Connect with us

Kannur

പൂ​ട്ടി​യി​ട്ട വീട്ടിൽ കവർച്ച: രണ്ടുപേർ അറസ്റ്റിൽ

Published

on

Share our post

ക​ണ്ണൂ​ർ: ത​ളാ​പ്പി​ലെ പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഒ​ന്നാം പ്ര​തി അ​ഴീ​ക്കോ​ട് ഉ​പ്പാ​യി​ച്ചാ​ലി​ലെ റ​നീ​സ് എ​ന്ന ബ​ദ​ർ, വീ​ട് കാ​ണി​ച്ചു കൊ​ടു​ത്ത മൂ​ന്നാം പ്ര​തി എ.​വി. അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടാം പ്ര​തി റ​നീ​ഷ് ഗ​ൾ​ഫി​ലേ​ക്ക് ക​ട​ന്നു. ടൗ​ൺ ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​ജി​ത്ത് കോ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.ഡി​സം​ബ​ർ 30ന് ​പു​ല​ർ​ച്ച​യാ​ണ് ത​ളാ​പ്പി​ലെ ഉ​മൈ​ബ​യു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്റെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യ വി​വ​ര​മ​റി​ഞ്ഞ​ത്. സ്വ​ർ​ണാ​ഭ​ര​ണ​വും കോ​യി​നും ഉ​ൾ​പ്പ​ടെ 12 പ​വ​നും 88000 രൂ​പ​യും ക​വ​ർ​ന്നു​​വെ​ന്നാ​ണ് പ​രാ​തി. തൊ​ണ്ടി മു​ത​ൽ ക​ണ്ടെ​ടു​ത്തി​ട്ടി​ല്ല.സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​വ​ർ​ച്ച​ക്ക് ഉ​മൈ​ബ​യു​ടെ വീ​ട് കാ​ണി​ച്ചു കൊ​ടു​ത്ത റ​ഹീം ബ​ന്ധു കൂ​ടി​യാ​ണ്. പ്ര​തി​ക​ൾ വ​ള​പ​ട്ട​ണം അ​ല​വി​ൽ ആ​റാം​കോ​ട്ട് വീ​ട്ടി​ൽ ​നി​ന്ന് ര​ണ്ടു പ​വ​നോ​ളം മോ​ഷ്ടി​ച്ച​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ച​താ​യി എ​സ്.​എ​ച്ച്.​ഒ ശ്രീ​ജി​ത് കൊ​ടേ​രി പ​റ​ഞ്ഞു.പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​സ്.​ഐ​മാ​രാ​യ അ​നൂ​പ്, വി​ശാ​ഖ്, സി.​പി.​ഒ​മാ​രാ​യ നാ​സ​ർ, ബൈ​ജു, റ​മീ​സ്, ഷൈ​ജു, മി​ഥു​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.


Share our post

Kannur

അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; ക്വാ​ർ​ട്ടേ​ഴ്സി​ന് 5000 രൂപ പി​ഴ

Published

on

Share our post

ക​ണ്ണൂ​ർ: അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്ത​തി​ന് ക്വാ​ർ​ട്ടേ​ഴ്സി​ന് ത​ദ്ദേ​ശ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ് സ്ക്വാ​ഡ് 5,000 രൂ​പ പി​ഴ ചു​മ​ത്തി. കൊ​ള​ച്ചേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്ത​തി​ന് കൊ​ള​ച്ചേ​രി മു​ക്കി​ലെ ഖാ​ദ​ർ ക്വാ​ർട്ടേ​ഴ്സി​ന് പി​ഴ ചു​മ​ത്തി​യ​ത്.ക്വാർ​ട്ടേ​ഴ്സി​ന്റെ പ​രി​സ​ര​ത്തും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലും ജൈ​വ അ​ജൈ​വ​മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ രീ​തി​യി​ലാ​ണ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്. ക്വാ​ർട്ടേ​ഴ്സി​ലെ മു​ഴു​വ​ൻ താ​മ​സ​ക്കാ​രും ഹ​രി​ത ക​ർ​മ സേ​ന​ക്ക് അ​ജൈ​വ​മാ​ലി​ന്യം കൈ​മാ​റി​യി​രു​ന്നി​ല്ലെ​ന്നും സ്ക്വാ​ഡ് ക​ണ്ടെ​ത്തി. കെ​ട്ടി​ട​യു​ട​മ​യാ​യ അ​ബ്ദു​ൽ ഖാ​ദ​റി​ന് 5,000 രൂ​പ പി​ഴ ചു​മ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കൊ​ള​ച്ചേ​രി പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ലീ​ഡ​ർ എം. ​ലെ​ജി, ശ​രി​കു​ൽ അ​ൻ​സാ​ർ, പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​വേ​ദി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Kannur

