Kerala
ശബരിമലയിലെ ജീവനക്കാർക്കും, എത്തുന്ന ഭക്തജനങ്ങൾക്കും സമഗ്ര അപകട ഇൻഷുറൻസ്; പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് പ്രത്യേകമായി അപകട സുരക്ഷാ പദ്ധതി സംസ്ഥാന സർക്കാരുമായി ചേർന്ന് തുടക്കമിട്ടിട്ടുണ്ട്.അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസാണ് ദേവസ്വം ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും പദ്ധതിയിലുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയിൽ അപകടം സംഭവിച്ചാൽ ഭക്തജനങ്ങൾക്കും ജീവനക്കാർക്കും ഇൻഷുറൻസിന്റെ പ്രയോജനം ലഭിക്കും. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് വഴി എത്തുന്ന ഭക്തർ ഈ പരിരക്ഷയിൽ വരും. യുണൈറ്റഡ് ജനറൽ ഇൻഷുറൻസ് കമ്പനി വഴിയാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂർണ്ണമായും ദേവസ്വം ബോർഡ് വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിശുദ്ധി സേനാംഗങ്ങൾക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതി സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികൾക്കും താൽപര്യമുള്ള ഡോളി തൊഴിലാളികൾക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റൽ പേയ്‌മെന്റ് ബാങ്ക് മുഖേനയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്.ഈ പദ്ധതിയിൽ അംഗത്വം നൽകുന്ന നടപടികൾ ആരംഭിച്ചതായി ശബരിമല എ.ഡി.എം അരുൺ എസ്.നായർ പറഞ്ഞു. തൊഴിൽ സംബന്ധമായ അപകടം കാരണം മരണം സംഭവിക്കുകയാണെങ്കിൽ പത്ത് ലക്ഷം രൂപയും പൂർണ്ണമായ വൈകല്യം സംഭവിച്ചാൽ 10 ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും ലഭിക്കും. കുട്ടികൾ വിദ്യാർത്ഥികളാണെങ്കിൽ വിദ്യാഭ്യാസ ആനുകൂല്യവും പദ്ധതിയിലുണ്ട്. 499 രൂപ പ്രീമിയം നിരക്കിൽ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡം; റെയില്‍വേയിലെ മാറ്റങ്ങള്‍ തുടരുന്നു


ഇന്ത്യന്‍ റെയില്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്. കെട്ടിലും മട്ടിലും സുരക്ഷയുടെ കാര്യത്തിലും പുതിയ രീതികളാണ് റെയില്‍വേ നടപ്പിലാക്കിവരുന്നത്. ഇപ്പോഴിതാ റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള ഒരു യാത്രക്കാരന്റെ പ്രവേശനം എപ്പോള്‍, എങ്ങനെ എന്ന കാര്യത്തിലും മാറ്റത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഇനിമുതല്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കണമെങ്കില്‍ കണ്‍ഫോം ആയ ടിക്കറ്റ് കൂടി കാണിക്കേണ്ടി വരും. പരീക്ഷണ അടിസ്ഥാനത്തില്‍ രാജ്യത്തെ തിരക്കേറിയ 60 സ്റ്റേഷനുകളില്‍ ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ അമിതമായ ജനത്തിരക്ക് കുറച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ടയര്‍ 1 മെട്രോ നഗരങ്ങളിലെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും പുതിയ രീതി ആദ്യം നടപ്പിലാക്കുക. കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം എന്നതിനൊപ്പം ജനറല്‍ ടിക്കറ്റുള്ള യാത്രക്കാര്‍ക്കും പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ സാധിക്കും. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കൈവശമുള്ളവര്‍ എന്ത് ചെയ്യുമെന്നതാണ് പ്രധാനമായും ഉയരുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ പ്രത്യേകം തയ്യാറാക്കിയ വെയ്റ്റിംഗ് റൂമുകളിലേക്ക് മാറണം. എന്നാല്‍ എല്ലാ സ്റ്റേഷനുകളിലും മുഴുവന്‍ യാത്രക്കാരേയും ഉള്‍പ്പെടുത്താന്‍ സൗകര്യം ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയില്‍ വേസ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നില്‍ക്കണം എന്നാണ് പുതിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്. പുതിയ തീരുമാനം നടപ്പിലാക്കുന്ന സ്റ്റേഷനുകളില്‍ സീനിയര്‍ ഓഫീസറെ സ്റ്റേഷന്‍ ഡയറക്ടറായി നിയമിക്കും. സ്റ്റേഷന്റെ സ്ഥല പരിമിധി/ ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേര്‍ക്കു സ്റ്റേഷനില്‍ പ്രവേശിക്കാം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം സ്റ്റേഷന്‍ ഡയറക്ടര്‍ക്കായിരിക്കും.
Kerala
കോഴിക്കോട് കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി


കോഴിക്കോട്: വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളേയും ദില്ലി നിസാമൂദീന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കണ്ടെത്തി. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 5.30 ഓടെ മൂവരെയും കണ്ടെത്തിയത്. യുവതിയെയും മക്കളെയും കണ്ടെത്തിയെങ്കിലും ഇവര്‍ വീട് വിട്ട് പോകാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. യുവതിയെയും കുട്ടികളെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണ സംഘം ബാംഗ്ലൂരിലെത്തിയിരുന്നു. യുവതിയുടെ ഇരുചക്രവാഹനം വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയിരുന്നു. വളയം പൊലീസിന്റെ അന്വേഷണത്തില്‍ യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്ത കാര്യവും വ്യക്തമായിരുന്നു.
Kerala
ഊട്ടി, കൊടൈക്കനാൽ വാഹന നിയന്ത്രണം: പരിശോധന കർശനം


ചെന്നൈ: ഊട്ടി, കൊടൈക്ക നാൽ എന്നിവിടങ്ങളിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള വാഹന നിയന്ത്രണം നിലവിൽ വന്നു. ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കി യിട്ടുണ്ട്.
ഊട്ടി ഉൾപ്പെടുന്ന നീലഗിരി ജില്ലയിലേക്ക് ശനി, ഞായർ ദിവസങ്ങളിൽ 8,000, മറ്റു ദിവസങ്ങളിൽ 6,000 വാഹനങ്ങൾക്കാണ് അനുമതി.
കൊടൈക്കനാലിൽ ശനി, ഞായർ ദിവസങ്ങളിൽ 6,000, മറ്റു ദിവസങ്ങളിൽ 4,000 എന്നിങ്ങനെയാണ് നിയന്ത്രണം. മേട്ടുപ്പാളയം കല്ലാറിലും പാട്ടവയലിലും ഇ – പാസ് പരിശോധന കടുപ്പിച്ചതോടെ സഞ്ചാരികളുടെ വാഹനങ്ങൾ നീണ്ട നി രയിൽ കുടുങ്ങി. ഇ-പാസ് ലഭിക്കാൻ https://epass.tnega.org.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്