Kannur
വന്നെത്തി, പ്രതീക്ഷയുടെ കശുവണ്ടിക്കാലം
ശ്രീകണ്ഠപുരം: വിലക്കുറവും വിളനാശവുമെല്ലാം കരിനിഴൽ വീഴ്ത്തിയ കർഷക സ്വപ്നങ്ങൾക്ക് നിറമുള്ള പ്രതീക്ഷ നൽകി മറ്റൊരു കശുവണ്ടിക്കാലംകൂടി വന്നെത്തി. ഇത്തവണയെങ്കിലും കടബാധ്യത തീരുമെന്ന വലിയ കാത്തിരിപ്പിലാണ് കർഷകർ കശുവണ്ടി സീസണിനെ വരവേറ്റത്.കണ്ണൂർ, കാസർകോട് ജില്ലകളിലെ കശുവണ്ടിപ്പരിപ്പിന് അന്താരാഷ്ട്ര മാർക്കറ്റുകളിലടക്കം വൻ ഡിമാൻഡാന്നുള്ളത്. ഉൽപാദനം കൂടുകയും മെച്ചപ്പെട്ട വില ലഭിക്കുകയും ചെയ്താൽ കർഷക പ്രതീക്ഷ തിളങ്ങും. റബറും കുരുമുളകും അടക്കയും ഉൾപ്പെടെ വിലയിടിവും രോഗബാധയും ചതിച്ചതിനാൽ കർഷകൻ കശുവണ്ടിയെയാണ് കാത്തിരിക്കുന്നത്. അതു കൊണ്ടുതന്നെ വായ്പയെടുത്തും മറ്റും ഏക്കറുകണക്കിന് കശുവണ്ടിത്തോട്ടങ്ങളാണ് കർഷകർ പാട്ടത്തിനെടുത്തത്.മുൻ വർഷങ്ങളിൽ കശുവണ്ടിയും കർഷകനെ കൈയൊഴിഞ്ഞ സ്ഥിതിയായതിനാൽ പാട്ടത്തിനെടുത്തവർ കടബാധ്യതയിലായിരുന്നു. ഇത്തവണ കിലോക്ക് 125-130 വരെയാണ് തുടക്കത്തിലെ വില. എന്നാൽ, ഉൽപാദനം നന്നേ കുറഞ്ഞതിനാൽ കടകളിലേക്ക് ഇതുവരെ എത്തിയ കശുവണ്ടി തീരെ കുറവാണെന്ന് മലഞ്ചരക്ക് വ്യാപാരികൾ പറയുന്നു.ഉൽപാദനക്കുറവ് വന്നതിനാൽ ഡിമാൻഡ് വർധിക്കും. അപ്പോൾ വില കൂടും. കൂടുതൽ വിളവുണ്ടായാൽ വില കുറക്കുന്ന അവസ്ഥയാണ് പതിവായി ഉണ്ടാവുന്നത്. മുൻകാലങ്ങളിലെ സ്ഥിതി അതായിരുന്നു.
