ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് മരണം

മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഉളിക്കൽ കാലാങ്കി കയോന്ന് പാറയിലെ കെ.ടി ബീന, ബി.ലിജോ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കെ.ടി ആൽബിൻ , കെ. ടി തോമസ് എന്നിവരെ ശ്രീചന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.