Kannur
വാക് ഇൻ ഇന്റർവ്യൂ ജനുവരി ഒമ്പതിന്
കണ്ണൂർ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ണൂർ ജില്ലാ കാര്യാലയത്തിൽ നാല് മാസത്തേക്ക് ടെക്നിക്കൽ അസിസ്റ്റന്റിനെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.മൂന്ന് ഒഴിവുകൾ. 40 വയസ്സാണ് പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ/കെമിക്കൽ/ എൻവയോൺമെന്റൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബി.ടെക് ഉള്ളവർക്ക് പങ്കെടുക്കാം.താൽപര്യമുളളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്തിട്ടുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് കണ്ണൂർ റബ്കോ ഹൗസ്, ആറാം നിലയിലെ ഓഫീസിൽ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ഹാജരാവുക. 25,000 രൂപ പ്രതിമാസ ഏകീകൃത വേതനം ലഭിക്കും.ഫോൺ: 0497 2711621.
Kannur
റൂട്ട് ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പൂർണമായും അഴിച്ചു മാറ്റണം: ആർ.ടി.ഒ
കണ്ണൂർ: ജില്ലയിലെ റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ പൂർണമായി അഴിച്ചുമാറ്റേണ്ടതാണെന്ന് കണ്ണൂർ ആർടിഒ (എൻഫോഴ്‌സ്‌മെൻ്റ്) അറിയിച്ചു. അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകളും ഒഴിവാക്കണം.റൂട്ട് ബസുകളിൽ ഓഡിയോ, വീഡിയോ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ ജില്ലയിലെ പല ബസുകളിലും ഇവ വെച്ചുപിടിപ്പിച്ച് അതീവ ഉച്ചത്തിൽ പാട്ടുവെക്കുന്നതായും അതിന്റെ ശബ്ദം കുറക്കാൻ പറഞ്ഞാൽ പോലും കുറക്കുന്നില്ലെന്നും പരാതിയുണ്ട്.
ഇത് വഴക്കിലേക്ക് നയിക്കുന്നതായും ഇതിന്റെ പേരിൽ യാത്രക്കാരനെ ബസിൽനിന്ന് ഇറക്കി വിട്ടതായും പരാതിയിൽ പറയുന്നു. സീറ്റിന്റെ അടിയിൽ സ്പീക്കർ ബോക്‌സ് വച്ചിരിക്കുന്നത് കൊണ്ട് കാൽ നീട്ടിവച്ചു ഇരിക്കാൻ പറ്റുന്നില്ലെന്നും പരാതിയുണ്ട്. പരിശോധനകളിലോ പരാതിയിലോ ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തിയാൽ 10,000 രൂപ വരെയുള്ള ഉയർന്ന പിഴയും വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്‌നസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികളും കൈക്കൊള്ളുമെന്നും ആർടിഒ അറിയിച്ചു.അമിത ശബ്ദമുള്ള ഹോണുകൾ ഉപയോഗിക്കുന്നതിന് എതിരെയും പരാതിയുണ്ട്.കണ്ണൂർ ജില്ലയിലെ ഓട്ടോറിക്ഷകളിൽമീറ്റർ ഫിറ്റ് ചെയ്ത് പ്രവർത്തിപ്പിക്കുന്നില്ലെന്നും പെർമിറ്റിന് അനുസൃതമായല്ല ഓടുന്നതെന്നും പരാതി ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്നും അറിയിച്ചു.
