Kerala
കിലോമീറ്ററിന് 35 രൂപ കളക്ഷനുണ്ടെങ്കില്‍ ഓടിയാല്‍ മതി; കെ.എസ്.ആര്‍.ടി.സി കുത്തക റൂട്ടുകളില്‍ സ്വകാര്യ ബസ്സുകള്‍

കെ.എസ്.ആര്‍.ടി.സി.യുടെ കുത്തക റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് അനുമതി. ഒരു കിലോമീറ്ററില്‍നിന്നുള്ള വരുമാനം (ഏണിങ് പെര്‍ കിലോമീറ്റര്‍) 35 രൂപയില്‍ കുറവുള്ള സര്‍വീസുകള്‍ അയയ്‌ക്കേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളിലാണ് സ്വകാര്യമേഖലയ്ക്ക് അനുമതി നല്‍കുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രം 32 സ്വകാര്യബസുകള്‍ക്ക് പുതുതായി പെര്‍മിറ്റ് നല്‍കി.കെ.എസ്.ആര്‍.ടി.സി.യുടെ കുത്തകയായിരുന്ന തോട്ടപ്പള്ളി-കരുനാഗപ്പള്ളി ചെയിന്‍ സര്‍വീസിന്റെ സ്ഥാനത്ത് ഇനിമുതല്‍ സ്വകാര്യബസുകള്‍ ഓടിക്കും. ഈ തീരദേശപാതയില്‍ ഒട്ടേറെ സ്വകാര്യബസുകള്‍ക്ക് പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നാണ് അറിയുന്നത്. ഇവിടെ സ്വകാര്യബസുകള്‍ ഹ്രസ്വദൂര സര്‍വീസുകളേ നടത്തിയിരുന്നുള്ളൂ. കരുനാഗപ്പള്ളി-തോട്ടപ്പള്ളി റൂട്ടിലെ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വീസിന്റെ കണ്ണി മുറിച്ചതിനു പിന്നാലെയാണ് സ്വകാര്യബസുകള്‍ക്ക് കൂട്ടത്തോടെ അനുമതികൊടുക്കുന്നത്.
വര്‍ഷങ്ങളായി ചെയിനായി കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തിയിരുന്ന ചെങ്ങന്നൂര്‍-കൊല്ലം, പുനലൂര്‍-കായംകുളം തുടങ്ങിയ റൂട്ടുകളിലും സ്വകാര്യ ബസുകള്‍ക്ക് അനുമതിനല്‍കാന്‍ നീക്കമുണ്ട്. ഇവിടങ്ങളില്‍ സ്വകാര്യബസുകള്‍ അനുമതിക്ക് അപേക്ഷിച്ചതായാണ് വിവരം. കെ.എസ്.ആര്‍.ടി.സി. മാത്രം സര്‍വീസ് നടത്തിയിരുന്ന കുട്ടനാട്ടില്‍ ആദ്യമായി സ്വകാര്യബസിന് അനുമതി നല്‍കി. പുന്നപ്രയില്‍നിന്ന് കൈനകരിയിലേക്കുള്ള സര്‍വീസിനാണ് ആലപ്പുഴ ജില്ലാ ആര്‍.ടി.എ. ബോര്‍ഡ് യോഗം അനുമതിനല്‍കിയത്.
വിവിധ ജില്ലകളില്‍ ഗ്രാമീണമേഖലയിലെ കെ.എസ്.ആര്‍.ടി.സി. റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ നീക്കമുണ്ട്. കെ.എസ്.ആര്‍.ടി.സി. ട്രിപ്പുകള്‍ മുടക്കുന്നതിനാല്‍, ആര്‍.ടി.എ. ബോര്‍ഡ് യോഗങ്ങളില്‍ സ്വകാര്യ പെര്‍മിറ്റിനെ എതിര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി. പ്രതിനിധികള്‍ക്ക് സാധിക്കാത്ത സ്ഥിതിയാണ്.
ലാഭകരമായി ഓടുന്ന ചെയിന്‍ സര്‍വീസുകളില്‍ പലതിന്റെയും ഉച്ചസമയങ്ങളിലെ ട്രിപ്പ് മുടക്കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റ് അടുത്തിടെ നിര്‍ദേശിച്ചിരുന്നു. ഒരു കിലോമീറ്ററില്‍നിന്നുള്ള വരുമാനം 35 രൂപയില്‍ കുറവുള്ള ട്രിപ്പുകളാണ് മുടക്കിയത്. ഒരുദിവസത്തെ വരുമാനം കണക്കാക്കിയാല്‍ ഈ സര്‍വീസുകളില്‍ പലതും വലിയ ലാഭമായിട്ടും ചെയിന്‍ സര്‍വീസുകള്‍ മുടക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Kerala
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല. 14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Kerala
മുസ്ലിംലീഗ്: ഖാദർ മൊയ്‌തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

ചെന്നൈ: മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ് തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്. പി വി അബ്‌ദുൾ വഹാബാണ് ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രധാന ഭാരവാഹികൾക്ക് ആർക്കും മാറ്റമില്ല.
ഇ ടി മുഹമ്മദ് ബഷീർ എംപി ഓർഗനൈസിംഗ് സെക്രട്ടറിയും എം പി അബ്‌ദുൾ സമദ് സമാദാനി എംപി സീനിയർ വൈസ് പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ് ഇബ്രാഹിം സേഠ്, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത് ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ് പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ് തങ്ങൾ, ഖൊറും അനീസ് ഒമർ, നവാസ് കനി എംപി, അഡ്വ. ഹാരിസ് ബീരാൻ എംപി, എച്ച് അബുദുൽ ബാസിത്, ടി എ അഹമ്മദ് കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .
ചരിത്രത്തിലാദ്യമായി വനിതകൾ
ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Kerala
കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്