മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 105-ാം വാർഷികാഘോഷവും യാത്രയയപ്പും വെളളിയാഴ്ച

പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 105-മത് വാർഷികാഘോഷവും യാത്രയയപ്പും വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ അധ്യക്ഷനാവും. സാഹിത്യകാരി അമൃത കേളകം മുഖ്യാതിഥിയാകും. വിരമിക്കുന്ന അദ്ധ്യാപകൻ ജോഷി തോമസിനെ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാൽ ആദരിക്കും. ഉന്നത വിജയികളെ അനുമോദിക്കും. പത്ര സമ്മേളനത്തിൽ പ്രിൻസിപ്പാൾ വി.ബി.രാജലക്ഷ്മി, പ്രഥമാധ്യാപകൻ കെ.വി.സജി, പി.ടി.എ പ്രസിഡൻ്റ് സി.വി.അമർനാഥ്,എൽ.ആർ.സജ്ന, പി.സി.ജോമോൻ എന്നിവർ സംസാരിച്ചു.