Kannur
കണ്ണൂർ നഗരസഭയിൽ കോടികളുടെ ക്രമക്കേട്; ചേലോറ ബയോമൈനിങ് പദ്ധതിയിൽ 1.77 കോടി നഷ്ടമെന്ന് റിപ്പോർട്ട്
കണ്ണൂർ: നഗരസഭയിലെ ചേലോറ ഡംപ് ഗ്രൗണ്ടിലെ ബയോമൈനിങ് പദ്ധതി നടത്തിപ്പിലെ അപാകതകൾ മൂലം നഗരസഭക്ക് നഷ്ടമായത് 1.77 കോടി. 9.7 ഏക്കർ സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാനായി രൂപീകരിച്ച പദ്ധതിയിലാണ് ക്രമക്കേട് നടന്നത്. ക്രമക്കേട് നടന്നെന്ന് വ്യക്തമായിട്ടും കരാർ കമ്പനിക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തയാറായിട്ടില്ലെന്ന് ‘കണ്ണൂർ മുൻസിപൽ കോർപറേഷൻ 2019-20 മുതൽ 2023-24 കാലയളവിലെ ഇൻസ്പെക്ഷൻ റിപ്പോർട്ട്’ വ്യക്തമാക്കുന്നു.ഒരു ക്യൂബിക് മീറ്ററിലെ മാലിന്യം നീക്കം ചെയ്യാൻ 1046 രൂപ നിരക്കിൽ മാലിന്യത്തിന്‍റെ അളവ് കണക്കാക്കി 12.75 കോടി രൂപ അടങ്കലിൽ പദ്ധതിക്കാണ് ടെണ്ടർ ക്ഷണിച്ചത്. കരാറിൽ സ്ഥലം കൈമാറി 12 മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നായിരുന്നു. അതായത് മാലിന്യം പൂർണമായും നീക്കം ചെയ്ത് സ്ഥലം ചെയ്തു നഗരസഭയെ തിരിച്ചു ഏൽപ്പിക്കണം എന്നതായിരുന്നു കരാർ.
എന്നാൽ വേർത്തിരിച്ച മാലിന്യം കരാറിന് വിരുദ്ധമായി ചേലോറ ഗ്രൗണ്ടിൽ തന്നെ മണ്ണിട്ടു കുഴിച്ചു മൂടുകയും ബാക്കി ഗ്രൗണ്ടിൽ തന്നെ കൂട്ടി ഇടുകയാണ് ചെയ്തത്. അതിനാൽ തന്നെ മാലിന്യം നീക്കാൻ നഗരസഭ 2358 രൂപ നിരക്കിൽ ആകെ നൽകേണ്ടത് 186.07 ലക്ഷം മാത്രമായിരുന്നു. എന്നാൽ ചെലവഴിച്ചത് 2.63 കോടിയാണ്. 1.77 കോടിയാണ് അധികം നൽകിയത്.മെഷിൻ പ്രവർത്തിപ്പിക്കാൻ ഹൈലോഡ് വൈദ്യുതി വേണമെന്നും ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടത് പ്രകാരം 19.19 ലക്ഷം കെ.എസ്.ഇ.ബിക്ക് നൽകി. ട്രാൻസ്ഫോർമർ സ്ഥാപിച്ചത് ജനുവരി 2024ൽ ആണ്. അതുകൊണ്ടുതന്നെ ബയോമൈനിങ് ആരംഭിച്ചത് ജനുവരി 2024ന് ശേഷമാണ് എന്നത് വ്യക്തമാണ്. എന്നാൽ മാലിന്യം നീക്കം ചെയ്‌തെന്ന് കാണിച്ച് നഗരസഭ പണം നൽകിയത് 2022-23ൽ ആണ്. ബയോമൈനിങ് ചെയ്യും മുമ്പ് തന്നെ നഗരസഭ പണം കരാറുകാരന് കൈമാറിയിട്ടുണ്ട്.മാലിന്യം മണ്ണിട്ടു കുഴിച്ചു മൂടി എന്ന് നഗരസഭ കണ്ടെത്തിയിട്ടും നഗരസഭ കരാറുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ബയോ മൈനിങ്ങുമായി ബന്ധപ്പെട്ട് പി.സി.ബി നിർദേശിച്ച റിപ്പോർട്ട്, മോണിറ്റർ ചെയ്യാൻ വെബ് സൈറ്റ് ഇവ ഒന്നും തന്നെ നഗരസഭ ഒരുക്കിയില്ല എന്നതും കരാറുകാരന് അനുകൂലമായി തീർന്നു.
