Connect with us

Breaking News

ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ശേഷം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.ബോബി ചെമ്മണ്ണൂരിനെ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് ഇന്ന് രാവിലെ വയനാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയനാട്ടിലെ ഫാം ഹൗസിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് ലോക്കൽ പൊലീസ് പോലും അറിഞ്ഞിരുന്നില്ല.


Share our post

Breaking News

പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന; സ്കൂ‌ളിന് അവധി

Published

on

Share our post

പായം: ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിനെ തുടർന്ന് ഇന്ന് (09/01/2025 )പായം ഗവ:യു.പി സ്കൂ‌ളിന് അവധി പ്രഖ്യാപിച്ചു.


Share our post
Continue Reading

Breaking News

പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന

Published

on

Share our post

പായം: പായം ജനവാസ കേന്ദ്രത്തിൽ കാട്ടാന. പായം ഗവ:യു.പി സ്കൂളിന് സമീപത്തായാണ് കാട്ടാനയെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദ്ദേശം.

 


Share our post
Continue Reading

Breaking News

കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് രണ്ട് പേർക്ക് പരിക്ക്

Published

on

Share our post

ആറളം ഫാം: കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പതിമൂന്നാം ബ്ലോക്കിലെ മേഘ (20), രഞ്ജിനി(17) എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ട് പോയി. ഓടൻതോട് പാലത്തിനു സമീപത്ത് വെച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!