Connect with us

Breaking News

കാക്കയങ്ങാട് കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കു വെടിവച്ചു

Published

on

Share our post

കാക്കയങ്ങാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്ക് വെച്ച കുരുക്കിൽ കുടുങ്ങിയ പുലിയെ മയക്കു വെടിവച്ചു.പുലിക്ക് ബാഹ്യമായ പരിക്കില്ലാത്തതിനാൽ കൊട്ടിയൂരോ ആറളം വന്യജീവി സങ്കേതത്തിലോ തുറന്നു വിടും. വയനാട്ടിൽ നിന്നെത്തിയ ഡോ.അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മയക്കുവെടി വച്ചത്.


Share our post

Breaking News

റിജിത്ത് വധക്കേസ്; ഒന്‍പത് പ്രതികള്‍ക്കും ജീവപര്യന്തം

Published

on

Share our post

കണ്ണൂര്‍: കണ്ണപുരത്തെ ഡി.വൈ.എഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. 19 വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.ബി.ജെ.പി-ആര്‍എസ്എസ് പ്രവര്‍ത്തകരായ സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.2005 ഒക്ടോബര്‍ മൂന്നിനായിയിരുന്നു കൊലപാതകം.


Share our post
Continue Reading

Breaking News

ബംഗലുരുവില്‍ എച്ച്.എം.പി.വി സ്ഥിരീകരിച്ചു ; ഇന്ത്യയില്‍ ആദ്യകേസ് എട്ട് മാസം പ്രായമുള്ള കുഞ്ഞില്‍

Published

on

Share our post

ബെംഗളൂരു: ഇന്ത്യയില്‍ ആദ്യത്തെ എച്ച്എംപിവി കേസ് ബംഗലുരുവില്‍. എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടിയിപ്പോള്‍. എവിടെ നിന്നുമാണ് ആദ്യകേസെന്ന് വ്യക്തമായിട്ടില്ല.കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ലാത്തതിനാല്‍ രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ചൈനീസ് വേരിയന്റ് ആണോ എന്നതിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.ശക്തമായ പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി പരിശോധന നടത്തണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്. 2001ലാണ് ആദ്യമായി കണ്ടെത്തിയ എച്ച്എംപിവിയെ ന്യുമോണിയ വിഭാഗത്തിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അണുബാധയാണ്.കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്റ് പ്രവന്‍ഷന്‍) വ്യക്തമാക്കുന്നത്. ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.


Share our post
Continue Reading

Breaking News

മട്ടന്നൂർ നടുവനാട് സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

Published

on

Share our post

മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി രാജ ദുരൈയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും വാടകയ്ക്ക് നിടിയാഞ്ഞിരത്ത് താമസിക്കുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!