കഴിഞ്ഞ വർഷം 100 രൂപ കിലോക്ക് സീസൺ തുടക്കത്തിൽ ലഭിച്ചിരുന്ന കശുവണ്ടിക്ക് സീസൺ പകുതിയായപ്പോൾ 80 മുതൽ 50 വരെ മാത്രമായി വിലയിടിഞ്ഞു. മൊത്ത കച്ചവട ലോബിയുടെ ഇടപെടലിലാണ് വിലയിടിവ് ഉണ്ടായത്. ഗൾഫ് രാജ്യങ്ങളിലടക്കം ഇവിടെ നിന്നും കയറ്റിയയക്കുന്ന കശുവണ്ടി പരിപ്പിന് വൻ തുകയും ഏറെ ആവശ്യക്കാരുമുണ്ടെന്നിരിക്കെയാണ് കർഷകർക്ക് കുറഞ്ഞ വില മാത്രം നൽകുന്നത്.50 ഗ്രാം കശുവണ്ടി പരിപ്പ് പാക്കറ്റിലാക്കി ഇവിടെ കടകളിലെത്തുമ്പോൾ 50 മുതൽ 65 രൂപ വരെയും അതിലധികവും വില ഈടാക്കുന്നുണ്ട്. എന്നാൽ, കർഷകന് ഒരു കിലോക്ക് കിട്ടുന്നത് നാമമാത്ര തുക മാത്രമാണ്. വില സ്ഥിരതയില്ലാത്തതും സർക്കാർ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാത്തതും സ്വകാര്യ കശുവണ്ടി ശേഖരണ ലോബികൾക്ക് ഗുണകരമാവുകയും കർഷകർക്ക് തിരിച്ചടിയാവുകയും ചെയ്തു.കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിലേക്ക് എത്തേണ്ടുന്ന ഗുണനിലവാരമുള്ള കശുവണ്ടി പോലും മറുനാടൻ കച്ചവട സംഘങ്ങൾ സ്വന്തമാക്കുന്ന സ്ഥിതിയാണുള്ളത്. കി.ഗ്രാമിന് 160 രൂപ വരെ നേരത്തെ കർഷകന് ലഭിച്ച കാലമുണ്ടായിരുന്നു. പിന്നീട് വില കുറഞ്ഞ സീസണുകളാണുണ്ടായത്. 180-200 വരെയെങ്കിലും ഒരു കിലോ കശുവണ്ടിക്ക് സീസൺ തീരും വരെ ലഭ്യമാക്കാൻ സർക്കാർ ഇടപെട്ടാൽ കർഷക ദുരിതങ്ങൾക്ക് ഒരു പരിധി വരെ ശമനമാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ തന്നെ കശുവണ്ടി നന്നായി വിപണിയിലെത്തിയിരുന്നെങ്കിലും ഇത്തവണ ജനുവരിയായിട്ടും നാമമാത്ര കശുവണ്ടിയാണ് കടകളിലെത്തിയത്. പുതിയ കശുമാവിൻ തൈകൾക്ക് ഗുണനിലവാരമില്ലാത്തതും പ്രാണികളുടെ അക്രമവും ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവിൽ മികച്ച രീതിയിൽ പൂവും കശുവണ്ടിയും വിരിഞ്ഞു തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും തേയിലക്കൊതുക് ശല്യവും ഉൾപ്പെടെ ബാധിച്ചില്ലെങ്കിൽ മികച്ച കശുവണ്ടി ഉൽപാദനം ഉണ്ടാവുമെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.
Kannur
പരിക്കിനെ വിജയത്തിന്റെ പരിചയാക്കി ആശിഷ്
പയ്യന്നൂർ: സംസ്ഥാന കലോത്സവത്തിന് നാലു നാൾ മുമ്പാണ് ആശിഷിന് കാൽക്കുഴക്ക് പരിക്ക് പറ്റിയത്. പ്ലാസ്റ്ററിടാനായിരുന്നു ഡോക്ടറുടെ നിർദേശം. എന്നാൽ, പ്ലാസ്റ്ററിട്ടാൽ മത്സരിക്കാനാവില്ല. തുണി കെട്ടി രണ്ടും കൽപിച്ച് സ്റ്റേജിലിറങ്ങി.അങ്ങെന പരിക്കിനെ പരിചയാക്കി ഹയർ സെക്കൻഡറി വിഭാഗം പരിചമുട്ടുകളിയിൽ സഹതാരങ്ങളോടൊപ്പം മാറ്റുരച്ചു. ഫലം വന്നപ്പോൾ എ ഗ്രേഡ്. വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനാണ് ആശിഷ് പരിക്കിനോടു പൊരുതി വിജയത്തിളക്കം സമ്മാനിച്ചത്.വേദന കടിച്ചമർത്തി ടീമിന്റെ രക്ഷകനായ ആശിഷ് കലോത്സവത്തിലെ മിന്നും താരമായി. പരിശീലകൻ സിബിൻ, അധ്യാപകർ, സഹകളിക്കാർ, കാണികൾ ആശിഷിനെ സ്നേഹംകൊണ്ട് പൊതിഞ്ഞു.വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർഥിയായ ആശിഷ് സ്കൂൾ ലീഡറും മികച്ച ഫുട്ബാൾ താരവുമാണ്. സി.പി.എം കണ്ടോത്ത് കണിയാംവളപ്പ് ബ്രാഞ്ച് സെക്രട്ടറി എം. രാജീവന്റെയും തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂൾ അധ്യാപിക ദീപയുടെയും മകനാണ്. മത്സരശേഷം പ്ലാസ്റ്ററിട്ട് തിരുവനന്തപുരത്ത് വിശ്രമത്തിലാണ് ആശിഷ്. നാട്ടിൽ സാമൂഹിക രംഗത്തും സജീവമാണ് ഈ മിടുക്കൻ.
