ബ്രണ്ണൻ കോളജിൽ ഫിസിക്സ് ഫെസ്റ്റ്

Share our post

ധർമടം∙ ഗവ. ബ്രണ്ണൻ കോളജിൽ ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും ഫിസിക്സ് ക്ലബിന്റെയും നേതൃത്വത്തിൽ 9.8 ഇന്റർ കൊളീജിയേറ്റ് ഫിസിക്സ് ഫെസ്റ്റിന്റെ 3–ാം സീസൺ ജനുവരി 8, 9 തീയതികളിൽ നടക്കും. സതീഷ് ധവാൻ സ്പേസ് സെന്റർ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ പി.കുഞ്ഞികൃഷ്ണൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.ഫെസ്റ്റിന്റെ ഭാഗമായി ലാബ് എക്സിബിഷൻ, സ്പേസ് എക്സിബിഷൻ, കെഎസ്ഇബി എക്സിബിഷൻ, ഫിസിക്സ് മ്യൂസിയം എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ക്വിസ്, പ്രബന്ധ രചന, സെമിനാർ, ഫിസിക്സ് പരീക്ഷണങ്ങൾ, എഫ്ഐആർ റൈറ്റിങ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുന്നു. വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും ലഭിക്കും.ഫെസ്റ്റിലൂടെ വിദ്യാർഥികളുടെ ശാസ്ത്രീയ അവബോധം വർധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോളജ് പ്രിൻസിപ്പൽ പ്രഫ. ജെ.വാസന്തി പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സ്പോട്ട് റജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7902351461 (ഡോ. ടി.പി.സുരേഷ്, ഫെസ്റ്റ് കോർഡിനേറ്റർ) എന്ന നമ്പറിൽ ബന്ധപ്പെടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!