വയനാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിയാനയെ പിടികൂടി

മുള്ളന്‍കൊല്ലി: വെള്ളിയാഴ്ച ആറോടെ കാട്ടിക്കുളം ഇടയൂര്‍ക്കുന്ന് പ്രദേശത്ത് ജനവാസമേഖലയില്‍ എത്തിയ കൂട്ടം തെറ്റിയ കുട്ടിയാനയെ വനംവകുപ്പ് ഉച്ചയോടെ പിടികൂടി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റതാവാമെന്നാണ് പ്രാഥമിക നിഗമനം. വെള്ളയാഴ്ച രാവിലെ മുതല്‍ ജനവാസമേഖലയിലെത്തി ഭീതി വിതച്ചിരുന്നു.വെള്ളിയാഴ്ച 11.30ഓടെ എത്തിയ ഡോ.അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ എത്തിയ ആര്‍.ആര്‍.ടി സംഘവും വനംവകുപ്പ് റേഞ്ചര്‍ എസ് രഞ്ചിത്ത് കുമാര്‍, ഡെപ്യൂട്ടി റേഞ്ചര്‍ ജയേഷ് ജോസഫ്, ആര്‍ആര്‍ടി ഫോറസ്റ്റര്‍ ഇ.സി. രാജു എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ പിടികൂടിയത്.