Connect with us

Kannur

ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് യാത്ര

Published

on

Share our post

പയ്യന്നൂര്‍:കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ജനുവരി 15ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 15-ന് വൈകുന്നേരം അഞ്ചിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 18ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഗവി, അടവി കുട്ടവഞ്ചി യാത്ര, പരുന്തുംപാറ, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്‌പൈസസ് ഗാര്‍ഡന്‍, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങള്‍ ആണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും : 8075823384, 9745534123


Share our post

Kannur

ജപ്തി നോട്ടീസ് പതിച്ച് കേരള ബാങ്ക്:കണ്ണൂർ വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്ത കുടുംബം പെരുവഴിയിലേക്ക്

Published

on

Share our post

കണ്ണൂർ: വിമാനത്താവള വികസനത്തിന് സ്ഥലം വിട്ടുനൽകി എട്ട് വർഷമായിട്ടും നഷ്ടപരിഹാരം കിട്ടാത്തവർക്ക് ജപ്തി ഭീഷണിയും. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ കേരള ബാങ്ക് രണ്ട് ദിവസം മുൻപ് ജപ്തി നോട്ടീസ് പതിച്ച മട്ടന്നൂരിലെ സനിലും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഭൂമി ഇടപാടുകൾ നടത്താൻ കഴിയാത്തതിനാൽ സ്ഥലം വിറ്റ് കടം വീട്ടാനും കുടുംബത്തിന് കഴിയുന്നില്ല.സ്വകാര്യ ബസിലെ കണ്ടക്ടറാണ് സനിൽ. കേരള ബാങ്ക് ചൊവ്വാഴ്ചയാണ് സനിലിൻ്റെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചത്. 2016ൽ ബിസിനസ് തുടങ്ങാനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 36 ലക്ഷം കുടിശ്ശികയായി. ഒരേക്കർ 23 സെന്‍റും വീടും ഇതോടെ ബാങ്ക് കൈവശപ്പെടുത്തി.

ഇതിൽ നിന്ന് പത്ത് സെൻ്റ് വിറ്റാൽ തീർക്കാവുന്ന കടം മാത്രമേ തങ്ങൾക്കുള്ളൂവെന്ന് സനിൽ പറയുന്നു. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന്‍റെ റൺവെ വികസനത്തിന് ഈ സ്ഥലം ഏറ്റെടുക്കാമെന്ന് സർക്കാർ 2017ൽ വാക്കുകൊടുത്തതാണ്. നഷ്ടപരിഹാരം ഇനിയും കിട്ടാത്തതും ഭൂമി വിൽക്കാനാകാത്തതും കടം വീട്ടാനുള്ള സനിലിന് വഴികൾ അടച്ചു.വിമാനത്താവളത്തിന്‍റെ തൊട്ടരികിൽ അര ഏക്കർ സ്ഥലം സനിലിന് വേറെയുണ്ട്. അതും പോക്കുവരവ് ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ്. സർക്കാർ പറഞ്ഞു പറ്റിച്ച സ്ഥിതിയിൽ കിടപ്പാടവും നഷ്ടമാകുമെന്ന ഭീതിയിലാണ് സനിലിനും കുടുംബവും. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും ഇനിയും വൈകിയാൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന് സനിൽ പറയുന്നു.


Share our post
Continue Reading

Kannur

മിഡ്‌നൈറ്റ് യൂണിറ്റി റൺ അഞ്ചാം എഡിഷൻ മാർച്ച് ഒന്നിന്

Published

on

Share our post

കണ്ണൂർ: ‘റൺ ഫോർ യൂണിറ്റി’ സന്ദേശവുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന മിഡ്‌നൈറ്റ് യൂണിറ്റി റൺ അഞ്ചാം എഡിഷൻ മാർച്ച് ഒന്നിന്. രാത്രി 11ന് കലക്ടറേറ്റിൽ ആരംഭിച്ച് താവക്കര, പുതിയ ബസ് സ്റ്റാന്റ് റോഡ്, ഫോർട്ട് റോഡ് വഴി പ്രഭാത് ജംഗ്ഷൻ, സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ്  ഹൗസ് പാത്ത് വേ, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്‌ക്വയർ, താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കുന്ന രീതിയിൽ ഏഴ് കിലോമീറ്റർ ദൂരമാണ് ഓട്ടം.രണ്ടിന് പുലർച്ചെ 12.30 ഓടെയാവും സമാപനം. അഞ്ച്  പേരടങ്ങുന്ന ചെറു സംഘങ്ങളായാണ്പങ്കെടുക്കേണ്ടത്. വ്യക്തികളായി പങ്കെടുക്കാൻ സാധിക്കില്ല.

പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ടീ ഷർട്ട് ലഭിക്കും. അഞ്ച് പേരുടെ ഒരു ടീമിന്  500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളുടെ ടീമിന് 250 രൂപയാണ് രജിസ്ട്രേഷൻ ഫീ. events.dtpckannur.com എന്ന ലിങ്ക് മുഖേന ഓൺലൈൻ ആയോ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിൽ  നേരിട്ടോ രജിസ്റ്റർ ചെയ്യാം.സ്ത്രീകൾ മാത്രമുള്ള ടീം, പുരുഷൻമാർ മാത്രമുള്ള ടീം, സ്ത്രീകളും പുരുഷൻമാരുമുള്ള ടീം, യൂണിഫോം സർവീസിൽ ഉള്ളവരുടെ ടീം, സ്‌കൂൾ, കോളേജ് വിദ്യാർഥികളുടെ ടീം, മുതിർന്ന പൗരൻമാരുടെ ടീം, സർക്കാർ ജീവനക്കാരുടെ ടീം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. ഫോൺ 0497-2706336, 8330858604.


Share our post
Continue Reading

Kannur

സൂര്യാഘാത സാധ്യത: ഉച്ചക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേള

Published

on

Share our post

കണ്ണൂർ : വേനൽക്കാലം ആരംഭിച്ച്, പകൽതാപനില ഉയർന്ന് സൂര്യാഘാത സാഹചര്യമുള്ളതിനാൽ 1958 ലെ കേരള മിനിമം വേജസ് ചട്ടം 24, 25ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഫെബ്രുവരി 11 മുതൽ മെയ് 10 വരെ പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവായതായി ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെൻറ്) അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യമുള്ളതിനാൽ പൊതുജന താൽപര്യം മുൻനിർത്തിയാണ് നടപടി.ഇതുപ്രകാരം പകൽ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കുന്നതായി ലേബർ ഓഫീസർ (ഇ) അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!