Connect with us

PERAVOOR

ആദിവാസി സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും

Published

on

Share our post

പേരാവൂർ : മടപ്പുരച്ചാൽ കുണ്ടേൻകാവ് ആദിവാസി നഗറിൽ ആദിവാസി സംഗമവും ഗുരുസ്വാമിമാരെ ആദരിക്കലും നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അദ്ദേഹം. ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗീസ് അധ്യക്ഷനായി.ഗുരുസ്വാമിമാരായ ബാലൻ സ്വാമി, ശങ്കരൻ സ്വാമി, ചന്ദ്രൻ കുണ്ടൻകാവ്, ഗോപി കുണ്ടേൻ കാവ്, എന്നിവരെ ആദരിച്ചു.തോമസ് പാറക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ , സി.ജെ. മാത്യു, സി. വി.വർഗീസ്, ജോണി ചിറമ്മേൽ, ഷിബു പുതുശ്ശേരി, രാജു പാറനാല്‍, ജോസഫ് ഓരത്തേൽ , കുന്നുംപുറത്ത് അപ്പച്ചൻ ,ബിനോയി കദളിക്കാട്ടിൽ എന്നിവർ സംസാരിച്ചു.


Share our post

PERAVOOR

കെ.കെ.രാമചന്ദ്രൻ കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റ് പ്രസിഡൻറ്

Published

on

Share our post

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് തിരഞ്ഞെടുപ്പിൽ കെ.കെ.രാമചന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ വീണ്ടും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി സതീഷ് റോയലിന് 60 വോട്ടുകൾ ലഭിച്ചപ്പോൾ കെ.കെ രാമചന്ദ്രൻ 171 വോട്ടുകൾ നേടി. 111 വോട്ടുകളുടെ ഭൂരിപക്ഷം കെ.കെക്ക് ലഭിച്ചു.

Stay tuned for details….


Share our post
Continue Reading

PERAVOOR

മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 105-ാം വാർഷികാഘോഷവും യാത്രയയപ്പും വെളളിയാഴ്ച

Published

on

Share our post

പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 105-മത് വാർഷികാഘോഷവും യാത്രയയപ്പും വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ അധ്യക്ഷനാവും. സാഹിത്യകാരി അമൃത കേളകം മുഖ്യാതിഥിയാകും. വിരമിക്കുന്ന അദ്ധ്യാപകൻ ജോഷി തോമസിനെ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാൽ ആദരിക്കും. ഉന്നത വിജയികളെ അനുമോദിക്കും. പത്ര സമ്മേളനത്തിൽ പ്രിൻസിപ്പാൾ വി.ബി.രാജലക്ഷ്മി, പ്രഥമാധ്യാപകൻ കെ.വി.സജി, പി.ടി.എ പ്രസിഡൻ്റ് സി.വി.അമർനാഥ്,എൽ.ആർ.സജ്ന, പി.സി.ജോമോൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

Published

on

Share our post

പേരാവൂർ :താലൂക്ക് ആസ്പത്രിയിൽ രാത്രികാല അതൃഹിത വിഭാഗം നിർത്തലാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട് അധ്യക്ഷനായി. രാത്രികാല അത്യാഹിത വിഭാഗം പുന: സ്ഥാപിക്കുക, നിർത്തലാക്കിയ സൗജന്യ പദ്ധതികൾ പുനരാരംഭിക്കുക, ആസ്പത്രിയിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് ടി.സുമി, ജില്ല ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ, എബിൻ പുന്നവേലി, ജിബിറ്റ് ജോബ് , ടോണി വർഗ്ഗീസ്, ആദർശ് തോമസ്, അമൽ മാത്യു, സുനിൽ കുര്യൻ,റജിനോൾഡ് മൈക്കിൾ, ജോബിഷ് ജോസഫ്, സജീർ പേരാവൂർ, ജോർജ് കുട്ടി, ശരത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!