മാലിന്യം നിർമാർജ്ജന കരാറലെ അപാകതകൾ മൂലം 68.6 ലക്ഷം നഷ്ടം
ചേലോറ ഡംപിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യാനായി സർക്കാർ കെ.എസ്.ഐ.ഡി.സിയെ നോഡൽ ഏജൻസിയായി ചുമതലപ്പെടുത്തി പ്രപോസൽ ക്ഷണിച്ചു. കരാറുകാരെ കണ്ടെത്തേണ്ടതും കരാറിൽ ഏർപെടേണ്ടതിന്റെ പൂർണ ചുമതല കണ്ണൂർ കോർപ്പറേഷനായിരുന്നു.മാലിന്യം ഒമ്പത് മാസം കൊണ്ട് നിർമാർജനം ചെയ്യുകയും പൂർണമായി മാലിന്യം നിക്കിയ സ്ഥലം തിരികെ നഗരസഭയെ ഏൽപ്പിക്കുകയും വേണം ചേലോറ ഡംപിങ് ഗ്രൗണ്ടിൽ 40000 ക്യൂബിക് മീറ്റർ മാലിന്യം നീക്കം ചെയ്യാന് ഉണ്ടെന്ന് സർവേയിലൂടെ നിജപ്പെടുത്തിയത് കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് ആണ്.
കെ.എസ്.ഐ.ഡി.സി കണ്ടെത്തിയ സോന്‍റ ഇൻഫ്രാടെകുമായി നഗരസഭ സെക്രട്ടറി 6.86 കോടിക്ക് 12 മാസത്തിനകം പ്രവൃത്തി പൂർത്തികരിക്കാൻ കരാർ വെച്ചു. പ്ലാൻ നൽകി യാൽ തന്നെ കരാർ തുകയുടെ 10ശതമാനം തുക കരാറുകാരന് നല്‌കണം എന്ന തരത്തിലായിരുന്നു കരാർ.മാലിന്യം അളവ് പറഞ്ഞതിൽ നിന്നും നിന്നും വളരെ അധികമായതിനാൽ പ്രവർത്തിക്ക് 21.34 കോടി കരാർ കമ്പനി ആവശ്യപ്പെട്ടു. കരാറിൽ എർപ്പെടും മൂമ്പ് കരാറുകാര് സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിശകലനം ചെയ്യണം എന്നു ചേർത്തിട്ടുണ്ട്. അതിനാൽ മാലിന്യം അളവ് മനസ്സിലാക്കി തന്നെയാണ് കമ്പനി കരാറിൽ ഏർപ്പെട്ടത്.
മാലിന്യം അളവ് അറിയാമായിരുന്നിട്ടും 10 % തുക ലഭിച്ചതിന് ശേഷം മാത്രം ആണ് മാലിന്യം വളരെ അധികമാണെന്ന തർക്കം ഉന്നയിച്ചത്. പ്രവർത്തി ചെയ്യാതെ തുക നല്‌കുന്ന വ്യവസ്ഥ കരാറിൽ ചേർത്തത് കരാർ കമ്പനിക്കു അനുകൂലമായി. കരാറുകാർക്ക് അനുകൂലമായ പേമെന്‍റ് വ്യവസ്ഥ കരാറിൽ ചേർത്തത് മൂലം നഗരസഭക്ക് 68.6 ലക്ഷമാണ് നഷ്ടമായത്. നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.
Kannur
കണ്ണൂർ തട്ടിപ്പുകാരുടെ പുത്തൻ ഹബ്ബ്; അഞ്ചുവർഷത്തിൽ കടത്തിയത് കോടികൾ
കണ്ണൂർ: അഞ്ചുവർഷത്തിനിടയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം വിവിധ തട്ടിപ്പ് സംഘങ്ങൾ കടത്തിയത് ഞെട്ടിക്കുന്ന തുകയെന്ന് വിവരം. പാതിവില തട്ടിപ്പിൽ മാത്രം മൂവായിരത്തിന് മുകളിൽ പരാതികൾ കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഫ് ലൈൻ തട്ടിപ്പുകൾക്ക് പുറമെ ഓൺലൈൻ തട്ടിപ്പുകൾ കൂടി കണക്കുകൂട്ടുമ്പോൾ ഏകദേശം അൻപതിനായിരം കോടിയോളം ജില്ലയിൽ നിന്ന് മാത്രം കടത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ഹൈ റിച്ച്, അർബൻ നിധി , റോയൽ ട്രാവൻകൂർ എന്നിവയിൽ കബളിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജ്സ്റ്റർ ചെയ്തത്. അതെ സമയം ഈ തട്ടിപ്പുകളിൽ കബളിപ്പിക്കപ്പെട്ട സിംഹഭാഗം നിക്ഷേപകരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നതാണ് സത്യം.
കൂടുതലും സ്ത്രീകൾ
പാതി വില തട്ടിപ്പിൽ നൽകിയ പരാതികളിൽ ബഹുഭൂരിഭാഗവും സ്ത്രീകളുടേതാണ്. ആയിരക്കണക്കിനായ സാധാരണക്കാരായ സ്ത്രീകളാണ് പകുതി വിലയ്ക്ക് സ്കൂട്ടർ നല്കണമെന്ന വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് മുഴുവനായി നടന്ന തട്ടിപ്പിൽ ഏറ്റവുമധികം ആളുകൾ കബളിപ്പിക്കപ്പെട്ടതും കണ്ണൂരിലാണ്. സീഡ് സൊസൈറ്റി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
അർബൻനിധിയിലും കോടികൾ
ഹൈറിച്ചിൽ 39 പേർക്കെതിരെ കേസ്
തൃശൂർ ആസ്ഥാനമായ ഹൈ റിച്ച് കമ്പനിയുടെ പ്രമോട്ടർമാരും ഇടനിലക്കാരുമായി 39 പേർക്കെതിരെയാണ് കണ്ണൂർ പോലീസ് കേസ് എടുത്തിട്ടുള്ളത്. ഈ കമ്പനിയിൽ കണ്ണൂരിൽ നിന്ന് ഊഹിക്കാൻ കഴിയുന്നതിലും വലിയ നിക്ഷേപം പോയിട്ടുണ്ടെന്നാണ് വിവരം. നിയമനടപടികൾ കഴിഞ്ഞ് നിക്ഷേപം തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിൽ 90 ശതമാനം നിക്ഷേപകരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നും വിവരമുണ്ട്.
പാതി വില 2000
അർബൻ നിധി 212
ഹൈ റിച്ച് 39 (പ്രതികൾ)
1930
സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പർ)
ദിനംപ്രതി പരാതി പ്രവാഹം
ആത്മീയതയിൽ പോയത് 12 കോടി
ആത്മീയതയിലൂടെ സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് 12 കോടിയോളം രൂപ തട്ടിയെന്ന് കാട്ടി ഡോക്ടർമാരടക്കം ആറുപേർക്കെതിരെ മമ്പറം സ്വദേശി പ്രശാന്ത് മാറോളിയുടെ പരാതിയിൽ കേസെടുത്തത് കഴിഞ്ഞ ദിവസമാണ്.
ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിൽ നടത്തുന്ന ക്ലാസുകളിൽ പങ്കെടുക്കുന്നവർക്ക് പ്രപഞ്ചോർജ്ജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം കൈവരിക്കാമെന്ന് യുട്യൂബിൽ പരസ്യം നൽകിയും നേരിട്ടും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
മിക്ക തട്ടിപ്പുകളിലും കബളിപ്പിക്കപ്പെട്ടത് സാധാരണക്കാർ
കുടുക്കിയത് ഉയർന്ന പലിശ നിരക്ക് വാഗ്ദാനത്തിൽ
വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിൽ കോടികൾ പോയി
ആത്മീയതയുടെ പേരിലും വൻതുക തട്ടി
ജോലി വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ടത് നിരവധി പേർ
”സൗജന്യ ഓഫറുകളും പ്രതിഫലവും വാഗ്ദാനം ചെയ്യുമ്പോൾ ജനം അതിനു പിറകെ പോകുന്നു. യുക്തി പരമായി ചിന്തിച്ചു കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കണം, ജനങ്ങൾ അതിൽ ബോധവാന്മാരാകേണ്ടതുണ്ട്,ആധുനിക കാലത്ത് തട്ടിപ്പുകളും ആധുനികമായാണ് നടക്കുന്നത്, ജനങ്ങളുടെ ശ്രദ്ധ അനിവാര്യമാണ്” പി.പി.സദാനന്ദൻ റിട്ട. എ.സി.പി കണ്ണൂർ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്