Connect with us

Kerala

പി.വി. അൻവറിന് ജാമ്യം; ജയിൽ മോചിതനാകും

Published

on

Share our post

നിലമ്പൂർ: ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ പി.വി. അൻവർ എം.എൽ.എക്ക് ജാമ്യം. നിലമ്പൂർ കോടതിയാണ് ഓമ്യം അനുവദിച്ചത്. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്നാണ് പി.വി. അൻവർ എം.എൽ.എയെ രാത്രി അറസ്റ്റ് ചെയ്തത്. നൂറു​കണക്കിന് പൊലീസുകാർ വീട് വളഞ്ഞ് രാത്രി 9.45ഓടെയാണ് നിലമ്പൂർ ഡിവൈ.എസ്.പി ബാലചന്ദ്രൻ അറസ്റ്റ് രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ അൻവറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് തവനൂർ സെൻട്രൽ ജയിലിലായിരുന്നു ഇന്നലെ രാത്രി കഴിച്ചുകൂട്ടിയത്. ജാമ്യം ലഭിച്ചതോടെ ഉടൻ മോചിതനായേക്കും.

രാത്രി 8.30ഓടെ ഉയർന്ന പൊലീസ് ഉദ‍്യോഗസ്ഥരുടെ നേതൃത്വത്തിൽ അൻവറിന്‍റെ ഒതായിയിലെ വീട് വളയുകയായിരുന്നു. എം.എൽ.എയെ അറസ്റ്റ് ചെയ്യുമെന്ന വാർത്ത പരന്നതോടെ നാട്ടുകാരും ഡി.എം.കെ പ്രവർത്തകരും വീടിന്‍റെ പരിസരങ്ങളിൽ തമ്പടിച്ചു. ഇതോടെ പൊലീസ് അറസ്റ്റ് നീട്ടികൊണ്ടുപോയി. രാത്രി 9.45ഓടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അൻവർ ഫേസ് ബുക്കിലൂടെ ആഹ്വാനം ചെയ്തു.

കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അൻവറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 11.30ഓടെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ പ്രവർത്തകർ ഫർണിച്ചർ തകർക്കുകയും ചെയ്തു. ശേഷം ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും എം.എൽ.എയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ആശുപത്രിക്ക് മുന്നിൽ പൊലീസ് മാർച്ച് തടയുകയും മൂന്ന് ഡി.എം.കെ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി ആവശ‍്യപ്പെട്ട് വനം വകുപ്പ് നിലമ്പൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അൻവർ എം.എൽ.എ ഉൾപ്പെട്ട 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ‍്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.


Share our post

Kerala

കേരളത്തിലും ഇനി 20 കോച്ചുള്ള വന്ദേഭാരത്

Published

on

Share our post

തിരുവനന്തപുരം: കേരളത്തിലെ വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിച്ചു. 20634 തിരുവനന്തപുരം – കാസര്‍ഗോഡ് വന്ദേഭാരതിനാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. ഇനി മുതല്‍ 20 റേക്കുകള്‍. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സര്‍വീസ് ആരംഭിക്കും. 312 അധികം സീറ്റുകള്‍ ഇതിലൂടെ ലഭിക്കും.20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയില്‍വേക്കും രണ്ടാമത്തേത് ദക്ഷിണ റെയില്‍വേക്കും കൈമാറി.

6 കോച്ചുള്ള തിരുവനന്തപുരം-കാസര്‍ഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെന്‍ട്രല്‍ ബേസിന്‍ ബ്രിഡ്ജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗം പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കി. രാത്രി കൊച്ചുവേളിയിലേക്ക് പുറപ്പട്ടു.റൂട്ട് നിശ്ചയിക്കാത്തതിനാല്‍ ദക്ഷിണ റെയില്‍വേയുടെ വണ്ടി ചെന്നൈ അമ്പത്തൂരില്‍ ഒന്നരമാസം കിടന്നു. ഇതാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട് കോച്ചാണ്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തില്‍ വരും.കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയില്‍വേയുടെ അധിക വണ്ടിയായി (സ്‌പെയര്‍) തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയില്‍ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം.


Share our post
Continue Reading

Kerala

പൂപ്പൊലി : വയനാട്ടിലേക്ക് ട്രിപ്പൊരുക്കി തലശ്ശേരി കെ.എസ്.ആര്‍.ടി.സി

Published

on

Share our post

വയനാട്: ‘പൂപ്പൊലി 2025’ പുഷ്‌പോത്സവം കാണാന്‍ പ്രത്യേക ട്രിപ്പൊരുക്കി തലശ്ശേരി കെ.എസ്.ആര്‍.ടി.സി. ജനുവരി 12 ന് രാവിലെ ആറിന് തലശ്ശേരിയില്‍ നിന്ന് യാത്ര ആരംഭിക്കും. എന്നൂര്, കാരാപ്പുഴ ഡാം എന്നീ സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിച്ച് രാത്രി 10 ന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ 17 ന് മൂന്നാര്‍, 19 ന് പൈതല്‍ മല, 22 ന് ഗവി, 26 ന് വയനാട് എന്നിവയാണ് ജനുവരിയിലെ മറ്റ് ടൂര്‍ പാക്കേജുകള്‍. ഫോണ്‍-7907175369, 9497879962.


Share our post
Continue Reading

Kerala

ബി.ഫാം പ്രവേശനം അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം

Published

on

Share our post

തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) ഓൺലൈൻ അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ഒൻപതിന് ഉച്ചയ്ക്ക് മൂന്നുവരെ അവസരം ലഭിക്കും. www.cee.kerala.gov.in.


Share our post
Continue Reading

Trending

error: Content is protected !!