്ങൾചാൽ ബീച്ച്(അഴീക്കോട്), പുല്ലൂപ്പിക്കടവ് (നാറാത്ത്), വയലപ്ര(ചെറുതാഴം), ജബ്ബാർക്കടവ്(പായം), പാലുചാച്ചിമല(കേളകം), പാലുകാച്ചിപ്പാറ(മാലൂർ), ഏലപ്പീടിക(കണിച്ചാർ), ഏഴരകുണ്ട് വെള്ളച്ചാട്ടം(എരുവേശി)പദവി ലഭിക്കുന്നത് ഇങ്ങനെ

മാലിന്യ സംസ്കരണ സംവിധാനം

 ശുദ്ധമായ കുടിവെള്ള ലഭ്യത

ജലസ്രോതസുകളുടെ സംരക്ഷണംഊർജ്ജ സംരക്ഷണ സംവിധാനംകുടുംബശ്രീ കൂടെയുണ്ട്വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുന്നതിനും ആരോഗ്യകരമായി നിലനിർത്തി അവയുടെ ഗുണനിലവാരം ഉയർത്തി കൊണ്ടുവരുന്നതിനുമായി കുടുംബശ്രീയുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന വിനോദസഞ്ചാര വകുപ്പ് ക്ലീൻ ഡെസ്റ്റിനേഷൻ ക്യാമ്പയിൻ നടപ്പിലാക്കി വരുന്നുണ്ട്. 14 ജില്ലകളിലായി നടപ്പിലാക്കിവരുന്ന പദ്ധതിയിൽ 645 കുടുംബശ്രീ ജീവനക്കാരാണ് പ്രവർത്തിക്കുന്നത്.ഇതിനായി വകുപ്പിൽ നിന്നും നിശ്ചിത തുകയും അനുവദിക്കുന്നുണ്ട്.
തുടർന്നു വരുന്ന ദിവസങ്ങളിലും വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ചു ശക്തമായ പരിശോധന നടത്തിവരും.വീഴ്ച്ചകൾ കണ്ടെത്തിയാൽ പിഴ അടക്കമുള്ള കർശ്ശന നടപടികളിലേക്ക് കടക്കും.പി .പി .അഷ്‌റഫ്‌ ,എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡർ


Share our post
Continue Reading

Kannur

ഉയർന്ന താപനിലക്ക് സാധ്യത: ജാഗ്രതാ നിർദേശം

Published

on

Share our post

കണ്ണൂർ: അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ ഉള്ളതിനേക്കാൾ രണ്ട് മുതൽ മൂന്ന് ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യത.ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.


Share our post
Continue Reading

Breaking News

കണ്ണൂരിൽ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി രണ്ട് യുവാക്കൾ മരിച്ചു. തലശേരി ചിറക്കരയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി.ദേശീയ പാതയിൽ തളാപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു പറശ്ശിനിക്കടവ് സ്വദേശി രാഹുൽ മരിച്ചു. റോഡിലേക്ക് വീണ രാഹുൽ ലോറിക്കടിയിൽ പെടുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

Trending

error: Content is protected !!