Kannur
പൂട്ടിയിട്ട വീട്ടിൽ കവർച്ച: രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ: തളാപ്പിലെ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒന്നാം പ്രതി അഴീക്കോട് ഉപ്പായിച്ചാലിലെ റനീസ് എന്ന ബദർ, വീട് കാണിച്ചു കൊടുത്ത മൂന്നാം പ്രതി എ.വി. അബ്ദുൽ റഹീം എന്നിവരാണ് പിടിയിലായത്. രണ്ടാം പ്രതി റനീഷ് ഗൾഫിലേക്ക് കടന്നു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ഡിസംബർ 30ന് പുലർച്ചയാണ് തളാപ്പിലെ ഉമൈബയുടെ വീട്ടിൽ കവർച്ച നടന്നത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ വിവരമറിഞ്ഞത്. സ്വർണാഭരണവും കോയിനും ഉൾപ്പടെ 12 പവനും 88000 രൂപയും കവർന്നുവെന്നാണ് പരാതി. തൊണ്ടി മുതൽ കണ്ടെടുത്തിട്ടില്ല.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കവർച്ചക്ക് ഉമൈബയുടെ വീട് കാണിച്ചു കൊടുത്ത റഹീം ബന്ധു കൂടിയാണ്. പ്രതികൾ വളപട്ടണം അലവിൽ ആറാംകോട്ട് വീട്ടിൽ നിന്ന് രണ്ടു പവനോളം മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചതായി എസ്.എച്ച്.ഒ ശ്രീജിത് കൊടേരി പറഞ്ഞു.പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. എസ്.ഐമാരായ അനൂപ്, വിശാഖ്, സി.പി.ഒമാരായ നാസർ, ബൈജു, റമീസ്, ഷൈജു, മിഥുൻ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Kannur
പതിനൊന്ന് മാസങ്ങൾക്ക് ശേഷം ബൈപ്പാസ് സർജറി പുനരാരംഭിച്ചു
പരിയാരം: പതിനൊന്ന് മാസങ്ങളായി അടച്ചിട്ട കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കാർഡിയോ തെറാസിക് സർജറി ഓപ്പറേഷൻ തിയേറ്റർ തുറന്നു. 2023 ഫെബ്രുവരിയിലാണ് ബൈപ്പാസ് സർജറി നിർത്തിവെച്ച് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്. പാവപ്പെട്ട രോഗികൾക്ക് ഇത് വലിയ ദുരിതം സൃഷ്ടിച്ചിരുന്നു.അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ആധുനികീകരിച്ച മെഡിക്കൽ കോളേജിലെ തൊറാസിക് സർജറി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും പ്രശസ്ത കാർഡിയോ തൊറാസിക് സർജനുമായ ഡോ. പ്രജീഷിന്റെ നേതൃത്വത്തിൽ പയ്യന്നൂർ സ്വദേശിയായ അറുപത്തിമൂന്നുകാരനാണ് ആദ്യ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായത്. രോഗിയുടെ നില തൃപ്തികരമായി തുടരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു. നൂറു കണക്കിനാളുകളാണ് കണ്ണൂർ മെഡിക്കൽ കോളേജിൽ ബൈപ്പാസ് സർജറിക്കായി കാത്തിരിക്കുന്നത്.നേരത്തെ പരിഹാരം തേടുന്ന പരിയാരം എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പരയിലും ബൈപ്പാസ് സർജറി മുടക്കിയത് പരാമർശിച്ചിരുന്നു. അന്ന് പുതുതായി ചുമതലയേറ്റ കാർഡിയോളജി വിഭാഗം മേധാവി ഡോ.ജയറാം പരമാവധി പെട്ടെന്ന് ബൈപ്പാസ് സർജറി പുനരാരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു