റിജിത്ത് വധക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം

കണ്ണൂര്‍: കണ്ണപുരത്തെ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.ബി.ജെ.പി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.2005 ഒക്ടോബര്‍ മൂന്നിനായിയിരുന്നു കൊലപാതകം.