ആലക്കോട്ട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂര്‍: കണ്ണൂർ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേൽ സാജുവിന്‍റെ മകൾ മരീറ്റ ആണ് മരിച്ചത് . ആലക്കോട് നിർമല സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്കൂളിൽ അയച്ചിരുന്നു. സ്കൂളിൽ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകൾ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

ആറളം ഫാം പുനരധിവാസ മേഖലയിലെ ഭൂമി ഭൂരഹിതർക്ക് നൽകുന്നതിന് നറുക്കെടുപ്പ് നടത്തി

Published

on

Share our post

കണ്ണൂർ : ആറളം ഫാം പുനരധിവാസ മേഖലയിൽ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നറുക്കെടുപ്പ് കണ്ണൂർ ജില്ലാ ആസൂത്ര സമിതി ഹാളിൽ നടത്തി.ആലക്കോട്, ഉദയഗിരി, നടുവിൽ, ചെറുപുഴ, കോളയാട്, പേരാവൂർ, മാങ്ങാട്ടിടം, കണ്ണൂർ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ഉളിക്കൽ, ആറളം, കണിച്ചാർ, പാട്യം, മട്ടന്നൂർ നഗരസഭ എന്നിവിടങ്ങളിലെ പൂജ്യം മുതൽ അഞ്ച് സെന്റ് വരെ ഭൂമിയുള്ള 137 കുടുംബങ്ങളാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്.ഓരോ കുടുംബത്തിനും ഒരേക്കർ ഭൂമിയാണ് നൽകുക.

ആറളം പുനരധിവാസ മിഷന്റെ ഭാഗമായി റദ്ദാക്കിയ ഭൂമി പുനർവിതരണം ചെയ്യുകയായിരുന്നു. അഞ്ചു ഘട്ടങ്ങളിലായി 3375 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചിരുന്നു. അതിൽ 1746 കുടുംബങ്ങൾ അനുവദിച്ച സ്ഥലത്ത് താമസിക്കുന്നില്ലെന്ന് ഫീൽഡ് സർവെയിലൂടെ കണ്ടെത്തി. ഇതിൽ 1017 പേരുടെ പട്ടയം ജില്ലാ കലക്ടർ റദ്ദാക്കി. ഇതിൽ നിന്നും ഏറ്റവും വാസയോഗ്യമായ 220 പ്ലോട്ടുകൾ തെരഞ്ഞെടുത്താണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്തത്.മുൻപ് അനുവദിച്ച സ്ഥലങ്ങളിൽ നിന്നും 121 പേർ പ്ലോട്ട് മാറിത്താമസിക്കുന്നുണ്ട്. 250 ഓളം ഉപകുടുംബങ്ങളും പുറമേ നിന്നുള്ള 93 പേരും കയ്യേറി താമസിക്കുന്നുണ്ട്. ഇവർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സർവെ നടപടികൾ പുരോഗമിക്കുകയാണ്. നറുക്കെടുത്ത പ്ലോട്ടുകൾ പട്ടയം തയ്യാറാക്കി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ വിനോദ് കുമാർ പറഞ്ഞു.

ഇതിന് ശേഷം വീട് നിർമിക്കുന്നതിനുള്ള സൗകര്യമൊരുക്കും. ആനയുടെ ആക്രമണം ഒഴിവാക്കാനായുള്ള മതിൽ നിർമാണവും ഉടൻ പൂർത്തിയാക്കും.ഡെപ്യൂട്ടി കളക്ടർ കെ.സി ഷാജി, അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ കെ. ബിന്ദു, സബ് കളക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.നിസാർ, ടി.ആർ.ഡി.എം ആറളം സൈറ്റ് മാനേജർ സി. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!