Connect with us

Breaking News

അശ്ലീല അധിക്ഷേപം: ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

Published

on

Share our post

കൽപ്പറ്റ: നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാടുനിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.ബോബി ചെമ്മണ്ണൂർ തുടർച്ചയായി അശ്ലീല അധിക്ഷേപങ്ങൾ നടത്തിയെന്നാരോപിച്ച് പരാതി നൽകിയശേഷം ഹണി റോസ് തന്നെയാണ് ഇത് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ‘‘താങ്കളുടെതന്നെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരേയുള്ള പരാതികൾ പുറകെയുണ്ടാകും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ. ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’’ -അവർ സാമൂഹികമാധ്യമത്തിൽ കുറിച്ചു.

മാസങ്ങൾക്കുമുൻപ്‌ രണ്ട് ഷോപ്പുകളുടെ ഉദ്ഘാടനങ്ങൾക്ക് നടി വന്നിരുന്നുവെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. ആഭരണങ്ങൾ ധരിച്ച് മോഡലിങ്ങൊക്കെ ചെയ്ത് അവർ നൃത്തം ചെയ്തിരുന്നു. പോസിറ്റീവായി ഞാനൊരു പരാമർശം നടത്തി. കുറേപ്പേർ അത് ദ്വയാർഥത്തിൽ ഉപയോഗിച്ചു. അവർക്കത് ഡാമേജായി, വിഷമമായി. അതിൽ എനിക്കും വിഷമമുണ്ട്. ഞാൻ മനപ്പൂർവം ഒരാളോടും ഇങ്ങനെയൊന്നും ചെയ്യില്ല. തമാശയ്ക്ക് എന്തെങ്കിലുമൊക്കെ പറയും. മാർക്കറ്റിങ്ങിന്റെ ഭാഗമായിട്ടായിരുന്നു അതെല്ലാമെന്നും ബോബി പറഞ്ഞിരുന്നു.എന്നാൽ‌ അദ്ദേഹത്തിന്റെ ഈ വിശദീകരണം തള്ളിക്കൊണ്ടാണിപ്പോൾ പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.


Share our post

Breaking News

പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന; സ്കൂ‌ളിന് അവധി

Published

on

Share our post

പായം: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് ഇന്ന് (09/01/2025 )പായം ഗവ:യു.പി സ്കൂ‌ളിന് അവധി പ്രഖ്യാപിച്ചു.


Share our post
Continue Reading

Breaking News

പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന

Published

on

Share our post

പായം: പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന. പായം ഗവ:യു.പി സ്കൂളിന് സമീപത്തായാണ് കാട്ടാനയെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.

 


Share our post
Continue Reading

Breaking News

കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് രണ്ട് പേർക്ക് പരിക്ക്

Published

on

Share our post

ആറളം ഫാം: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ട് പോയി. ഓടൻതോട് പാലത്തിനു സമീപത്ത് വെച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!